ഏഷ്യ കപ്പ് ഹോക്കിയിൽ അപരാജിത മുന്നേറ്റം തുടർന്ന ഇന്ത്യ, ചൈനയെ തകർത്ത് ഫൈനലിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത ഏഴ് ഗോളിനായിരുന്നു ജയം. സുപ്പർ 4ലെ അവസാന മത്സരമായിരുന്നു ഇത്. സൂപ്പർ 4ൽ ഏഴ് പോയന്റുമായി ഒന്നാംസ്ഥാനക്കാരായാണ് ടീം ഫൈനലിൽ കടന്നത്.

നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയാണ് ഞായറാഴ്ച‌ത്തെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യക്കായി അഭിഷേക് (46, 50) രണ്ടും ശിലാനന്ദ് ക്ര (4), ദിൽപ്രീത് സിങ് (7), മൻദീപ് സിങ് (18), രാജ്കുമാർ പാൽ (37), സുഖ്ജീത് സിങ് (39) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. അവസാന മത്സരത്തിൽ മലേഷ്യയെ 4-3ന് വീഴ്ത്തി കൊറിയ നാല് പോയൻറോടെ രണ്ടാംസ്ഥാനക്കാരായും ഫൈനലിലെത്തി. ചാമ്പ്യന്മാരായാൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് ഇന്ത്യക്ക് യോഗ്യത നേടാം.

Related Posts