റഷ്യയിൽ നിന്നും വിലക്കുറവിൽ എണ്ണവാങ്ങി ഇന്ത്യ അമിതലാഭം ഉണ്ടാക്കുന്നുവെന്ന ട്രംപിൻ്റെയും ട്രംപിൻ്റെ ഉപദേശകനായ പീറ്റർ നവാരൊയെയുടെയും വാദത്തെ ഇന്ത്യ തള്ളി ഊർജ്ജരംഗത്തെ വിദഗ്ധൻ അനസ് അൽഹാജി. 2022ലെ ഉക്രൈൻ യുദ്ധത്തിന് മുൻപ് എത്ര പെട്രോളും ഡീസലുമാണോ ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് അത്ര തന്നെയാണ് ഇപ്പോഴും കയറ്റുമതി ചെയ്യുന്നതെന്നും അനസ് അൽഹാജി പറഞ്ഞു.
റഷ്യയിൽ നിന്നും തുർക്കി എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്ന പെട്രോളിയം ഉല്പന്നങ്ങൾ തുർക്കി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് ഇന്ത്യയേക്കാൾ കൂടുതൽ പെട്രോളിയം ഉൽപന്നങ്ങൾ തുർക്കി യൂറോപ്പിലേക്ക് അയക്കുന്നുണ്ട്. അത് അമേരിക്കക്ക് പ്രശ്നമല്ല. യൂറോപ്യൻ യൂണിയനും നല്ലൊരു പങ്ക് ദ്രവീകൃത പ്രകൃതി വാതകവും പ്രകൃതി വാതകവും റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതേക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ഇതും അമേരിക്കയ്ക്ക് പ്രശ്നമല്ല. – അനസ് അൽഹാജി പറയുന്നു