നവരാത്രി, ശബരിമല മണ്ഡലകാലം; ഹുബ്ബള്ളിയിൽ നിന്ന് ബാംഗ്ലൂർ വഴി കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ
Karnataka
1 min read
8.3k

നവരാത്രി, ശബരിമല മണ്ഡലകാലം; ഹുബ്ബള്ളിയിൽ നിന്ന് ബാംഗ്ലൂർ വഴി കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ

സെപ്റ്റംബർ 23, 2025
0

നവരാത്രി, ശബരിമല മണ്ഡലകാലം എന്നിവ പ്രമാണിച്ചു ഹുബ്ബള്ളി – കൊല്ലം റൂട്ടിൽ ദക്ഷിണ പശ്ചിമറെയിൽവേ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 28 മുതൽ ഡിസംബർ 28 വരെ എല്ലാ ഞായറാഴ്ച‌കളിലും വൈകീട്ട് 3.15-ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി (07313) അടുത്ത ദിവസം പകൽ 12.55-ന് കൊല്ലത്ത് എത്തും. ഈ തീവണ്ടിയ്ക്ക് ബെംഗളൂരുവിൽ ബെംഗളൂരു എസ്എംവിടിയിലും (രാത്രി 11) കെആർ പുരത്തും(11.24) സ്റ്റോപ്പുണ്ട്. മടക്ക് തീവണ്ടി സെപ്റ്റംബർ 29

Continue Reading
ഗഗൻയാൻ 2027 ആദ്യപാദത്തിൽ വിക്ഷേപിക്കും
India
0 min read
7.6k

ഗഗൻയാൻ 2027 ആദ്യപാദത്തിൽ വിക്ഷേപിക്കും

സെപ്റ്റംബർ 23, 2025
0

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാൻ 2027 ആദ്യപാദത്തിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു. ഇതിനുമുന്നോടിയായുള്ള രണ്ട് പരീക്ഷണ ദൗത്യത്തിലൊന്ന് ഡിസംബറിൽ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഗഗൻയാൻ ദൗത്യത്തിൻ്റെ തയ്യാറെടുപ്പുകളിൽ 85 ശതമാനത്തോളം ജോലികളും പൂർത്തിയാക്കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.ബഹിരാകാശയാത്രികർക്കുപകരം മനുഷ്യ റോബോട്ടായ വ്യോമമിത്രയുമായി ഗഗൻയാൻ പേടകത്തിൻ്റെ മാതൃക വിക്ഷേപിക്കുന്ന പരീക്ഷണമാണിത്. പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക്ശേഷം വിക്ഷേപണ തീയതികൾ പ്രഖ്യാപിക്കും. നാല് ബഹിരാകാശസഞ്ചാരികളെയാണ് ഗഗൻയാനിൽ ബഹിരാകാശത്തേക്കയക്കുന്നത്.അടുത്തിടെ

Continue Reading
ഡോ.എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
World
1 min read
7.5k

ഡോ.എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

സെപ്റ്റംബർ 23, 2025
0

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 80-ാമത് യുഎൻ പൊതുസഭ സമ്മേളനത്തിൻ്റെ ഭാഗമായി ഉഭയകക്ഷി ചർച്ചകൾക്കായി ന്യൂയോർക്കിൽ എത്തിയതായിരുന്നു ഡോ.എസ്.ജയശങ്കർ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന 50 ശതമാനം ഇറക്കുമതി തീരുവ, എച്ച് 1 ബി വി സ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് കൂടിക്കാഴ്‌ച നടന്നത്. ന്യൂയോർക്കിൽ മാർക്കോ റൂബിയോയുമായി നടന്ന

Continue Reading
കർണാടകത്തിൽ ജാതി സർവേ തുടങ്ങി
Karnataka
0 min read
7.9k

കർണാടകത്തിൽ ജാതി സർവേ തുടങ്ങി

സെപ്റ്റംബർ 23, 2025
0

കർണാടകത്തിൽ ജാതിസർവേക്ക് ഇന്നലെ തുടക്കം കുറിച്ചു. ബാംഗ്ലൂർ ഒഴികെ സംസ്ഥാനത്ത് മറ്റെല്ലായിടത്തും കണക്കെടുപ്പ് ആരംഭിച്ചു. ബെംഗളൂരുവിൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാകും സർവേ ആരംഭിക്കുക. തുല്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർവേ നടത്തുന്നതെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. 1.75 ലക്ഷം പേരെയാണ് സർവേ നടത്താൻ നിയോഗിച്ചിരിക്കുന്നത്. കർണാടകയിലെ ഏഴുകോടിയോളം ആളുകളുടെ വിവരങ്ങളാണ് ഒക്ടോബർ ഏഴുവരെ നടത്തുന്ന സർവേയിൽ ശേഖരിക്കുന്നത്. ഇതിനായി സർവേ ജീവനക്കാർ രണ്ടുകോടി വീടുകൾ സന്ദർശിക്കും. ഓരോ ജാതിയിൽ ഉൾപ്പെട്ടവരുടെയും എണ്ണം കണക്കാക്കുന്നതിനൊപ്പം

Continue Reading
നോർക്ക ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു
Kerala
0 min read
8.9k

നോർക്ക ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു

സെപ്റ്റംബർ 22, 2025
0

നോർക്ക ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണ് നോർക്കയുടെ സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്ക് സർക്കാർ നൽകുന്ന സംരക്ഷണത്തിന്‍റെ പ്രതിരൂപമാണ് ഇൻഷുറസ് പദ്ധതിയെന്നും ലോക കേരളസഭയിൽ ഉയർന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നതെന്നും അദ്ദേഹം വിവരിച്ചു. വിദേശത്ത് താമസിക്കുന്നവരും പഠിക്കുന്നവരും പദ്ധതിയുടെ പദ്ധതിയുടെ കീഴിൽ വരും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട

Continue Reading
ബെംഗളൂരുവിലെ നാടകാസ്വാദകർക്ക്  പുത്തൻ അനുഭവമായി ‘അന്തിത്തോറ്റം’
Association News
1 min read
7.9k

ബെംഗളൂരുവിലെ നാടകാസ്വാദകർക്ക് പുത്തൻ അനുഭവമായി ‘അന്തിത്തോറ്റം’

സെപ്റ്റംബർ 22, 2025
0

ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ അന്തിത്തോറ്റം നാടകം ബെംഗളൂരുവിലെ നാടകാസ്വാദകർക്ക് മറക്കാനാവാത്തൊരു അനുഭവമായി. സിംഗപ്പൂർ കൈരളീ കലാനിലയത്തിൻ്റെ അവതരണമായ ഈ നാടകം, രണ്ടാം ലോക മഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് റെസിസ്റ്റൻസ് പ്രസ്ഥാനത്തോടൊപ്പമൊന്നിച്ചുള്ള പോരാട്ടത്തിൽ പങ്കെടുത്ത മലയാളി വീരൻ മുച്ചിലോട്ട് മാധവൻ്റെ കഥയാണ് വേദിയിലേയ്ക്ക് കൊണ്ടുവന്നത്. ശ്രീകാന്തിൻ്റെ സംവിധാനത്തിലും അഭിനയത്തിലും അനശ്വരമാക്കിയ മാധവൻ്റെ കഥാപാത്രം, ഫ്രഞ്ച് കോൺസൺട്രേഷൻ ക്യാമ്പിലെ

Continue Reading
ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
India
1 min read
7.6k

ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

സെപ്റ്റംബർ 22, 2025
0

ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാക്കളായ സത്യചന്ദ്ര റെഡ്ഡി, രാമചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് എകെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്‌തുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന പറഞ്ഞു. രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാവു കയും സേന ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണെന്നും സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും അധികൃതർ

Continue Reading
കുന്ദലഹള്ളി കേരളസമാജം പ്രഭാഷണം സംഘടിപ്പിച്ചു
Association News
1 min read
7.3k

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണം സംഘടിപ്പിച്ചു

സെപ്റ്റംബർ 22, 2025
0

കുന്ദലഹള്ളി കേരളസമാജം ‘ആരോഗ്യവും ബുദ്ധിയും പിന്നെ മനസ്സും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ഏറെ പ്രശസ്തനായ വി.കെ.സുരേഷ് ബാബുവാണ് പ്രഭാഷണം നടത്തിയത്. കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. സമാജം സംഘടിപ്പിച്ച വായനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും മലയാളം മിഷൻ നടത്തിയ ‘കണിക്കൊന്ന’ പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റിൻ്റെ വിതരണവും വി.കെ.സുരേഷ് ബാബു നിർവ്വഹിച്ചു. സമാജം വൈസ് പ്രസിഡണ്ട്

Continue Reading
”നമ്മ ഓണം 2025” ഒക്ടോബർ 12ന്; ലക്കി ഡിപ്പ് കൂപ്പൺ വിതരണം ചെയ്തു
Association News
1 min read
8.6k

”നമ്മ ഓണം 2025” ഒക്ടോബർ 12ന്; ലക്കി ഡിപ്പ് കൂപ്പൺ വിതരണം ചെയ്തു

സെപ്റ്റംബർ 22, 2025
0

കേരള സമാജം, ബാംഗ്ലൂർ കന്റോൺമെൻറ് സോണിൻ്റെ ആഭിമുഖ്യത്തിൽ, ഒക്ടോബർ 12ന് വസന്ത് നാഗറിലെ ഡോ. ബി. ആർ. അംബേദ്കർ ഭവനിൽവച്ച് നടക്കുന്ന ”നമ്മ ഓണം 2025” മഹോത്സവത്തിൻ്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള യോഗം സോൺ ഓഫീസിൽവെച്ച് നടന്നു.യോഗത്തിൽ സോൺ ചെയർപേഴ്സൺ ഡോ. ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. നമ്മ ഓണം ചെയർമാൻ ഷിനോജ് കെ. നാരായൺ പരിപാടിയുടെ മുന്നൊരുക്കങ്ങളെക്കുറിച്ച്‌ സംസാരിച്ചു.അസിസ്റ്റന്റ് കൾച്ചറൽ സെക്രട്ടറി മുരളീധരൻ.വി, ലേഡീസ് വിംഗ് ചെയർപേഴ്സൺ ദിവ്യ മുരളി, ജോയിൻ്റ്

Continue Reading
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച്‌ ക്വിൻ്റൺ ഡി കോക്ക്
Sports
0 min read
7.3k

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച്‌ ക്വിൻ്റൺ ഡി കോക്ക്

സെപ്റ്റംബർ 22, 2025
0

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിൻ്റൺ ഡി കോക്ക് പിൻവലിച്ചു. പാക്കിസ്ഥാനെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ ഡി കോക്കിനെ ഉൾപ്പെടുത്തി. ഏകദിന ടീമിന് പുറമെ പാക്കിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെയാണ് ഡി കോക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാ ഫ്രിക്കയ്ക്കായി 155 ഏകദിനങ്ങളിൽ കളിച്ചിട്ടുള്ള 30 കാരനായ ഡി കോക്ക് 21

Continue Reading