മലർവാടി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം
Association News
1 min read
7.4k

മലർവാടി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം

സെപ്റ്റംബർ 22, 2025
0

മലർവാടി മലയാളി കൂട്ടായ്മയുടെ നേതൃതത്തിൽ ഓണാഘോഷം ചിക്കബാനവാര കെരെഗുഡദഹള്ളി ഗംഗാധരയ്യ കല്യാണ മണ്ഡപത്തിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടു കൂടി മാവേലി മന്നൻ്റെ വരവേൽപ്പോടെ ഓണാഘോഷം ആരംഭിച്ചു. അബ്ബിഗെരെ, ചിക്കബാനവാര, കെരെഗുഡദഹള്ളി ഏരിയയുള്ള മലയാളി കുടുംബാംഗങ്ങളുടെ കലാ-കായിക മത്സരങ്ങൾ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ഓണാഘോഷത്തിന് തിരശീല വീണു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു പി നായർ, സെക്രട്ടറി സുകുമാരൻ, ട്രഷറർ സിന്ധു, പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് കൃഷ്‌ണ, മഞ്ജു,

Continue Reading
കേരള സമാജം ദൂരവാണിനഗറിൻ്റെ ഓണാഘോഷം 27, 28 തിയ്യതികളിൽ
Association News
1 min read
8.0k

കേരള സമാജം ദൂരവാണിനഗറിൻ്റെ ഓണാഘോഷം 27, 28 തിയ്യതികളിൽ

സെപ്റ്റംബർ 22, 2025
0

കേരള സമാജം ദൂരവാണിനഗറിൻ്റെ ഓണാഘോഷം സെപ്റ്റംബർ 27, 28 തിയ്യതികളിലായി ദൂരവാണിനഗർ വിജിനപുര ജൂബിലി സ്‌കൂൾ, ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിൽ (സി ബി എസ്‌ ഇ) എന്നിവിടങ്ങളിലായി നടക്കും. 27ന് ശനിയാഴ്‌ച വിജിനപുര ജൂബിലി സ്‌കൂളിൽ നടക്കുന്ന സാഹിത്യ സംവാദത്തിൽ പ്രമുഖ സാഹിത്യകാരന്മാരായ ജി.ആർ.ഇന്ദുഗോപൻ, വീരാൻകുട്ടി എന്നിവർ പങ്കെടുക്കും. വൈകുന്നേരം 4 മണിക്കാണ് സംവാദം നടക്കുക. ബാംഗ്ലൂരിലെ എഴുത്തുകാരും വായനക്കാരും സംവാദത്തിൽ പങ്കെടുക്കും. സെപ്റ്റംബർ 28ന് ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിൽ

Continue Reading
മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു
Kerala
0 min read
8.7k

മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു

സെപ്റ്റംബർ 22, 2025
0

മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു . കോഴിക്കോട് ഫറോഖില്‍ മദ്യപിച്ച് എക്സൈസ് വാഹനം ഓടിച്ച എഡിസൺ എന്ന ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിലായിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്; ഒരു മുന്നണിയുമായി സഹകരിച്ച് മുന്നോട്ട് പോകും: സി.കെ. ജാനു
Kerala
1 min read
7.8k

തദ്ദേശ തിരഞ്ഞെടുപ്പ്; ഒരു മുന്നണിയുമായി സഹകരിച്ച് മുന്നോട്ട് പോകും: സി.കെ. ജാനു

സെപ്റ്റംബർ 22, 2025
0

തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഒരു മുന്നണിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് സി.കെ. ജാനു. ഏത് മുന്നണി എന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് സി.കെ. ജാനു പറഞ്ഞു. എൻഡിഎ വിട്ടശേഷം ഇന്നലെ ചേർന്ന ആദ്യ പാർട്ടി എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് മുന്നണിയുമായി സഹകരിക്കാൻ തീരുമാനമായത്. എൻഡിഎ വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി സി.കെ. ജാനുവിൻ്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി.”ഏത് മുന്നണി എന്നത് പിന്നീട് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. ആദിവാസി ദളിത് സംഘടനകളെ കൂട്ടിച്ചേർത്ത്

Continue Reading
ദേശീയ സ്‌കൂൾ കായിക മത്സരം; നിവേദിത പണിക്കർ കർണാടക വോളിബാൾ ടീമിൽ
Karnataka
0 min read
8.4k

ദേശീയ സ്‌കൂൾ കായിക മത്സരം; നിവേദിത പണിക്കർ കർണാടക വോളിബാൾ ടീമിൽ

സെപ്റ്റംബർ 22, 2025
0

കൗൺസിൽസ് സ്‌കൂൾ ദേശീയ കായിക മത്സരത്തിൽ 17 വയസ്സിൽ താഴെയുള്ളവർക്കായുള്ള കർണാടക വോളിബാൾ ടീമിലേക്കു നിവേദിത പണിക്കറെ തിരഞ്ഞെടുത്തു. നാളെമുതൽ കോത്തഗിരി(ഊട്ടി )യിൽ ആണ് മത്സരം നടക്കുക. ബാംഗ്ലൂർ, ഇന്ദിരാനഗർ ന്യൂ ഹൊറൈസൺ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആണ്. നിരവധി ഇന്റർ സ്കൂൾ വോളിബാൾ ടൂർണമെന്റുകളിൽ ഇതിനോടകം കളിച്ച നിവേദിത കഴിഞ്ഞ വർഷവും കർണാടക ടീമിൽ അംഗമായിരുന്നു. ആലപ്പുഴ സ്വദേശികളായ ഗോപകുമാർ പണിക്കരുടെയും റാണി രഞ്ജിനിയുടെയും മകളാണ്.

Continue Reading
തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും
Kerala
0 min read
7.5k

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

സെപ്റ്റംബർ 22, 2025
0

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കളക്ടറുടെ റിപ്പോർട്ട്‌ ലഭിച്ച ശേഷം ബുധനാഴ്ച്ച വിഷയം പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്ന് കോടതി പറഞ്ഞു. എന്നാൽ‌ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. മുരിങ്ങൂർ സർവീസ് റോഡ് തകർന്നിട്ടുണ്ടോ എന്ന് ഹർജി പരി​ഗണിച്ച കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് തകർന്നതെന്നും

Continue Reading
ജിഎസ്‌ടി നിരക്ക് പരിഷ്‌കരണത്തിൽ വിമർശനവുമായി കെ.എൻ.ബാലഗോപാൽ
Kerala
0 min read
7.4k

ജിഎസ്‌ടി നിരക്ക് പരിഷ്‌കരണത്തിൽ വിമർശനവുമായി കെ.എൻ.ബാലഗോപാൽ

സെപ്റ്റംബർ 22, 2025
0

ജിഎസ്‌ടി നിരക്ക് പരിഷ്‌കരണത്തിൽ വിമർശനവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നോട്ട് നിരോധനം പോലെ കൃത്യമായ പഠനം നടത്താതെയാണ് ജിഎസ്‌ടി നിരക്ക് പരിഷ്‌കരണവും നടപ്പാക്കുന്നത്. കേരളത്തിന് 10,000 കോടിവരെയും രാജ്യത്തിന് 2,00000 കോടിയുടേയും ഇതുമൂലം നഷ്ടമുണ്ടാകും. ഇത്തരം ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ സ്ഥിതി വളരെ മോശമാകും. ജിഎസ്‌ടി കു റച്ചതിൻ്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാ നത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മ ന്ത്രി പറഞ്ഞു.

Continue Reading
സ്വർണവില വീണ്ടും റെക്കോഡിൽ
Kerala
0 min read
8.9k

സ്വർണവില വീണ്ടും റെക്കോഡിൽ

സെപ്റ്റംബർ 22, 2025
0

സംസ്ഥാനത്ത് സ്വർണവില ഉയർന്ന് പുതിയ റെക്കോഡിലെത്തി. ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. പവന് 340 രൂപയുടെ വർധന. പവന് 82,560 രൂപയായാണ് സ്വർണവില വർധിച്ചത്. ആഗോളവിപണിയിലും സ്വർണം പുതിയ റെക്കോഡ് കുറിക്കാനുള്ള ഒരുക്കത്തിലാണ്.

Continue Reading
എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ വാർഷിക സമ്മേളനം സംഘടിപ്പിച്ചു
Association News
1 min read
7.6k

എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ വാർഷിക സമ്മേളനം സംഘടിപ്പിച്ചു

സെപ്റ്റംബർ 22, 2025
0

എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ വാർഷിക സമ്മേളനവും സ്ഥാപക ഡയറക്‌ടർ റവ.ഡോ.എം.എ. തോമസ് സ്‌മാരക പ്രഭാഷണവും സംഘടിപ്പിച്ചു. വൈറ്റ്ഫീൽഡിലെ നെല്ലുർഹള്ളിയിലുള്ള ഇസിസി കാമ്പസിൽ നടന്ന സമ്മേളനത്തിൽ ചെയർമാൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി അഭിഭാഷകൻ ആദിത്യ സോന്ദി ‘നവഭാരതത്തിലെ മനുഷ്യാവകാശങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പുതുതായി നവീകരിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും ഡോ. എം.എ. തോമസിൻ്റെ ഛായാചിത്ര അനാച്ഛാദനവും നടന്നു. എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ

Continue Reading
ഒരിഞ്ച് മണ്ണിന് വേണ്ടിയും കരാറുണ്ടാക്കാൻ തയാറല്ല; ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ച് താലിബാൻ
World
0 min read
7.6k

ഒരിഞ്ച് മണ്ണിന് വേണ്ടിയും കരാറുണ്ടാക്കാൻ തയാറല്ല; ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ച് താലിബാൻ

സെപ്റ്റംബർ 22, 2025
0

ബാഗ്രാം എയർബേസ് തിരികെ വേണമെന്ന യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ച് താലിബാൻ. രാഷ്ട്രീയകരാറിലൂടെ സൈനികതാവളം തിരികെ നൽകണമെന്നാണ് ചിലർ ആവശ്യപ്പെടുന്നത്. ഇതിനായി അഫ്‌ഗാനിസ്ഥാനുമായി ചർച്ചകൾ തുടങ്ങിയെന്നും ചിലർ പറയുന്നു. എന്നാൽ, ഒരിഞ്ച് മണ്ണിന് വേണ്ടിയും അഫ്‌ഗാൻ കരാറുണ്ടാക്കാൻ തയാറല്ലെന്ന് പ്രതിരോധമന്ത്രാലയത്തിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ഫസി ഹുദ്ദീൻ ഫിത്രത്ത് പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ ബാഗ്രാം വിമാനത്താവളം അമേരിക്കയ്ക്ക് തിരിച്ചു തന്നില്ലെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നു ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു പതിറ്റാണ്ട്

Continue Reading