കൗൺസിൽസ് സ്‌കൂൾ ദേശീയ കായിക മത്സരത്തിൽ 17 വയസ്സിൽ താഴെയുള്ളവർക്കായുള്ള കർണാടക വോളിബാൾ ടീമിലേക്കു നിവേദിത പണിക്കറെ തിരഞ്ഞെടുത്തു. നാളെമുതൽ കോത്തഗിരി(ഊട്ടി )യിൽ ആണ് മത്സരം നടക്കുക.

ബാംഗ്ലൂർ, ഇന്ദിരാനഗർ ന്യൂ ഹൊറൈസൺ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആണ്. നിരവധി ഇന്റർ സ്കൂൾ വോളിബാൾ ടൂർണമെന്റുകളിൽ ഇതിനോടകം കളിച്ച നിവേദിത കഴിഞ്ഞ വർഷവും കർണാടക ടീമിൽ അംഗമായിരുന്നു. ആലപ്പുഴ സ്വദേശികളായ ഗോപകുമാർ പണിക്കരുടെയും റാണി രഞ്ജിനിയുടെയും മകളാണ്. മൂത്ത സഹോദരി നവമി പണിക്കരും സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലും, മറ്റു ദേശീയ സ്കൂൾ കായികമേളകളിലും പങ്കെടുത്ത വോളീബോൾ ടീം അംഗമായിരുന്നു.

Related Posts