ജിഎസ്‌ടി നിരക്ക് പരിഷ്‌കരണത്തിൽ വിമർശനവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നോട്ട് നിരോധനം പോലെ കൃത്യമായ പഠനം നടത്താതെയാണ് ജിഎസ്‌ടി നിരക്ക് പരിഷ്‌കരണവും നടപ്പാക്കുന്നത്. കേരളത്തിന് 10,000 കോടിവരെയും രാജ്യത്തിന് 2,00000 കോടിയുടേയും ഇതുമൂലം നഷ്ടമുണ്ടാകും. ഇത്തരം ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ സ്ഥിതി വളരെ മോശമാകും. ജിഎസ്‌ടി കു റച്ചതിൻ്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാ നത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മ ന്ത്രി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നഷ്ടം വരും. സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ നിന്നാണ് എല്ലാം നടക്കേണ്ടത്. ദൈനംദിന ചെലവിനെ ബാധിക്കും. കേന്ദ്രം നഷ്ട പരിഹാരം നൽകണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് ബുദ്ധമുട്ടുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Related Posts