വികസന സദസിനെ എതിർക്കുന്നത് ശരിയായ സമീപനമല്ല: മുഖ്യമന്ത്രി പിണറായി വിജയൻ
വികസന സദസിനോട് മുഖംതിരഞ്ഞ് നിൽക്കുന്നത് ശരിയായ സമീപനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ വികസനത്തെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തുറന്ന മനസോടെ ചർച്ച ചെയ്യാമെന്നും ആ തുറന്ന മനസ് ചിലരിൽ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വികസന സദസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാടിൻ്റെ വികസന കാര്യത്തിൽ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ എതിർപ്പുകൾ മാറാൻ പാടില്ല. വികസന സദസിൽ മറ്റൊരു അജണ്ടയുമില്ല മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും
രാജ്യവ്യാപകമായി കസ്റ്റംസിന്‍റെ ഓപ്പറേഷന്‍ നുംകൂര്‍; ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ കസ്റ്റംസ് പരിശോധന
രാജ്യവ്യാപകമായി കസ്റ്റംസിന്‍റെ ഓപ്പറേഷന്‍ നുംകൂര്‍. ആഡംബര കാറുകൾ ഭൂട്ടാനിൽ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസിന്‍റെ പരിശോധന. കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടത്തുന്നു. നടന്മാരായ ദുല്‍ഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്. ഇറക്കുമതി തീരുവ അടയ്ക്കാതെ റോയൽ ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ കടത്തി കൊണ്ട് വന്ന കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് സിനിമ മേഖലയിലേയ്ക്കും അന്വേഷണം വ്യാപിച്ചിരുന്നു. കേരളത്തിൽ വിൽപ്പന
ബാംഗ്ലൂർ വാരിയർ സമാജത്തിൻ്റെ ഓണാഘോഷം ‘വർണ്ണം 2025’ സംഘടിപ്പിച്ചു
ബാംഗ്ലൂർ വാരിയർ സമാജത്തി( രജി)ൻ്റെ ഓണാഘോഷം ‘വർണ്ണം 2025’ ബാംഗ്ളൂരിലെ കഗ്ഗദാസപുരയിലുള്ള വി.കെ.സ്പോർട്സ് ക്ലബിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പുതുതലമുറക്കാർ പൂക്കളമിട്ട് ചെണ്ടമേളാരവത്തോടെ മാവേലിയെ സ്വീകരിച്ചു. ഭാരവാഹികളും മുഖ്യ സ്പോൺസറും ഭദ്രദീപം കൊളുത്തി തുടങ്ങിയ ചടങ്ങിൽ സമാജം പ്രസിഡണ്ട് എം.വി.വിജയൻ അദ്ധ്യക്ഷനായിരുന്നു. വായുസേനയിൽ നിന്നു ചീഫ് എയർ മാർഷൽ ആയി വിരമിച്ച സുരേഷ് കുമാർ മുഖ്യാതിഥി ആയിരുന്നു. പ്രമുഖ വ്യവസായിയും ശബ്ദാനുകരണ കലയിൽ പ്രാവീണ്യമുള്ള രവികുമാർ എ.വി(മുൻ സി.ഇ.യും
സ്വര്‍ണ വില 84,000 രൂപയിലേയ്ക്ക്
സംസ്ഥാനത്ത് സ്വര്‍ണ വില 84,000 രൂപയിലേയ്ക്ക്. ചൊവാഴ്ച പവൻ്റെ വില 920 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 83,840 രൂപയായി. ഗ്രാമിന് 115 രൂപ കൂടി 10,480 രൂപയായി. കഴിഞ്ഞ ദിവസം പവന് 82,920 രൂപയും ഗ്രാമിന് 10,365 രൂപയുമായിരുന്നു. സെപ്റ്റംബറില്‍ മാത്രം പവൻ്റെ വിലയിലുണ്ടായ വര്‍ധന 6,200 രൂപയാണ്. സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു. കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ക്കിടയില്‍
പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നീട്ടി
ഇന്ത്യ, പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് ഒക്ടോബർ 23 വരെ നീട്ടി. പാക്കിസ്ഥാനും ഇന്ത്യൻ വിമാനങ്ങൾക്ക് എതിരായ വിലക്ക് നീട്ടിയിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം, ഏപ്രിൽ 23നാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്. ആദ്യം ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്. മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല ഉപയോഗിക്കുന്നതിന് വിലക്കില്ല. പാക് വ്യോമ മേഖല അടച്ചതിനാൽ ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള
റെയിൽവേ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ബാംഗ്ലൂർ സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റെയിൽവേ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 21ന് മജെസ്റ്റിക് കെ.പി.ടി.സി.എൽ ഹാളിൽവെച്ചു നടന്നു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. മത്സര പരിപാടികളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ഉച്ചക്ക് ‘ഓൺസ്റ്റേജ് ജാലഹള്ളി’ അമ്പതിൽപരം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിച്ച മെഗാഷോ മൂന്നര മണിക്കൂർ നീണ്ടു. നല്ലൊരു കലാപരിപാടി അവതരിപ്പിച്ച ഓൺസ്റ്റേജ് ജാലഹള്ളി പ്രവർത്തകരെ ഭാരവാഹികൾ അഭിനന്ദിച്ചു.ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആദരം സിനിമ സീരിയൽ
ബാലൺ ഡി ഓർ പുരസ്‌കാരം പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബലെയ്ക്ക്
ബാലൺ ഡി ഓർ പുരസ്‌കാരം പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്‌കാരം നേടിയത്. പിഎസ്‌ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക സംഭാവന നൽകിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണിൽ പിഎസ്‌ജിക്കായി ഡെംബലെയുടെ ബൂട്ടി ൽനിന്നും പിറന്നത്. ബാഴ്സലോണയുടെ ഐറ്റാന ബോൺമാറ്റിക്കാണ് മികച്ച വനിതാ താരത്തിനുള്ള ബാലൻ ഡി ഓർ. ഇതോടെ
സ്‌കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു
ബെംഗളൂരു നന്ദിനി ലേഔട്ടിൽ സ്‌കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. നന്ദിനി ലേഔട്ടിൽ വച്ച് ലോറി സ്‌കൂട്ടറിൻ്റെ ഹാൻഡിലിൽ തട്ടിയതിനെ തുടർന്ന് സ്‌കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ
മൈസൂരു ദസറ ഉത്സവം കവി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു
ബെംഗളൂരു സാംസ്കാരിക നഗരമായ മൈസൂരുവിൽ ലോകപ്രശസ്തമായ ദസറ ഉത്സവം കവി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു. ചാമുണ്ഡേശ്വരിക്ക് പൂക്കൾ അർപ്പിച്ചുകൊണ്ടാണ് ദസറ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, എംഎൽഎമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. എയർഷോ, പുഷ്പോത്സവം, ഭക്ഷ്യമേള, ജംബു സവാരി, കലാപ്രദർശനങ്ങൾ ദസറ ആഘോഷത്തിൻ്റെ മാറ്റുകൂട്ടും. സംസ്ഥാന, ദേശീയതലത്തിലുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ കൊട്ടാരത്തിനു മുന്നിൽ ദിവസവമുള്ള സാംസ്കാരിക പരിപാടികൾ ദസറയുടെ മുഖ്യആകർഷണമാണ്. ഇനിയുള്ള ദിനങ്ങൾ മൈസൂരു കൊട്ടാരവും
വാൽപ്പാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം
വിനോദ സഞ്ചാര കേന്ദ്രമായ വാൽപ്പാറയിൽ വരുന്ന നവംബർ 1 മുതൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻമദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. ഊട്ടിയ്ക്കും കൊടൈക്കനാലിലും പിന്നാലെയാണ് വാൽപ്പാറയിലും ഇ പാസ് സംവിധാനം വരുന്നത്. പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നത്. പ്രധാന കവാടം, എക്‌സിറ്റ് പോയിൻ്റുകൾ എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ടോപ്പ് സ്ലീപ്പ്, വാൽപ്പാറ, ആനമല കടുവ സംരക്ഷണ കേന്ദ്രം എന്നിവ സംരക്ഷിക്കപ്പെടേണ്ട ദുർബലമായ പാരിസ്ഥിതിക