ബെംഗളൂരു സാംസ്കാരിക നഗരമായ മൈസൂരുവിൽ ലോകപ്രശസ്തമായ ദസറ ഉത്സവം കവി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു. ചാമുണ്ഡേശ്വരിക്ക് പൂക്കൾ അർപ്പിച്ചുകൊണ്ടാണ് ദസറ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, എംഎൽഎമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

എയർഷോ, പുഷ്പോത്സവം, ഭക്ഷ്യമേള, ജംബു സവാരി, കലാപ്രദർശനങ്ങൾ ദസറ ആഘോഷത്തിൻ്റെ മാറ്റുകൂട്ടും. സംസ്ഥാന, ദേശീയതലത്തിലുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ കൊട്ടാരത്തിനു മുന്നിൽ ദിവസവമുള്ള സാംസ്കാരിക പരിപാടികൾ ദസറയുടെ മുഖ്യആകർഷണമാണ്. ഇനിയുള്ള ദിനങ്ങൾ മൈസൂരു കൊട്ടാരവും നഗരവീഥികളും ദീപപ്രഭയിൽ അലംകൃതമാകും.
മൈസൂർ കൊട്ടാരം, ചാമുണ്ഡിക്ഷേത്രം എന്നിടങ്ങളിലടക്കം ദസറ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൊട്ടാരവും നഗരവീഥികളും തെരുവോരങ്ങളും ഇനി ദീപപ്രഭയാൽ അലംകൃതമാകും.
6,000-ത്തിലധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

Related Posts