പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തിൻ്റെ 100 മീറ്റർ താഴെ സിയാൽ ഡാമിൻ്റെ സമീപത്തു നിന്നും നാലാം ദിവസത്തെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരിയിൽനിന്നു ആറംഗ സംഘം കഴിഞ്ഞ ഞായറാഴ്‌ചയാണ് പതങ്കയത്ത് എത്തിയത്. അലനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. അലനെ രക്ഷിക്കാൻ സുഹൃത്ത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അലൻ മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ
തൃശൂരിൽ സ്‌കൂൾ ഹാളിൻ്റെ സീലിംഗ് തകർന്നു വീണു
തൃശൂരിൽ സ്‌കൂൾ ഹാളിൻ്റെ സീലിംഗ് തകർന്നു വീണു. മറ്റത്തൂര്‍ കോടാലി ഗവ. യുപി സ്കൂളിലാണ് സംഭവം. കുട്ടികൾ അസംബ്ലി കുടുന്ന ഓഡിറ്റോറിയത്തിൻ്റെ സീലിംഗ് ആണ് തകർന്നത്. ഹാളിന്‍റെ സീലിംഗ് ചെയ്‌തത് 2023 ലാണ് സ്‌കൂൾ അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി.
സ്വർണ്ണവില ഇന്നും കൂടി; പവന് 75040
സ്വർണ്ണവില വീണ്ടും കുതിച്ചുയർന്ന് സർവകാല റിക്കാർഡിനൊപ്പം. സംസ്ഥാനത്ത് സ്വർണ്ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണവില ഗ്രാമിന് 9,380 രൂപയിലും പവന് 75,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 5 രൂപ വർദ്ധിച്ച് 7,700 രൂപയിലെത്തി. കഴിഞ്ഞമാസം 23ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമെന്ന സർവകാല റിക്കാർഡ് വിലയ്ക്കൊപ്പമാണ് ഇന്ന് സ്വർണ്ണവില.
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം
കണ്ണൂർ സർവകലാശാലയിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്ന സമയത്താണ് എസ്എഫ്ഐ പ്രവർത്തകരും കെഎസ്യു എംഎസ്എഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇത് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. യുയുസിയുടെ ബാഗ് എസ്എഫ്ഐ സ്ഥാനാർത്ഥി തട്ടിപ്പറിച്ചെന്നും ആരോപണമുണ്ട്. പൊലീസ് എസ്എഫ്ഐ സ്ഥാനാർത്ഥിയെ പിടിച്ചുവച്ചതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമായി. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കെെയ്ക്ക് അടക്കം പരിക്കേറ്റിട്ടുണ്ട്. പൊലീസ് പിടിച്ചുവച്ചിരുന്ന എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവർത്തകർ പിന്നീട് മോചിപ്പിച്ചു. പൊലീസ് ലാത്തിവീശിയെങ്കിലും പ്രവർത്തകർ
തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 50000 രൂപ വേണം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
50000 രൂപ കൈക്കൂലിവാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തിന്‍റെ പിടിയിലായി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസാണ് പിടിയിലായത്. 50000 രൂപ തണ്ടപ്പേർ സർട്ടിഫിക്കറ്റിനായി എത്തിയ ആളോട് കൈക്കൂലി വേണമെന്നാണ് ജോസ് ആവശ്യപ്പെട്ടത്. വിജിലൻസിൽ പരാതി നൽകിയത് പയ്യമ്പള്ളി സ്വദേശിയാണ്. പരാതിക്കാരനു പിതാവ് നൽകിയ പയ്യമ്പള്ളി വില്ലേജിലെ ഒണ്ടയങ്ങാടിയിലുള്ള 73 സെന്‍റ് വയലും 52 സെന്‍റ് കരഭൂമിയും അടങ്ങുന്ന വസ് ഇഷ്ടദാനമായി രജിസ്റ്റർ ചെയ്യാനാണ് തണ്ടപ്പേർ സർട്ടിഫിക്കറ്റ്
കേരള സർവകലാശാല രജിസ്ട്രാറുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹൈക്കോടതി ഇന്ന് കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന്‍റെ ഹർജി വീണ്ടും പരിഗണിക്കും. രജിസ്ട്രാർ ഡോക്ടർ കെ .എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ്, ജസ്റ്റിസ് ടി.ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിൽ വാദം തുടരുക. വി സി മോഹനൻ കുന്നുമ്മലിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമാണ് നടത്തിയത്. സത്യവാങ്ങ്മൂലം ഇന്ന് വിസി കോടതിയിൽ സമർപ്പിക്കും. വി സിയുടെ നടപടി റദ്ദാക്കി രജിസ്ട്രാറെ വീണ്ടും നിയമിച്ച സിൻഡിക്കേറ്റിൻ്റെ നടപടി,
ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ്; കരട് രേഖ തയ്യാറായി
ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവും ഏകീകൃത സിവിൽ കോഡ് കമ്മിറ്റിയും തമ്മിൽ ഇതു സംബന്ധിച്ച് ചർച്ചനടത്തി. കരട് രേഖയെക്കുറിച്ച് ചർച്ചയിൽ തീരുമാനമായതായി റിപ്പോർട്ടുകളുണ്ട്. കരട് രേഖയിലെ നിർദേശങ്ങൾ ഇനി സംസ്ഥാന സർക്കാർ ചർച്ച ചെയ്യും. ഗുജറാത്ത് നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ സർക്കാർ ഇത് അവതരിപ്പിച്ചേക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തി എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച നടത്തിയാണ് യുസിസി കമ്മിറ്റി
തൊടുപുഴയിൽ വനിതാഡോക്ടറെ ഭീഷണിപ്പെടുത്തി; യൂത്ത്‍ ലീഗ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയ്ക്കെതിരേ കേസ്
തൊടുപുഴ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിക്കെതിരേ കേസ്. വനിതാ ഡോക്ടറുടെ പരാതിയിൽ പി.എൻ. നിസാമുദീനെതിരേയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. സംഭവം ഒരാഴ്‍ച മുൻപാണ്. ജില്ലാ ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ നിസാമുദീന് മരുന്ന് പുറത്തുനിന്ന് വാങ്ങാനെഴുതി. ഇതേത്തുടർന്ന് ബഹളംവയ്‍ക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഡോക്ടർ ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതി പോലീസിന് കൈമാറി തുടർന്ന് തിങ്കളാഴ്ച കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ജോലി
ഉത്തരകാശിയിലെ രണ്ടാമത്തെ മേഘവിസ്ഫോടനം; ക്യാമ്പിലുണ്ടായിരുന്ന സൈനികരെ കാണാതായെന്ന് റിപ്പോർട്ട്
ഉത്തരാഖണ്ഡിലെ ഹർഷിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന 8-10 സൈനികരെ സൈനികരെ കാണാതായതായി വിവരം. 8 -10 സൈനികരെ കാണാനില്ലെന്നാണ് സൈനിക വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. ഉത്തരാഖണ്ഡിൽ ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനമുണ്ടായതിന് പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപത്തായി വീണ്ടും മേഘവിസ്‌ഫോടനമുണ്ടായതായത്. ഇത് ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ്. രക്ഷാപ്രവര്‍ത്തന സംഘങ്ങളെല്ലാം ധരാലിയിലെ മേഘവിസ്‌ഫോടനം നടന്ന സ്ഥലത്താണെന്നതിനാല്‍ രണ്ടാമത്തെ മേഘവിസ്ഫോടന സ്ഥലത്തെ
ഇന്ത്യയ്ക്ക് വീണ്ടും ട്രംപിന്റെ തീരുവ ഭീഷണി; 24 മണിക്കൂറിനകം തീരുവ ഉയർത്തിയേക്കും
24 മണിക്കൂറിനകം ഇന്ത്യയ്ക്കുമേൽ തീരുവ ഗണ്യമായി ഉയർത്തിയേക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 25 ശതമാനം തീരുവ നിലവിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയിരിക്കുന്നതിനു പുറമേയാണ് ഇപ്പോൾ വീണ്ടും തീരുവ ഭീഷണി ഉയർത്തിയിരിക്കുന്നത്. സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഏറ്റവും കൂടുതൽ തീരുവ യുഎസ് ഉത്പന്നങ്ങൾക്കുമേൽ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന വാദവും ട്രംപ് ആവർത്തിച്ചു. ‘ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ലെന്നും ട്രംപ് പറഞ്ഞു. തങ്ങളുമായി അവർ ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാൽ