ഉത്തരകാശിയിലെ മിന്നൽ പ്രളയം; പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. അപകട സ്ഥലത്തു നിന്നും 4 കിലോമീറ്റർ അകലെയാണ് സംഘാംഗങ്ങൾ ഉള്ളത്. കേരളത്തിൽ നിന്നുള്ളവരാണ് ഇതിൽ എട്ടുപേർ. മറ്റുള്ളവർ മുംബൈ മലയാളികളാണ്. വിനോദയാത്രസംഘം സഞ്ചരിച്ച വാഹനത്തിൻ്റെ ഡ്രൈവറുമായി സംസാരിച്ചെന്ന് കേരള സമാജം ഭാരവാഹികൾ അറിയിച്ചു. കായംകുളം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുൾപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ നിന്ന് യാത്രാസംഘം ഹരിദ്വാറിലെത്തി
അൻസിലിനെ കൊലപ്പെടുത്താൻ അഥീന കലർത്തിയത് റെഡ്‌ബുള്ളിൽ കളനാശിനിയെന്ന് കണ്ടെത്തി
അൻസിലിനെ പെൺസുഹൃത്ത് അഥീന കൊലപ്പെടുത്തിയത് റെഡ്‌ബുള്ളിൽ കളനാശിനി കലർത്തിയെന്ന് പുതിയ കണ്ടെത്തൽ. എനർജി ഡ്രിങ്കിന്‍റെ കാലി കാനുകൾ അഥീനയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന് പെൺസുഹൃത്തായ അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. അൻസിലിനെ കൃത്യം നടന്ന ദിവസം വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നതിനും പൊലീസിന് തെളിവുകൾ ലഭിച്ചു. ഏറെ നാളായി ടിപ്പർ ഡ്രൈവറായ അൻസിലും
എംഎല്‍സി എല്‍സ കപ്പല്‍ അപകടം; സത്യവാങ്മൂലം സമർപ്പിച്ച് കപ്പൽ കമ്പനി; നഷ്ടപരിഹാര തുക നല്‍കില്ല
എംഎൽസി എൽസ കപ്പൽ അപകടത്തില്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി. അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി വ്യക്തമാക്കി. 9,531 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല എന്നാണ് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി അറിയിച്ചത്. കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമര്‍പ്പിച്ചത് അതിശയോക്തി കലര്‍ത്തിയ കണക്കാണെന്നും കപ്പല്‍
മെഡിസെപ് രണ്ടാം ഘട്ടത്തിന് മന്ത്രിസഭാ അംഗീകാരം; പരിധി 5 ലക്ഷമാക്കി ഉയർത്തി
പെന്‍ഷന്‍കാരുടെയും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator –
പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിക്കായി ചൈനയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായ് കോ ഓപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലേക്ക്. ടിയാൻജിൻ സിറ്റിയിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയാണ് ഉച്ചകോടി നടക്കുക. മോദി 2020 ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ചൈനയിലെത്തുന്നത്. എന്നാൽ കസാനിൽ 2024 ഒക്ടോബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോദി ചൈനീസ് പ്രസിഡന്‍റ് ഷിജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു മുമ്പ് മോദി 2019 ലാണ് ചൈന സന്ദർശിച്ചത്. യു.എസ്
അടൂരിന്‍റെ വിവാദ പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഫിലിം കോൺക്ലേവിലെ വിവാദപരാമർശത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം. അടൂരിന്‍റെ പ്രസംഗം മുഴുവനും പരിശോധിച്ചാൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ നിലനിൽക്കില്ലെന്നാണ് നിയമോപദേശം. അടൂരിനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നൽകിയത്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംവിധായകർക്കും വനിതാ സംവിധായകർക്കുമെതിരെ അടൂർ അധിക്ഷേപ പരാമർശം നടത്തിയതെന്നായിരുന്നു പരാതി. അടൂർ പ്രസംഗത്തിലൂടെ എസ് സി, എസ്
കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്; കെ.എസ്.ആർ.ടി.സി പണിമുടക്ക് നിർത്തിവെച്ചു
കർണാടകയിൽ ചൊവ്വാഴ്‌ച ഇടക്കാല ഉത്തരവ് നിലനിൽക്കെ ആരംഭിച്ച അനിശ്ചിതകാല ഗതാഗത പണിമുട ക്കി കർണാടക ഹൈകോടതി രൂക്ഷമായി വിമർശിച്ചു. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ഹെഡറേഷൻ, വ്യാഴാഴ്ച വരെ സമരം നിർത്തി വെച്ചതായി പ്രഖ്യാപിച്ചു. പ്രക്ഷോഭവുമായി മുന്നോട്ട് പോകരുതെന്ന കോടതി നിർദേശം നിലനിൽക്കുകയും അവശ്യ സേവന പരിപാലന നിയമം (എസ്‌മ) ചുമത്തുകയും ചെയ്തിട്ടും സമരം നടത്തുന്നതിനെതിരെ ജസ്റ്റിസ് സി.എം. ജോഷി, ചീഫ് ജസ്റ്റിസ്
‘എനിക്ക് ഒന്നും അറിയില്ല’; ഇന്ത്യയുടെ ചോദ്യത്തിന് ഉത്തരം മുട്ടി ട്രംപ്
റഷ്യയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ വിമർശിച്ച യുഎസ് പ്രസിഡൻ്റിനോട്, റഷ്യയിൽ നിന്ന് യുഎസ് യുറേനിയം, രാസവളങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഉത്തരമില്ലാതെ വലഞ്ഞത്. ‘എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല. അത് പരിശോധിക്കേണ്ടതുണ്ട്’ എന്നായിരുന്നു ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി വിമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് അമേരിക്കൻ പ്രസിഡൻ്റിൻ്റെ മറുപടി. വാർത്താ ഏജൻസിയാണ് ഇന്ത്യയുടെ മറുപടി ട്രംപിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ കേസ്
നടി ശ്വേതാ മേനോനെതിരെ അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഐടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. അനാശാസ്യ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. പൊലീസ് എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നാണ് വിവരം. പരാതി നൽകിയത് പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ്. നേരത്തെ ശ്വേതാ മേനോൻ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം
ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളെയും കാണാതായതായി റിപ്പോർട്ട്
ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളെയും കാണാതായതായി റിപ്പോർട്ട്. വിനോദയാത്രക്ക് ഉത്തരാഖണ്ഡിലേക്ക് പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. കേരളത്തിൽ നിന്നുള്ളവരാണ് ഇതിൽ 8 പേർ. മറ്റുള്ളവർ മുംബൈ മലയാളികളാണ്. തിരുവനന്തപുരം, കൊച്ചി, കായംകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുൾപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൊച്ചി തൃപ്പൂണിത്തുറയിൽ നിന്നും ടൂർ പാക്കേജിന്‍റെ ഭാഗമായി പോയ നാരായണൻ നായർ, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇവർ ഹരിദ്വാറിൽ നിന്ന്