ബന്ധുക്കളെ കൊല്ലാന്‍ 17ാം വയസ്സിൽ ഭക്ഷണത്തിൽ വിഷം ചേർത്തു; സെബാസ്റ്റ്യന് അന്നേ ക്രിമിനൽ മൈൻഡ്
3 സ്ത്രീകളുടെ തിരോധാനക്കേസിൽ ആരോപണ വിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്‌റ്റ്യൻ 17-ാം വയസ്സിൽ ബന്ധുക്കൾക്കു ഭക്ഷണത്തിൽ വിഷം കലർത്തി നൽകി വധിക്കാൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57), കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്‌നമ്മ (ജെയ്ൻ മാത്യു -54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റിയനെ അറസ്‌റ്റ് ചെയ്തത്. സ്വത്തിനും സ്വർണ്ണത്തിനുമായി സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ്
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ
മത സാമൂഹിക സാംസ്‌കാരിക മേഖലയിൽ കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ കർണാടക മൈനോറിറ്റി കൾച്ചറൽ സെന്‍ററിന്‍റെ പ്രഥമ വർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ, അടിസ്ഥാന വിദ്യാഭ്യാസ തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ സാധ്യമാവുന്ന വിധത്തിലെല്ലാം സന്നദ്ധ സംഘടനകളുമായും സർക്കാറുകളുമായും സഹകരിച്ച് പ്രവർത്തിക്കാനും ധാരണയായി. അബ്ദുസ്സമദ് മൗലവി മാണിയൂറിന്‍റെ അധ്യക്ഷതയിൽ സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രവർത്തന പദ്ധതികൾ സ്കിൽ ഡെവലപ്മെൻ്റ് പരിശീലകൻ ഷംസാദ്
രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയാണെന്ന് സ്റ്റാലിൻ
തമിഴ്നാട് കഴിഞ്ഞവർഷം മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിൽ (ജിഎസ്ഡിപി) 11.19 ശതമാനം വളർച്ച കൈവരിച്ചു. രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാട് എന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഓഗസ്റ്റ് 1നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ, പദ്ധതി നിർവഹണ മന്ത്രാലയം തയ്യാറാക്കിയ പുതുക്കിയ കണക്കനുസരിച്ച് 2024-25 വർഷം തമിഴ്‌നാടിന്‍റെ ജിഎസ്‌ഡിപി 17.3 ലക്ഷം കോടി രൂപയാണ്. മുൻവർഷം 15.6 ലക്ഷം കോടിയായിരുന്ന സ്ഥാനത്താണിത്. സംസ്ഥാനം 14 വർഷത്തെ ഇടവേളയ്ക്കുശേഷമാണ്
കൊല്ലത്ത് ബസ് കാത്തുനിന്നവര്‍ക്കു നേരെ മിനിവാന്‍ ഇടിച്ചുകയറി; രണ്ടുപേർക്ക് ദാരുണാന്ത്യം
കൊല്ലത്ത് ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പനവേലി സ്വദേശിനി സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ഓട്ടോ ഡ്രൈവറായ വിജയൻ (65) ചികിത്സയിലാണ്. കൊല്ലം കൊട്ടാരക്കര പനവേലിയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഡെലിവറി വാൻ ആയി ഉപയോഗിക്കുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. ഡ്രൈവറും മിനി ലോറിയും പൊലീസ് കസ്റ്റഡിയിലാണ്.
51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു
സേവനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നു സര്‍ക്കാര്‍ പിരിച്ചുവിട്ടു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിക്കാത്ത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാരെയാണ് നീക്കം ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് നിർദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാദ്ധ്യതയുമുണ്ട്.
ടെസ്റ്റ് റാങ്കിങ്: വന്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മുഹമ്മദ് സിറാജ്
ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഐസിസി ടെസ്റ്റ് ബൗളര്‍ റാങ്കിങില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മുഹമ്മദ് സിറാജും പ്രസിദ്ദ്കൃഷ്ണയും. സിറാജ് 12 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 15-ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. 23 വിക്കറ്റുകളുമായി പരമ്പരയിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു. നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകളോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. 674 ആണ് സിറാജിൻ്റെ ഐസിസി
ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്ര മോദി ചൈനയിലേക്ക്
ഷാങ്ഹായ് ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് . ഓഗസ്റ്റ് 31ന് പ്രധാനമന്ത്രി ചൈന സന്ദർശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോട്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വൈകാതെ വിവരങ്ങൾ പങ്കുവച്ചേക്കും. 2019ന് ശേഷമുള്ള പ്രധാമന്ത്രി മോദിയുടെ ആദ്യ ചൈനീസ് സന്ദർശനമാണിത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നുവരെ ചൈനയിലെ ടിയാൻജിൻ നഗരത്തിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര
അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം
വിവാദ പരാമർശത്തിൻ്റെ പേരിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം. സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൻ്റെ പേരിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം. പ്രസംഗത്തിൽ ഏതെങ്കിലും വിഭാഗത്തിനെതിരെയുള്ള പരാമർശങ്ങളില്ലെന്നും ഫണ്ട് നൽകുന്നത് ശരിയല്ലെന്നോ നിറുത്തലാക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും നിയമോപദേശത്തിൽ പറയുന്നു. അടൂർ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെ വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് നിയമോപദേശം തേടിയത്. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ എസ്.സി/
ഇന്ത്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ഡൊണാൾഡ് ട്രംപ്
ഇന്ത്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ വിമർശിച്ച യുഎസ് പ്രസിഡണ്ടിനോട്, റഷ്യയിൽ നിന്ന് യുഎസ് യുറേനിയം, രാസവളങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഉത്തരമില്ലാതെ വലഞ്ഞത്. ഇന്ത്യയെ മാത്രം വിമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ‘എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല. അത് പരിശോധിക്കേണ്ടതുണ്ട്’ എന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ടിൻ്റെ മറുപടി. വാർത്താ ഏജൻസിയാണ് ഇന്ത്യയുടെ മറുപടി ട്രംപിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇന്ത്യ റഷ്യയിൽ നിന്ന്