ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഐസിസി ടെസ്റ്റ് ബൗളര്‍ റാങ്കിങില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മുഹമ്മദ് സിറാജും പ്രസിദ്ദ്കൃഷ്ണയും.

സിറാജ് 12 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 15-ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. 23 വിക്കറ്റുകളുമായി പരമ്പരയിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു. നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകളോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. 674 ആണ് സിറാജിൻ്റെ ഐസിസി റേറ്റിങ് പോയിന്‍റ്.

പ്രസിദ്ദ് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 59-ാം സ്ഥാനത്തെത്തി. റേറ്റിങ് പോയിന്‍റ് 368 ആണ്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആറ് റണ്‍സിന് വിജയിച്ച പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ അദ്ദേഹം എട്ട് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.

Related Posts