ഷാങ്ഹായ് ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് . ഓഗസ്റ്റ് 31ന് പ്രധാനമന്ത്രി ചൈന സന്ദർശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോട്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വൈകാതെ വിവരങ്ങൾ പങ്കുവച്ചേക്കും. 2019ന് ശേഷമുള്ള പ്രധാമന്ത്രി മോദിയുടെ ആദ്യ ചൈനീസ് സന്ദർശനമാണിത്.

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നുവരെ ചൈനയിലെ ടിയാൻജിൻ നഗരത്തിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനൗപചാരിക കൂടിക്കാഴ്ചകൾ നടത്താനുള്ള സാധ്യതകളുണ്ട്.

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുൻപ് പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 30ന് ജപ്പാൻ സന്ദർശിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്‌ക്കൊപ്പം ഇന്ത്യ – ജപ്പാൻ ഉച്ചകോടിയിൽ പങ്കെടുക്കും. അവിടെ നിന്ന് ഷാങ്ഹായ് ഉച്ചകോടിക്കായി മോദി ചൈനയിലേക്ക് പോകുമെന്നാണ് അധികൃതർ നൽകുന്ന റിപ്പോർട്ട്.

Related Posts