ഇന്ത്യന്‍ കമ്പനികള്‍ വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതും മാര്‍ച്ച് 5ന് മുന്‍പ് കപ്പലുകളില്‍ കയറ്റിയതുമായ എണ്ണയ്ക്കാണ് യുഎസ് ഭരണകൂടം പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. സിംഗപ്പൂരിലേക്കും ചൈനയിലേക്കും പോയ്ക്കൊണ്ടിരുന്ന പല എണ്ണക്കപ്പലുകളും ഈ പ്രഖ്യാപനം വന്നതോടെ പാതിവഴിയില്‍ ഇന്ത്യയിലേക്ക് ദിശമാറി തിരിച്ചു.
റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്ന് ചൈനയിലേക്ക് പോയിരുന്ന ‘നോബിള്‍ വാക്കര്‍’ ‘ഒയാസിസ്’ എന്നീ കപ്പലുകളും ദിശമാറി ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. റഷ്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളില്‍ നിന്ന് യുറല്‍സ് എണ്ണയുമായി സിംഗപ്പൂരിലേക്ക് പോയിരുന്ന ‘മൈലോ’, ‘സാറ’ എന്നീ കപ്പലുകള്‍ ഇപ്പോള്‍ ദിശമാറി ഇന്ത്യ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.