ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പട്ടിക പുറത്ത്; മെസ്സിയും റൊണാള്‍ഡോയും ഇല്ല
ഈ വർഷത്തെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തുവിട്ട് ‘ഫ്രാന്‍സ് ഫുട്ബോള്‍’ മാഗസിന്‍. പുരസ്‌കാരം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ബാഴ്‌സലോണയുടെ ലമിന്‍ യമാല്‍, ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ, റഫീഞ്ഞ്യ എന്നിവരെല്ലാം പട്ടികയിലുണ്ട്. റയലിൻ്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ എന്നീ പ്രമുഖരും പട്ടികയിലുണ്ട്. 17 വയസുകാരന്‍ ലമിന്‍ യമാലിൻ്റെ പ്രകടനവും കഴിഞ്ഞ സീസണില്‍ ഏറെ
മതപരിവർത്തനം; വൈദികർക്ക് നേരെ ഒഡീഷയിലും ആക്രമണം
മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗദൾ പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ എഴുപതോളം ബജ്റംഗദൾ പ്രവർത്തകരാണ്. ബാലസോർ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ.ലിജോ നിരപ്പേൽ, ഫാദർ വി.ജോജോ എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.
ഇ-നിയമസഭ പദ്ധതി അഴിമതി: വിശദ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
ഇ-നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ-നിയമസഭ പദ്ധതി പ്രവർത്തനങ്ങളും ചെലവഴിച്ച തുകയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട നിയമസഭ ഉന്നതതല സമിതി യോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു. സാമാജികർ ഉൾപ്പെടുന്ന ഉന്നതതല സമിതി പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ടു രൂപീകരിച്ചിട്ടുണ്ടെങ്കിലും യഥാസമയം യോഗങ്ങൾ
കെഎസ്ആർടിസിക്ക് മന്ത്രി ഗണേശ് കുമാറിന്‍റെ ഇടപെടലിലൂടെ മറ്റൊരു നേട്ടം കൂടി
ഒരു ക്രിക്കറ്റ് ടീം കെഎസ്ആർടിസി ജീവനക്കാർക്കായി രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ചലഞ്ചേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻ്റിന്‍റെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചപ്പോഴായിരുന്നു സ്വന്തം ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം. സിഎംഡിയോട് ടീം രൂപീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ”’കെഎസ്ആർടിസിക്കുവേണ്ടി ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കാൻ ഞാൻ സിഎംഡിയോട് നിർദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസിക്കുവേണ്ടി ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കാൻ ഞാൻ സിഎംഡിയോട്
കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്
കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ജയിൽ വകുപ്പിന്‍റെ അടിയന്തര ഉത്തരവ്. കൊടി സുനി കണ്ണൂർ ജയിലിൽ നിന്ന് ലഹരിമരുന്ന് വിൽപ്പന നടത്തുകയും പുറത്തുള്ള ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുവെന്ന ജയിൽ വകുപ്പിന്‍റെ തന്നെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കായി ജനുവരി 29 നാണ് കണ്ണൂർ ജയിലിൽ കൊടി സുനിയെ തവനൂർ ജയിലിൽ നിന്ന് കണ്ണൂരിലേക്ക്
അമ്മയെ പീഡിപ്പിച്ചെന്ന കേസിൽ മകൻ അറസ്‌റ്റിൽ; സംഭവം ആലുവയിൽ
അമ്മയെ പീഡിപ്പിച്ചെന്ന കേസിൽ മകൻ അറസ്‌റ്റിൽ ആലുവയിലാണ് സംഭവം. ലഹരിക്ക് അടിമയായ 30കാരൻ നിരന്തരം പീഡിപ്പിക്കുന്നെന്ന പരാതിയുമായി അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ ശേഷമായിരുന്നു പൊലീസ് യുവാവിനെ അറസ്‌റ്റ് ചെയ്ത്. ഏറെക്കാലമായി ഇയാൾ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിയുടെ സ്വാധീനത്തിൽ അമ്മയെ പതിവായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. യുവാവിനെ അറസ്റ്റ് ചെയ്തു.
ശ്വേതാ മേനോനെതിരായ കേസ്; വിമര്‍ശനവുമായി സാബുമോന്‍
സിനിമയിൽ അശ്ലീലരംഗങ്ങളിൽ സാമ്പത്തിക ലാഭത്തിനുവേണ്ടി അഭിനയിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരേ കേസെടുത്ത പോലീസ് നടപടിയിൽ സിനിമ പ്രവർത്തകർ പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും അവതാരകനുമായി സാബുമോൻ. ഒരു മനുഷ്യനും ഇതിനെതിരേ സംസാരിച്ച് കാണുന്നില്ലെന്നും കുറ്റകരമായ നിശബ്‌ദതയാണ് ഇക്കാര്യത്തിൽ സിനിമാ കൂട്ടായ്മ സ്വീകരിച്ചിരിക്കുന്നതെന്നും സാബുമോൻ കുറ്റപ്പെടുത്തി. ശ്വേതാ മേനോൻ ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും കടന്നുപോകുന്നതെന്നും അത് മനസിലാക്കാൻ അൽപ്പം മാനുഷിക പരിഗണനയുണ്ടായാൽ മതിയെന്നും സാബുമോൻ പറഞ്ഞു.
ജമ്മു കാശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു
ജമ്മു കാശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഉദ്ദംപുരിൽ കഡ്വ-ബസന്ത്ഗഡ് മേഖലയിൽ രാവിലെ പത്തരയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നടി ശ്വേത മേനോന് എതിരായ FIR സ്റ്റേ ചെയ്ത് ഹൈക്കോടതി
ശ്വേത മേനോന് എതിരായ FIR സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് വി.ജി അരുൺ തുടർ നടപടികൾ പൂർണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് പുറത്തിറക്കിയത്. കേസിൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ നടത്താനില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് സിജെഎം കോടതിയുടെ നടപടിയെ വിമർശിച്ചുകൊണ്ടാണ്. FIR രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നൽകുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നത്. താൻ സെൻസർ ചെയ്‌ത ചിത്രങ്ങളിലാണ് അഭിനയിച്ചതെന്നും തനിക്കെതിരായ
കർണാടകയിലെ മദ്റസകളിൽ കന്നട പഠിപ്പിക്കാൻ ഒരുങ്ങുന്നു
കന്നട ഭാഷ കർണാടകയിലെ 2000 ത്തോളം മദ്റസകളിൽ പഠിപ്പിക്കാൻ പദ്ധതിയുമായി കന്നട വികസന അതോറിറ്റി (കെ.ഡി.എ). ഇതിൻ്റെ പൈലറ്റ് പദ്ധതിക്ക് തുടക്കമായി. പ്രാരംഭഘട്ടത്തിൽ 180 മദ്റസകളിൽ കന്നട ഭാഷ പഠന ശിൽപശാല സംഘടിപ്പിക്കുമെന്നും ഭാഷാപരമായ കൂടിച്ചേരലുകൾ സാധ്യ മാവണമെന്നും കെ.ഡി.എ ചെയർമാൻ പുരുഷോത്തം ബിളിമലെ പറഞ്ഞു. കർണാടകയിൽ ജീവിക്കുന്ന ഏത് സമുദായവും കന്നട പഠിക്കുന്നതിലൂടെ സൗഹാർദത്തിൻ്റെ സത്ത ഉൾക്കൊള്ളുകയാണ് ചെയ്യുന്നതെന്നും ഒരു സമുദായവും ഭാഷയുടെ പേരിൽ അവഹേളിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.