ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ; കണ്ടെത്തിയത് നൂറിലേറെ അസ്ഥികൾ
പ്രത്യേക അന്വേഷണ സംഘം ഇന്നലെ കണ്ടെത്തിയത് ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ട നൂറിലേറെ അസ്ഥികൾ. ആറാം നമ്പർ സൈറ്റിൽനിന്നും 11-ാം നമ്പർ സൈറ്റിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്‌ധർ സ്ഥിരീകരണത്തിനായി സാമ്പിളുകൾ പരിശോധിച്ചു വരി കയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. തെരച്ചിൽ മേഖലകൾ വ്യാപിപ്പിക്കുമെന്നും ആവശ്യമെങ്കിൽ അന്വേഷണ സംഘം വ്യക്തമാക്കി. മൃതദേഹങ്ങൾ കുഴിച്ചിട്ട 15 സൈറ്റുകളിൽ 12ലും 13ലും മാത്രമാണ് ഇനി പരിശോധന നടത്താനുള്ളത്. പരാതിക്കാരിൽ ഒരാളുടെ അഭിഭാഷകൻ
ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളത്തെ 2 ട്രെയിനുകൾ റദ്ദാക്കി, 3 ട്രെയിനുകൾ വൈകും
ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തി. 2 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. 3 ട്രെയിനുകൾ വൈകിയോടും. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308 ), ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്. 1 മണിക്കൂറും 20 മിനിട്ടും വൈകിയായിരിക്കും കണ്ണൂർ-ആലപ്പുഴ
അതിതീവ്രമഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധനാഴ്ച) അവധി
അതിതീവ്രമഴയെ തുടര്‍ന്ന് കാസര്‍കോട്, തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഓഗസ്റ്റ് 6 (ബുധനാഴ്ച) അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിന് ബുധനാഴ്‌ച കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
ഭക്ഷണശാലകളിലെ ഈച്ചശല്യം കണ്ട് മിണ്ടാതിരിക്കാതെ വൃത്തിഹീനമായ അന്തരീക്ഷത്തിനെതിരെ പരാതിപ്പെടാം
വയറും മനസ്സും നിറയ്ക്കാനായി റസ്റ്ററൻ്റുകളിൽ പോകുമ്പോൾ വൃത്തിഹീനമായ അന്തരീക്ഷമാണെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഇനി ഈച്ചയുൾപ്പടെയുള്ള പ്രശ്നങ്ങൾ റസ്റ്ററൻ്റുകളിൽ നിങ്ങളെ അലട്ടുന്നുണ്ടങ്കിൽ പരാതിപ്പെടാൻ ഒരു ക്യു ആർ കോഡ് സ്കാൻ ചെയ്താൻ മാത്രം മതിയാകും. ശുചിത്വവും ഭക്ഷ്യസുരക്ഷയും മെച്ചപ്പെടുത്തുന്നതിനായാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുതിയ സംവിധാനം നടപ്പാക്കുന്നത്. ഹോട്ടലുകൾ, റെസ്റ്ററൻ്റുകൾ, കഫേകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ഭക്ഷണത്തിന്‍റെ ഗുണനിലവാരമോ ശുചിത്വമോ സംബന്ധിച്ച പരാതികൾ QR
കൊടി സുനിയുടെ പരസ്യമദ്യപാനം; പരാതിയില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന വാദവുമായി പൊലീസ്
കണ്ണൂർ സെൻട്രൽ ജയിലിലുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പരസ്യ മദ്യപാനത്തിൽ വിചിത്ര വിശദീകരണവുമായി തലശേരി പൊലീസ്. ആരും സംഭവത്തിൽ പരാതി നൽകിയിട്ടില്ല. സ്വമേധയാ പൊലീസിന് കേസെടുക്കാൻ തെളിവ് ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ കഴിയാതെ കേസ് നിൽക്കില്ലെന്നാണ് തലശേരി പൊലീസിന്‍റെ വാദം. ഇന്ന് കണ്ണൂരിലെത്തുന്ന ഡിജിപി റവാഡ ചന്ദ്രശേഖർ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് സംഭവത്തിൽ നിജസ്ഥിതി തേടും. കഴിഞ്ഞ മാസം 17-ന് ടി.പി.ചന്ദ്രശേഖരൻ
‘ജയിലിലല്ല മികച്ച ഭക്ഷണം നല്‍കേണ്ടത്, സ്‌കൂള്‍ കുട്ടികള്‍ക്കാണ്’: കുഞ്ചാക്കോ ബോബന്‍
നല്ല ഭക്ഷണം വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനെക്കാൾ ഇപ്പോൾ ജയിലുകളിലെ തടവുകാരാണ് കഴിക്കുന്നതെന്നും ഇക്കാര്യത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും നടൻ കുഞ്ചാക്കോ ബോബൻ. ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ഇടപ്പള്ളി ബി.ടി.എസ്.എൽ.പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘നല്ല ഭക്ഷണം വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന
നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി
നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയിൽ ഹർജി സമർപ്പിച്ചു. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. തുടക്കം മുതൽ അന്വേഷണ സംഘം എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് നീങ്ങിയതെന്ന് ഹർജിയിൽ പറയുന്നു. പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്. തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകുലമാക്കി തീർക്കുകയും ചെയ്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിൻ്റെ
ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; ഗ്രാമം മുഴുവൻ ഒഴുകി പോയാതായി റിപ്പോർട്ട്
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം. ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. 4 പേർ മരിച്ചു. നിരവധി പേരെ കാണാതായി. എൻഡിആർഎഫ്, പോലീസ്, സൈന്യം മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ശക്തയമായി ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വീടുകൾ ഒഴുകിപ്പോകുന്ന ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഏകദേശം 10 -12 പേർ കുടുങ്ങിയിരിക്കാമെന്നും ഗ്രാമവാസിയായ രാജേഷ് പൻവാർ വാർത്താ ഏജൻസിയോട് പറഞ്ഞു. 20-25
ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
പ്രമുഖ ദേശീയ നേതാവും ജമ്മുകശ്‌മീർ മുൻ ഗവർണറുമായ സത്യപാൽ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ ബാഘ്‌പതിൽ നിന്നുള്ള ജാട്ട് നേതാവായിരുന്നു സത്യപാൽ മാലിക്. 1974 ൽ അദ്ദേഹം ഭാരതിയ ക്രാന്തി ദൾ പാർട്ടിയിൽ നിന്ന് എംഎൽഎയായി. തുടർന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദൾ പാർട്ടിയിൽ നിന്ന് ലോക്സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു തൊട്ടടുത്ത വർഷം കോൺഗ്രസിലേക്കും
യുഎസുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് റഷ്യ പിന്മാറി
റഷ്യ യുഎസ്സുമായുള്ള 1987-ലെ ഇന്‍റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐഎന്‍എഫ്) ഉടമ്പടിയില്‍ നിന്ന് പിന്മാറി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടെയാണ് റഷ്യയുടെ പുതിയ പ്രഖ്യാപനം. 2 ആണവ അന്തര്‍വാഹിനികള്‍ റഷ്യക്ക് സമീപം വിന്യസിക്കാന്‍ സൈന്യത്തിനോട് ട്രംപ് ഉത്തരവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ഈ നീക്കം. ഹ്രസ്വ-ദൂര, മധ്യ-ദൂര ആണവ മിസൈലുകള്‍ വിന്യസിക്കുന്നതിനുള്ള മൊറട്ടോറിയമായിരുന്നു ഐഎന്‍എഫ് ഉടമ്പടി. റഷ്യയുടെ മുന്‍ഗാമിയായിരുന്ന സോവിയറ്റ് യൂണിയനും യുഎസ്സും