ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനം
ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനം. ഭർത്താവ് സതീഷിൽ അതുല്യ നിന്ന് ക്രൂരപീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കുടുംബം രംഗത്ത് വന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകുന്നത്. പോസ്റ്റ്മോർട്ടത്തിൽ അതുല്യ സ്വയം ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. ജൂലൈ 19 നാണ് ഷാർജയിലെ ഫ്ളാറ്റിൽ അതുല്യയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളും അതുല്യയുടെ ശരീരത്തിൽ
ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്
ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ യുവതി നൽകിയ പരാതിയിൽ കൊച്ചി ലിറ്റ്‌മസ്/ ഐടി സ്ഥാപനത്തിൻ്റെ സിഇഒയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇൻഫോ പാർക്ക് പൊലീസ് വ്യവസായി വേണു ഗോപാലകൃഷ്ണ നെതിരെയാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ മുതലായ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഗോപാലകൃഷ്ണന് പുറമെ സ്ഥാപനത്തിലെ മറ്റ് 3 പേരും തന്നെ ഭീഷണിപ്പെടുത്തി യെന്നാണ് യുവതിയുടെ പരാതിയിൽ ആരോപിക്കുന്നത്. യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ഗോപാലകൃഷ്ണന്‍റെ പരാതിയിൽ ആദ്യം
ദളിതർക്കെതിരെ അധിക്ഷേപ പരാമർശം ; 3 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന നടി മീര മിഥുൻ അറസ്റ്റിൽ
ദളിതർക്കെതിരെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ കഴിഞ്ഞ 3 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന മോഡലും നടിയും യൂട്യൂബറുമായ മീര മിഥുൻ അറസ്റ്റിൽ. കേസിനാസ്‌പദമായ സംഭവം നടന്നത് 2021ലാണ്. 2021ൽ അറസ്റ്റിലായ നടി ജാമ്യത്തിലിറങ്ങിയതിനുശേഷം ഒളിവിൽ പോവുകയായിരുന്നു. 2022ൽ കേസിൻ്റെ വിചാരണയ്ക്ക് ഹാജരാകാത്തതിനെത്തുടർന്ന് കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഡൽഹിയിൽ നിന്ന് തുടർന്നാണ് മീരയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 11 ന് നടിയെ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്
പട്ടികജാതി സംവരണം; കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ച ഏകാംഗ കമീഷൻ ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസ് പട്ടികജാതി സർവേ റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചു. റിപ്പോർട്ട് വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘റിപ്പോർട്ട് സമർപ്പിച്ചു. ആഗസ്റ്റ് 7 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ച് തീരുമാനമെടുക്കും” -അദ്ദേഹം പറഞ്ഞു.1766 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചതായി ജസ്റ്റിസ് എച്ച്.എൻ.
നാമനിർദേശപത്രിക തള്ളി; നിർമാതാവ് സാന്ദ്ര തോമസ് കോടതിയിൽ
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് കോടതിയിൽ. പ്രസിഡണ്ട് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള സാന്ദ്ര തോമസിൻ്റെ പത്രികയാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയത്.പത്രിക തള്ളിയതിനെ സാന്ദ്ര തോമസ് ശക്തമായി പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച വരണാധികാരിയുമായും മറ്റ് അംഗങ്ങളുമായും വാക്കേറ്റവും ബഹളവും ഉണ്ടായി. തന്നോട് കാണിച്ചത് അനീതിയാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും സാന്ദ്ര പ്രതികരിച്ചു. ഈ മാസം 14നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട്, എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറർ സ്ഥാനത്തേക്കുള്ള
നിർമ്മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ്; നാമനിർദേശപത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിലേക്ക്
നിർമ്മാതാക്കളുടെ സംഘടന അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചേക്കും. ട്രഷറർ സ്ഥാനത്തേക്കും പ്രസിഡൻ്റ് സ്ഥാനത്തേക്കുമുള്ള സാന്ദ്ര തോമസിൻ്റെ പത്രികയാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയത്. സാന്ദ്ര തോമസ് പത്രിക തള്ളിയതിനെ ശക്തമായി പ്രതിഷേധിച്ചിരുന്നു. വരണാധികാരിയുമായും മറ്റ് അംഗങ്ങളുമായും തിങ്കളാഴ്ച വാക്കേറ്റവും ബഹളവും ഉണ്ടായി. ഗുഢാലോചനയുടെ ഭാഗമാണെന്നും തന്നോട് കാണിച്ചത് അനീതിയാണെന്നും സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഈ മാസം 14 നാണ്.
ജോലിഭാരമെന്നു ഇനി പറയരുത്; ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ സുനില്‍ ഗവാസ്കര്‍
ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്കര്‍. സിറാജിന്‍റെ പ്രകടനം മറ്റ് താരങ്ങളും മാതൃകയാക്കണമെന്നും ജോലിഭാരമെന്ന വാക്കുതന്നെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ നിഘണ്ടുവില്‍ നിന്ന് എടുത്തുകളയണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച് 183.3 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ്, ജോലിഭാരത്തിന്‍റെ പേരിലാണ് കളിക്കാർക്ക് വിശ്രമം അനുവദിക്കുന്നതെന്ന ഇന്ത്യൻ ടീമിന്‍റെ വാദത്തെത്തന്നെ തള്ളിക്കളഞ്ഞുവെന്ന് ഗവാസ്കര്‍ പറഞ്ഞു. ‘ഹൃദയം കൊണ്ടാണ് സിറാജ് ഈ പരമ്പരയില്‍ പന്തെറിഞ്ഞത്. അതുവഴി അമിത
ജീവിച്ചിരിക്കുന്ന പിതാവിന് മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മകൻ കുടുംബ സ്വത്ത് വിറ്റു; പിതാവ് കോടതിയിൽ
തൻ്റെ വ്യാജ മരണസർട്ടിഫിക്കറ്റ് ഉണ്ടാക്കി മകൻ കുടുംബസ്വത്ത് വിറ്റെന്ന് പിതാവിൻ്റെ പരാതി. മകൻ ദിലീപ് ഠാക്കൂറിനെതിരെ, മഹ്മദ്പുർ സ്വദേശിയായ 90 വയസുകാരനായ രാജ് നാരായൺ ഠാക്കൂറാണ് പരാതിയുമായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചത്. താൻ മരിച്ചതായി രേഖകളിൽ കാണിച്ച് കുടുംബസ്വത്ത് 2 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് രാജ് നാരായൺ ഠാക്കൂർ ആരോപിച്ചു. രാജ് നാരായൺ ഠാക്കൂറിന്‍റെ കുടുംബസ്വത്തായ ഭൂമിയുള്ളത് മുസാഫർപുരിലെ മഹ്മദ്പുർ ഗ്രാമത്തിലാണ്. രാജ് നാരായണും സഹോദരങ്ങളായ രാം ജിനിഷ്, രാംപുകാർ
കേരളത്തിൽ ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യത
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികാരണമാണിത് . ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ
കനത്ത മഴ; കൊച്ചിയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെളുക്കെട്ട്. പുലർച്ചെ 2 മണിയോടെ ആരംഭിച്ച മഴ രാവിലെ 7 മണിയോടെയാണ് തോർന്നത്. കലൂർ, ഇടപ്പളി, പാലാരിവട്ടം മേഖലകളിൽ ഇതോടെ വെളുക്കെട്ട് രൂപപ്പെട്ടു. സ്‌കൂളിൽ പോകുന്ന കുട്ടികളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ പ്രദേശവാസികളെല്ലാം പ്രതിസന്ധിയിലായി. ചെറിയ ഇടവഴികളിലും വെള്ളം കയറി. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. കോട്ടയത്തും ഇടുക്കിയിലും അതേസമയം കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാത്രികാല യാത്രകൾ