ഷാർജയിൽ ആത്മഹത്യ ചെയ്‌ത അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനം. ഭർത്താവ് സതീഷിൽ അതുല്യ നിന്ന് ക്രൂരപീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കുടുംബം രംഗത്ത് വന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകുന്നത്. പോസ്റ്റ്മോർട്ടത്തിൽ അതുല്യ സ്വയം ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.

ജൂലൈ 19 നാണ് ഷാർജയിലെ ഫ്ളാറ്റിൽ അതുല്യയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളും അതുല്യയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ വീഡിയോകളും പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ സതീഷിനെതിരെ അതുല്യയുടെ കുടുംബം ചവറ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ സതീഷിനെതിരെ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പൊലീസ് കേസെടുത്തിരുന്നു. ഭർത്താവ് സതീഷ് അതുല്യയെ കൊലപ്പെടുത്തിയതാണ് എന്ന ആരോപണമാണ് കുടുംബം ഇപ്പോഴും ഉന്നയിക്കുന്നത്.

മരണത്തിൽ സതീഷിന് പങ്കുണ്ടെന്ന് കാണിച്ച് സഹോദരി അഖില നേരത്തേ നൽകിയ പരാതിയിൽ ഷാർജ പൊലീസും അന്വേഷണം നടത്തിയിരുന്നു. അതുല്യയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന ഫോറൻസിക് പരിശോധനയുടെ പകർപ്പ് ഷാർജ പൊലീസ് അഖിലയ്ക്ക് അയച്ചു നൽകിയിരുന്നു.

Related Posts