ദളിതർക്കെതിരെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ കഴിഞ്ഞ 3 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന മോഡലും നടിയും യൂട്യൂബറുമായ മീര മിഥുൻ അറസ്റ്റിൽ. കേസിനാസ്പദമായ സംഭവം നടന്നത് 2021ലാണ്. 2021ൽ അറസ്റ്റിലായ നടി ജാമ്യത്തിലിറങ്ങിയതിനുശേഷം ഒളിവിൽ പോവുകയായിരുന്നു.
2022ൽ കേസിൻ്റെ വിചാരണയ്ക്ക് ഹാജരാകാത്തതിനെത്തുടർന്ന് കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഡൽഹിയിൽ നിന്ന് തുടർന്നാണ് മീരയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 11 ന് നടിയെ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.
നടിക്കും സുഹൃത്ത് സാം അഭിഷേകിനുമെതിരെ ഏഴു വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ സിനിമയിൽ നിന്ന് പുറത്താക്കണമെന്ന് നടി പറഞ്ഞതാണ് കേസിലേയ്ക്ക് നയിച്ചത്.