ഡ​ൽ​ഹി ല​ക്ഷ്മി ന​ഗ​റിൽ അമ്മയെയും സ​ഹോ​ദ​ര​നെ​യും സ​ഹോ​ദ​രി​യെ​യും കൊ​ല​പ്പെ​ടു​ത്തിയ ശേഷം യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​​ൽ യ​ഷ്‌​വീ​ർ സിം​ഗ് ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഡ​ൽ​ഹി ഈ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ന്‍റെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) അ​ഭി​ഷേ​ക് ധ​നി​യ പ​റ​ഞ്ഞു.

അ​മ്മ​യ്ക്കും, 26കാ​രി​യാ​യ സ​ഹോ​ദ​രി​ക്കും, 12കാ​ര​നാ​യ സ​ഹോ​ദ​ര​നും ല​ഹ​രി ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ന് ശേ​ഷം മൂ​ന്നു​പേ​രെ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു. ക​ട​ബാ​ധ്യ​ത​യാണ് കൊലപാതകത്തിന് കാ​ര​ണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts