കർണാടകയിലെ തുമകുരുവിൽ ഇരുപതോളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി
Karnataka
0 min read
8.1k

കർണാടകയിലെ തുമകുരുവിൽ ഇരുപതോളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി

ഓഗസ്റ്റ്‌ 5, 2025
0

ഇരുപതോളം മയിലുകളെ കർണാടകയിലെ തുമകുരുവിൽ ചത്ത നിലയിൽ കണ്ടെത്തി. വനംമന്ത്രി ഈശ്വർ ഖന്ദ്ര സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 17 പെൺ മയിലുകളും 3 ആൺ മയിലുകളുമാണ് ചത്തതെന്ന് അധികൃതർ അറിയിച്ചു. കർഷകർ മധുഗിരി താലൂക്കിലെ ഹനുമന്തപുര ഗ്രാമത്തിലെ മെഡിഗേഷിക്ക് സമീപമുള്ള വയലിലാണ് ചത്ത മയിലുകളെ ആദ്യം കാണുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി പരിശോധിച്ചു. ഇതുവരെ കാരണം കണ്ടെത്താനായിട്ടില്ല. വിദഗ്‌ധ പരിശോധനക്ക് സാമ്പിളുകൾ ശേഖരിച്ച് അയച്ചു.

Continue Reading
ചോദ്യങ്ങൾക്ക് ചിരിയും മൗനവും ഉത്തരം; ഒരു കൂസലും ഇല്ലാതെ സെബാസ്റ്റ്യൻ
Kerala
0 min read
9.3k

ചോദ്യങ്ങൾക്ക് ചിരിയും മൗനവും ഉത്തരം; ഒരു കൂസലും ഇല്ലാതെ സെബാസ്റ്റ്യൻ

ഓഗസ്റ്റ്‌ 5, 2025
0

ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാനകേസിൽ അറസ്റ്റിലായ സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. സെബാസ്റ്റ്യൻ ഒരു കൂസലും ഇല്ലാതെയാണ് അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഇരിക്കുന്നത്. മൗനവും ചിരിയും മാത്രമാണ് ഉത്തരം. ഇന്നലെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ സെബാസ്റ്റ്യനെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കൂടുതൽ അസ്ഥിക്കഷ്ണങ്ങളും സ്ത്രീകളുടെ വസ്ത്രത്തിന്‍റെ ഭാഗങ്ങളും സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗും ലഭിച്ചിരുന്നു. ഇവയും പുരയിടത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളവും മണ്ണും

Continue Reading
ആലപ്പുഴ അച്ചൻകോവിൽ ആറ്റിൽ നിർമ്മാണത്തിനിടെ സ്പാൻ ഇളകിവീണ് 2 മരണം
Kerala
1 min read
8.9k

ആലപ്പുഴ അച്ചൻകോവിൽ ആറ്റിൽ നിർമ്മാണത്തിനിടെ സ്പാൻ ഇളകിവീണ് 2 മരണം

ഓഗസ്റ്റ്‌ 5, 2025
0

ആലപ്പുഴ ചെന്നിത്തലയിലെ അച്ചൻകോവിൽ ആറ്റിൽ കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിൻ്റെ സ്പാൻ ഇളകി ആറ്റിൽ പതിച്ച് 2 തൊഴിലാളികൾ മുങ്ങിമരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്കുമുറി മണികണ്ഠൻചിറ ബിനുഭവനത്തിൽ ഗോപി-അംബുജാക്ഷി ദമ്പതികളുടെ മകൻ ബിനു (42), മാവേലിക്കര കല്ലുമല അക്ഷയ് ഭവനിൽ കാർത്തികേയൻ -ഗീത ദമ്പതികളുടെ മകൻ രാഘവ് കാർത്തിക് (കിച്ചു, 24) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. ആ സമയം ഏഴ് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ആറ്റിൽ ഇവരിൽ

Continue Reading
ഇന്ത്യക്കെതിരെ കൂടുതൽ നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ്
India
0 min read
9.4k

ഇന്ത്യക്കെതിരെ കൂടുതൽ നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ്

ഓഗസ്റ്റ്‌ 5, 2025
0

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് വീണ്ടും തീരുവ ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിനായി വിൽക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ചാണ് ട്രംപിൻ്റെ പുതിയ പ്രസ്താവന. റഷ്യയുടെ ആക്രമണങ്ങളിൽ ഉക്രെയ്നിൽ എത്ര പേർ കൊല്ലപ്പെടുന്നുണ്ടെന്നത് അവർക്ക് പ്രശ്നമില്ലെന്നും അദ്ദേഹം ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ട്രംപിൻ്റെ ഈ പ്രസ്താവന വ്യാപകമായ

Continue Reading
പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
Kerala
1 min read
9.4k

പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

ഓഗസ്റ്റ്‌ 5, 2025
0

പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് (70 ) അന്തരിച്ചു. ഇന്നലെ രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് വർഷമായി വൃക്ക – ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. നിരവധി സിനിമകളിൽ നായക – വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരമാണ് ഷാനവാസ്. തിങ്കളാഴ്ച രാത്രി ആരോഗ്യം വഷളായതിനെ തുടർന്ന്, ഏഴുമണിയോടെ ആഷുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം കോർഡോൺ ട്രിനിറ്റി 2 ബിയിൽ ആയിരുന്നു

Continue Reading
കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജൻ
Kerala
0 min read
8.8k

കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജൻ

ഓഗസ്റ്റ്‌ 4, 2025
0

കണ്ണൂർ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ, കൊടി സുനി ഉൾപ്പെടെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വയ്ക്കാനും എസ്കോർട്ടിനു മുതിർന്ന ഉദ്യോഗസ്‌ഥരെ നിയോഗിക്കാനും തീരുമാനം. മാഹി ഇരട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാകാൻ ഉള്ളതിനാൽ കൊടി സുനി അടക്കമുള്ള പ്രതികളെ വീണ്ടും തലശ്ശേരി കോടതിയിൽ ഹാജരാക്കേണ്ടി വരും. സിപിഒമാർക്കു പകരം ആ സാഹചര്യത്തിൽ ഉയർന്ന റാങ്കുള്ള ഉദ്യോഗസ്‌ഥരെ എസ്കോർട്ടിനു നിയോഗിക്കാനാണു പുതിയ തീരുമാനം. കോടതിയിൽ കൊണ്ടു പോകുമ്പോൾ സാധാരണ കൈവിലങ്ങ് വയ്ക്കാറില്ലെങ്കിലും കൊടി സുനിക്കും

Continue Reading
349 രൂപയ്ക്ക് ഈ മാസം വെളിച്ചെണ്ണ; ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ നല്‍കും: ഭക്ഷ്യമന്ത്രി അനില്‍
Kerala
0 min read
9.9k

349 രൂപയ്ക്ക് ഈ മാസം വെളിച്ചെണ്ണ; ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ നല്‍കും: ഭക്ഷ്യമന്ത്രി അനില്‍

ഓഗസ്റ്റ്‌ 4, 2025
0

സപ്ലൈകോയിലൂടെ ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഇടപെടലിലൂടെ വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു റേഷന്‍ കാര്‍ഡിന് ഈ മാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപ നിരക്കില്‍ സപ്ലൈകോയിലൂടെ ലഭിക്കും. അടുത്ത മാസവും

Continue Reading
ഗസയിലെ യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേലി മുൻ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിന് കത്തെഴുത്തി
World
0 min read
7.8k

ഗസയിലെ യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേലി മുൻ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിന് കത്തെഴുത്തി

ഓഗസ്റ്റ്‌ 4, 2025
0

ഗസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതി. ഇന്‍റലിജൻസ് ഏജൻസികളുടെ മുൻ മേധാവികൾ ഉൾപ്പെടെ ഏകദേശം 600 ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ. “ഭൂരിപക്ഷം ഇസ്രായേലികളുമായുള്ള നിങ്ങളുടെ വിശ്വാസ്യത പ്രധാനമന്ത്രി നെതന്യാഹുവിനെയും അദ്ദേഹത്തിന്‍റെ സർക്കാരിനെയും ശരിയായ ദിശയിലേക്ക് നയിക്കാനുള്ള നിങ്ങളുടെ കഴിവിനെ വർദ്ധിപ്പിക്കുന്നു. ബന്ദികളെ തിരികെ കൊണ്ടുവരിക, യുദ്ധം അവസാനിപ്പിക്കുക, കഷ്ടപ്പാടുകൾ അവസാനിപ്പിക്കുക,” അവർ എഴുതി. ഗസയിൽ ഹമാസുമായുള്ള പരോക്ഷ വെടിനിർത്തൽ

Continue Reading
മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ചിത്രം ‘ഹൃദയപൂര്‍വ്വ’ ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്
Entertainment
1 min read
8.0k

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ചിത്രം ‘ഹൃദയപൂര്‍വ്വ’ ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

ഓഗസ്റ്റ്‌ 4, 2025
0

സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത് വലിയ പ്രതീക്ഷകളാണ് . ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തു വന്നു. നടി മാളവിക മോഹനന്‍റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. പോസ്റ്ററിൽ കാണാനാകുന്നത് മോഹന്‍ലാലിനെയും മാളവിക മോഹനനെയുമാണ് . ഒരു പക്കാ കളര്‍ഫുള്‍ വൈബില്‍ ആണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഓണം റിലീസായി ആഗസ്റ്റ് 28 ന് ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും.

Continue Reading
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന്‍റെ പത്രിക തള്ളി
Kerala
0 min read
8.7k

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന്‍റെ പത്രിക തള്ളി

ഓഗസ്റ്റ്‌ 4, 2025
0

നിർമ്മാതാവ് സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നൽകിയ പത്രികകൾ തള്ളി. പ്രസിഡൻ്റ, ട്രഷറർ സ്ഥാനങ്ങളിലേക്ക് നൽകിയ പത്രികകളാണ് തള്ളിയത്. അസോസിയേഷനിലെ മുഖ്യസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയത് 3 സിനിമകൾ എങ്കിലും നിർമ്മിച്ചാൽ മാത്രമേ ഒരംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. 2 സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ വെന്ന വരണാധികാരിയുടെ വാദത്തെ സാന്ദ്രതോമസ് എതിർത്തു. നല്ല നിലാവുള്ള രാത്രി, ലിറ്റിൽ ഹാർട്‌സ് എന്നിവയാണ് ചിത്രങ്ങൾ. എന്നാൽ മറ്റൊരു കമ്പനിയുടെ

Continue Reading