പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തിൻ്റെ 100 മീറ്റർ താഴെ സിയാൽ ഡാമിൻ്റെ സമീപത്തു നിന്നും നാലാം ദിവസത്തെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മഞ്ചേരിയിൽനിന്നു ആറംഗ സംഘം കഴിഞ്ഞ ഞായറാഴ്‌ചയാണ് പതങ്കയത്ത് എത്തിയത്. അലനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. അലനെ രക്ഷിക്കാൻ സുഹൃത്ത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അലൻ മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

Related Posts