സ്വർണ്ണവില വീണ്ടും കുതിച്ചുയർന്ന് സർവകാല റിക്കാർഡിനൊപ്പം. സംസ്ഥാനത്ത് സ്വർണ്ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണവില ഗ്രാമിന് 9,380 രൂപയിലും പവന് 75,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 5 രൂപ വർദ്ധിച്ച് 7,700 രൂപയിലെത്തി. കഴിഞ്ഞമാസം 23ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമെന്ന സർവകാല റിക്കാർഡ് വിലയ്ക്കൊപ്പമാണ് ഇന്ന് സ്വർണ്ണവില.

Related Posts