ഫിഫ ക്ലബ്ബ് ലോകകപ്പ്; ഇറ്റാലിയന്‍ ക്ലബ്ബ് യുവൻ്റ്സിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍
Sports
1 min read
33

ഫിഫ ക്ലബ്ബ് ലോകകപ്പ്; ഇറ്റാലിയന്‍ ക്ലബ്ബ് യുവൻ്റ്സിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍

July 2, 2025
0

ഇറ്റാലിയന്‍ ക്ലബ്ബ് യുവൻ്റ്സിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. ഫിഫ ക്ലബ്ബ് ലോകകപ്പില്‍ സ്പാനിഷ് ടീമിൻ്റെ ജയം ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു. 54-ാം മിനിറ്റില്‍ ഹെഡറിലൂടെ ഗോണ്‍സാലോ ഗാര്‍സിയയാണ് മത്സരത്തിൻ്റെ ഫലം നിര്‍ണയിച്ച ഗോള്‍ നേടിയത്. മികച്ച മുന്നേറ്റങ്ങൾ മത്സരത്തിൻ്റെ ആദ്യ മിനിറ്റുകളിൽ നടത്തിയ യുവൻ്റ്സ് പിന്നീട് നിറം മങ്ങി. തുടർന്ന് റയൽ ആധിപത്യം പുലർത്തി. വിങ്ങിലൂടെ മികച്ച മുന്നേറ്റങ്ങൾ നടത്തിയ വിനീഷ്യസ് ജൂനിയർ റയലിന് മികച്ച ഗോളവസരങ്ങൾ ഒരുക്കിയെങ്കിലും

Continue Reading
ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴ; കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
31

ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴ; കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ യെല്ലോ അലർട്ട്

July 2, 2025
0

സംസ്ഥാനത്ത് ഇന്നുമുതൽ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി മഴ വീണ്ടും ശക്തമാകാൻ സാധ്യത. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകി. ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത് ഝാർഖണ്ഡിന് മുകളിലായാണ്. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇതിൻ്റെ സ്വാധീനഫലമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നത്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ‌ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മണിക്കൂറിൽ

Continue Reading
കരാര്‍ അംഗീകരിക്കുന്നതാണ് നല്ലത്; ഹമാസിനോട് ട്രംപ്; ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു
World
0 min read
32

കരാര്‍ അംഗീകരിക്കുന്നതാണ് നല്ലത്; ഹമാസിനോട് ട്രംപ്; ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു

July 2, 2025
0

ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഈ കാലയളവില്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇസ്രയേലുമായി ഇക്കാര്യം യുഎസ് പ്രതിനിധികള്‍ ഫലപ്രദമായി ചര്‍ച്ച ചെയ്തു. ഹമാസ് മിഡില്‍ ഈസ്റ്റിൻ്റെ നന്മയ്ക്കായി കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ചനടത്തും.

Continue Reading
ദുബായിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യന്ത്രത്തകരാറിനെത്തുടർന്ന് യാത്ര മാറ്റി
India
0 min read
34

ദുബായിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യന്ത്രത്തകരാറിനെത്തുടർന്ന് യാത്ര മാറ്റി

July 2, 2025
0

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ദുബൈ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് പുറപ്പെടാനായില്ല. പുലര്‍ച്ചെ 5 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. യന്ത്രത്തകരാര്‍ കണ്ടെത്തിയത് പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങവെയാണ്. വിമാനം പുറപ്പെടുന്നതിന് മുമ്പാണ് ബോര്‍ഡിങ് പൂര്‍ത്തിയായി യന്ത്രത്തകരാര്‍ കണ്ടെത്തുന്നത്. യാത്രക്കാര്‍ക്ക് അതുകൊണ്ട് തന്നെ മുന്നറിയിപ്പുണ്ടായിരുന്നില്ല. യാത്രക്കാര്‍ അപ്രതീക്ഷിത വൈകലില്‍ പ്രതിസന്ധിയിലാണെങ്കിലും ബദല്‍ ക്രമീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Continue Reading
10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര പര്യടനം; പ്രധാനമന്ത്രി ഇന്ന് വിദേശത്തേക്ക്
India
1 min read
26

10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര പര്യടനം; പ്രധാനമന്ത്രി ഇന്ന് വിദേശത്തേക്ക്

July 2, 2025
0

ജൂലൈ 6 ന് ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള വിദേശ പര്യടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. മോദി ഇന്ന് ആരംഭിക്കുന്നത് 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര പര്യടനമാണ് . 5 രാജ്യങ്ങൾ യാത്രയിൽ സന്ദർശിക്കും. ഇന്ന് ആഫ്രിക്കൻ രാജ്യമായ ഘാനയിലേക്കാണ് യാത്രതിരിക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അവിടെ നിന്നും കരീബിയൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ സന്ദർശനം പൂർത്തിയാക്കി അർജൻ്റിനയിലേയ്ക്ക് തിരിക്കും. പിന്നീട് 17-ാമത് ബ്രിക്‌സ്

Continue Reading
ഹേമചന്ദ്രൻ്റെ കൊലപാതകം; സഹായിച്ച 2 സ്ത്രീകളും പ്രതികൾ
Kerala
0 min read
27

ഹേമചന്ദ്രൻ്റെ കൊലപാതകം; സഹായിച്ച 2 സ്ത്രീകളും പ്രതികൾ

July 2, 2025
0

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് സഹായം ചെയ്ത രണ്ടു സ്ത്രീകൾ കൂടെ പ്രതികളാവും. മുഖ്യപ്രതി നൗഷാദിനുവേണ്ടി ഹേമചന്ദ്രനെ കെണിയിൽപ്പെടുത്തി സംഘത്തിൻ്റെ കൈയിലെത്തിച്ച കണ്ണൂർ സ്വദേശിനി, തട്ടിക്കൊണ്ടുപോകലിനെയും കൊലപാതകത്തെയുംകുറിച്ച് അറിയാവുന്ന ഗുണ്ടൽപേട്ട് സ്വദേശിനി എന്നിവരെയാണ് പ്രതികളാക്കുക. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ ബത്തേരി സ്വദേശിയായ് ഹേമചന്ദ്രനെ കണ്ണൂരുകാരിയാണ് സൗഹൃദം നടിച്ച് കെണിയിൽപ്പെടുത്തിയത്. ഹേമചന്ദ്രനുമായി ഗുണ്ടൽപേട്ട് സ്വദേശിനിക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സന്ദർശന വിസയിൽ മുഖ്യപ്രതി നൗഷാദ് സൗദിയിലാണ്. അടുത്തദിവസം തന്നെ

Continue Reading
ഇതെൻ്റെ ‘പ്രഫഷണല്‍ സൂയിസൈഡ്’; എല്ലാ വഴികളും അടഞ്ഞപ്പോഴാണ് പ്രതികരിച്ചത്: ഡോ. ഹാരിസ് ചിറയ്ക്കല്‍
Kerala
1 min read
30

ഇതെൻ്റെ ‘പ്രഫഷണല്‍ സൂയിസൈഡ്’; എല്ലാ വഴികളും അടഞ്ഞപ്പോഴാണ് പ്രതികരിച്ചത്: ഡോ. ഹാരിസ് ചിറയ്ക്കല്‍

July 2, 2025
0

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രതിസന്ധിയില്‍ എല്ലാ വാതിലുകളും കൊട്ടിയടച്ചപ്പോഴാണ് പ്രതികരിച്ചതെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. സര്‍ക്കാരോ ആരോഗ്യവകുപ്പോ അല്ല ആശുപത്രിയിലെ പ്രതിസന്ധിക്ക് കാരണം. ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഇതെൻ്റെ ‘പ്രഫഷണല്‍ സൂയിസൈഡ്’ ആണ്. എല്ലാ മാര്‍ഗങ്ങളും കൊട്ടിയടക്കപ്പെട്ടു. എല്ലാം പരാജയപ്പെട്ടപ്പോഴാണ് ഞാന്‍ അതിലേക്ക് പോയത്. ശിക്ഷാ നടപടികള്‍ വരുമെന്ന് ഉറപ്പുണ്ട്. ഞാന്‍ പ്രതീക്ഷിച്ചത് ആരെങ്കിലും എതിര്‍ക്കുമെന്നായിരുന്നു എന്നാല്‍, ഒരാള്‍ പോലും എതിര്‍ത്തില്ല. ജനങ്ങളും ഇടതുപക്ഷപാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ പിന്തുണച്ചു.

Continue Reading
ഓണത്തിന് പ്രത്യേക അരി വിഹിതമില്ല; കേന്ദ്രം അറിയിച്ചതായി ഭക്ഷ്യവിഭവ മന്ത്രി ജി.ആര്‍.അനില്‍
Kerala
0 min read
34

ഓണത്തിന് പ്രത്യേക അരി വിഹിതമില്ല; കേന്ദ്രം അറിയിച്ചതായി ഭക്ഷ്യവിഭവ മന്ത്രി ജി.ആര്‍.അനില്‍

July 1, 2025
0

കേരളത്തിന് ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്നു കേന്ദ്ര സർക്കാർ അറിയിച്ചുവെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജിആർ അനിൽ. ഓണ വിപണിയിൽ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടൽ നടത്തും. സംസ്ഥാനത്തു തിരിച്ചെത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നും ഡൽഹിയിലുള്ള മന്ത്രി വ്യക്തമാക്കി. കാർഡ് ഒന്നിന് 5 കിലോ അരി നൽകണമെന്നാണ് കേരളം കേന്ദ്രത്തോടു ആവശ്യപ്പെട്ടത്. സാധാരണയിൽ നിന്നു വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്നാണു കേന്ദ്രം മറുപടി നൽകിയതെന്നും മന്ത്രി. നിർത്തിവച്ച

Continue Reading
എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു; കൊല്ലം ജില്ലയിൽ നാളെ എഐഎസ്എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്
Kerala
0 min read
34

എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു; കൊല്ലം ജില്ലയിൽ നാളെ എഐഎസ്എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്

July 1, 2025
0

എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ മർദിച്ചെന്നാരോപിച്ച് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തു. കൊല്ലത്ത് പലയിടങ്ങളിലും എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫിന് നേരെ ആക്രമണം നടത്തിയെന്നും കലാലയങ്ങളിൽ അക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറിയെന്നും എഐഎസ്എഫ് ആരോപിച്ചു.

Continue Reading
കണ്ണൂർ ചെറുവാഞ്ചേരിയിൽ  കളിപ്പാട്ടത്തിനടിയിൽ നിന്ന്  രാജവെമ്പാലയെ പിടികൂടി
Kerala
0 min read
35

കണ്ണൂർ ചെറുവാഞ്ചേരിയിൽ  കളിപ്പാട്ടത്തിനടിയിൽ നിന്ന്  രാജവെമ്പാലയെ പിടികൂടി

July 1, 2025
0

കണ്ണൂരിൽ കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിൻ്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇലക്ട്രോണിക് ടോയ് കാറിൻ്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കളിപ്പാട്ടത്തിനരികെ രാജവെമ്പാലയെ കാണുകയായിരുന്നു. ഉടൻ തന്നെ പാമ്പ് പിടിത്തക്കാരെ വിവരമറയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. ഏറെ നേരം പണി പെട്ടാണ് പാമ്പിനെ പിടികൂടിയത്. വലിയൊരു അപകടത്തിൽ‌ നന്ന് രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് ശ്രീജിത്തും കുടുംബവും.

Continue Reading