സിദ്ധാർഥൻ്റെ കുടുംബത്തിനുള്ള 7 ലക്ഷം ഉടൻ കെട്ടിവയ്ക്കണം: സർക്കാരിനോട് ഹൈക്കോടതി
Kerala
0 min read
9.3k

സിദ്ധാർഥൻ്റെ കുടുംബത്തിനുള്ള 7 ലക്ഷം ഉടൻ കെട്ടിവയ്ക്കണം: സർക്കാരിനോട് ഹൈക്കോടതി

ജൂലൈ 1, 2025
0

സിദ്ധാർഥൻ്റെ കുടുംബത്തിനുള്ള 7 ലക്ഷം ഉടൻ കെട്ടിവയ്ക്കണം. പൂക്കോട് സർവകലാശാലയിൽ റാഗിങിന് ഇരയായി മരിച്ച സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. കമ്മിഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ എന്തുകൊണ്ട് വൈകിയെന്നും ഹൈക്കോടതി ചോദിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് നിർദേശിച്ചു. ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം ആറ് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ഒരു മാസം മുമ്പാണ് ദേശീയമനുഷ്യാവകാശ കമ്മിഷൻ

Continue Reading
കോൺഗ്രസ് എംഎൽഎയും കർണാടകയിലെ മുതിർന്ന നേതാവുമായ ബി.ആർ.പാട്ടീലിൻ്റെ ഫോൺകോൾ ചോർന്നു
Karnataka
1 min read
7.6k

കോൺഗ്രസ് എംഎൽഎയും കർണാടകയിലെ മുതിർന്ന നേതാവുമായ ബി.ആർ.പാട്ടീലിൻ്റെ ഫോൺകോൾ ചോർന്നു

ജൂലൈ 1, 2025
0

കോൺഗ്രസ് എംഎൽഎയും കർണാടകയിലെ മുതിർന്ന നേതാവുമായ ബി.ആർ.പാട്ടീലിൻ്റെ ഫോൺകോൾ ചോർന്നു. സഹപ്രവർത്തകരുമായി പാട്ടീൽ സംസാരിക്കുന്നതിൻ്റെ വീഡിയോ ആണ് പുറത്തായത്. സോണിയ ഗാന്ധിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിചയപ്പെടുത്തിയത് താനാണെന്നും താൻ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹത്തിന് ലോട്ടറിയടിച്ചെന്നും പാട്ടീൽ വീഡിയോയിൽ പറയുന്നുണ്ട്. ‘ഭാഗ്യ ലോട്ടറിയടിച്ച് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന് സോണിയ ഗാന്ധിയെ പരിചയപ്പെടുത്തിക്കൊടുത്തത് ഞാനാണ്. ഭാഗ്യമുണ്ടായിരുന്നു അദ്ദേഹത്തിന് അതുകൊണ്ടാണ് ഈ സ്ഥാനത്തെത്തിയത്. സിദ്ധരാമയ്യയുടെ വിജയം അനുകൂലമായ ഗ്രഹനില അനുസരിച്ചാണ്.

Continue Reading
ബംഗളുരുവിൽ ന​വ​ജാ​ത​ശി​ശു​വി​നെ സ​ഞ്ചി​യി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച നിലയിൽ കണ്ടെത്തി
Karnataka
0 min read
8.1k

ബംഗളുരുവിൽ ന​വ​ജാ​ത​ശി​ശു​വി​നെ സ​ഞ്ചി​യി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച നിലയിൽ കണ്ടെത്തി

ജൂലൈ 1, 2025
0

നവജാതശിശുവിനെ ബാഗൽകോട്ട് ജില്ലയിലെ വീരാപുർ പുനരധിവാസ കേന്ദ്രത്തിനു സമീപം സഞ്ചിയിലാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ആശുപ്രതിക്ക് സമീപം കിടന്ന ബാഗിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസികളാണ് ഏതാനും മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. പെൺകുഞ്ഞ് തുണിയിൽ പൊതിഞ്ഞ നിലയിൽ ശ്വസിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. സംഭവം നടന്നത് ബാഗൽകോട്ട് താലൂക്കിലെ കലദഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കുഞ്ഞിന് ആവശ്യമായ പരിചരണം പ്രദേശത്തെ സ്ത്രീകൾ ഓടിക്കൂടി നൽകി. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന്

Continue Reading
കീം 2025 ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ ഒന്നാമത് ജോൺ ഷിനോജ്; ഫാർമസിയിൽ അനഘ അനിൽ
Education
0 min read
8.8k

കീം 2025 ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ ഒന്നാമത് ജോൺ ഷിനോജ്; ഫാർമസിയിൽ അനഘ അനിൽ

ജൂലൈ 1, 2025
0

കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം കോഴിക്കോട്ട് നടത്തിയത്. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ ഹൗസില്‍ ജോണ്‍ ഷിനോജിനാണ് എന്‍ജിനീയറിങ്ങിൽ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി കൊട്ടാശേരില്‍ ഹൗസില്‍ ഹരികൃഷ്ണനും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവും നേടി. ആണ്‍കുട്ടികളാണ് ആദ്യ 10 റാങ്കില്‍ ഒന്‍പതും നേടിയത്. എസ്‌സി

Continue Reading
സമന്വയ യുവജന സമിതി രൂപീകരിച്ചു
Association News
1 min read
8.0k

സമന്വയ യുവജന സമിതി രൂപീകരിച്ചു

ജൂലൈ 1, 2025
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി സ്ഥാനീയ സമിതിയുടെ പൊതുയോത്തിൽ സമന്വയ ദാസറഹള്ളി ഭാഗ് രക്ഷാധികാരി ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിജു സ്വാഗതം പറഞ്ഞു. യോഗത്തിൽ വിവേകാനന്ദ യുവജന സമിതി എന്ന പേരിൽ പുതിയ യൂത്ത് വിംഗ് രൂപീകരിച്ചു. യൂത്ത് വിംഗ് ഭാരവാഹികളെ ദാസറഹള്ളി ഭാഗ് വൈസ് പ്രസിഡണ്ട് റെനീഷ് പൊതുവാൾ പ്രഖ്യാപിച്ചു. അവിൻ ശശിധരൻ(പ്രസിഡണ്ട്), നിഹാരിക(സെക്രട്ടറി), വിനീത് മഞ്ജുനാഥ്(വൈസ് പ്രസിഡണ്ട്), ശ്രേയൽ

Continue Reading
രോഗികൾക്ക് ആശ്വാസം; മെഡിക്കല്‍ കോളജിൽ ഉപകരണങ്ങള്‍ എത്തിച്ചു; മാറ്റിവച്ച ശസ്ത്രക്രിയകള്‍ ആരംഭിച്ചു
Kerala
0 min read
9.2k

രോഗികൾക്ക് ആശ്വാസം; മെഡിക്കല്‍ കോളജിൽ ഉപകരണങ്ങള്‍ എത്തിച്ചു; മാറ്റിവച്ച ശസ്ത്രക്രിയകള്‍ ആരംഭിച്ചു

ജൂലൈ 1, 2025
0

തിരുവനന്തപുരം മെഡിക്കൽ കോളജിൽ യൂറോളജി വിഭാഗത്തിൽ ലഭ്യമല്ലാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഇതോടെ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണു കരുതുന്നത്. രാവിലെ ഹൈദരാബാദിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചതോടെ മാറ്റിവച്ച ശസ്ത്രക്രിയകൾ ആരംഭിച്ചു. ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെ ലത്തോക്ലാസ്‌റ്റ് പ്രോബ് ഉപകരണങ്ങളാണ് തിരുവനന്തപുരത്ത് എത്തിച്ചത്. യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിൻ്റെ തുറന്നു പറച്ചിൽ ശസ്ത്രക്രിയ കാത്തിരുന്ന രോഗികൾക്ക് ഏറെ ആശ്വാസമാണ് പകർന്നിരിക്കുന്നത്. ഉപകരണങ്ങൾക്കു ക്ഷാമമുണ്ടായിരുന്നു എന്ന ഡോ.ഹാരിസിൻ്റെ വെളിപ്പെടുത്തൽ യാഥാർഥ്യമാണെന്നു

Continue Reading
ബെം​ഗളൂരു ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ
Karnataka
0 min read
8.8k

ബെം​ഗളൂരു ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

ജൂലൈ 1, 2025
0

ചിന്നസ്വാമി സ്റ്റേഡിയത്തിൽ, ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറ്റപ്പെടുത്തി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. വൻ ജനക്കൂട്ടം നഗരത്തിൽ തടിച്ചുകൂടിയതിന് പിന്നിൽ ആർസിബിയാണെന്ന് പ്രഥമദൃഷ്‌ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ജൂൺ നാലാം തീയതി വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകർക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേർക്കാണ് ജീവൻ നഷ്ടമായത്. പ്രഥമദൃഷ്ട്യാ തന്നെ 5 ലക്ഷത്തോളം പേർ തടിച്ചുകൂടിയതിൻ്റെ ഉത്തരവാദിത്തം ആർസിബിക്കാണെന്ന് വ്യക്തമാണ്.

Continue Reading
പുതിയ ഡിജിപി നിയമന വിവാദം; കൂത്തുപറമ്പ് ഗുഢാലോചനയിൽ റവാഡയ്ക്ക് പങ്കില്ല: കെ.കെ. രാഗേഷ്
Kerala
1 min read
9.1k

പുതിയ ഡിജിപി നിയമന വിവാദം; കൂത്തുപറമ്പ് ഗുഢാലോചനയിൽ റവാഡയ്ക്ക് പങ്കില്ല: കെ.കെ. രാഗേഷ്

ജൂലൈ 1, 2025
0

പുതിയ ഡിജിപി നിയമന വിവാദത്തിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് സമരം നടക്കുന്ന സമയത്ത് പുതുതായി എഎസ്‌പി ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും ഗുഢാലോചനയിൽ പങ്കാളിയായി എന്ന് ഒരു തരത്തിലും പറയാൻ കഴിയില്ലെന്നും രാഗേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഡിജിപി നിയമനത്തിൽ പരിമിതമായ അധികാരം മാത്രമാണുളളത്. റവാഡ ചന്ദ്രശേഖർ നവംബർ 23-നാണ് എഎസ്‌പിയായി ചുമതലയേറ്റത്. വിശദമായ പരിശോധന നടത്തിയത് പത്മനാഭൻ കമ്മീഷനാണ്.

Continue Reading
നാളെ എജ്ബാസ്റ്റണിൽ ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ്
Sports
0 min read
7.6k

നാളെ എജ്ബാസ്റ്റണിൽ ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ്

ജൂലൈ 1, 2025
0

നാളെ ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ശുഭ്മാൻ ഗില്ലിൻ്റെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻസി അരങ്ങേറ്റ പരമ്പരയി രണ്ടാം പോരാട്ടത്തിനു തുടക്കം. ടെസ്റ്റിൽ ഇതുവരെ ടീം ഇന്ത്യക്കു ഒരു എഡ്‌ജും ഇല്ലാത്ത മൈതാനമാണ് എജ്ബാസ്റ്റൺ എന്നതാണ് ചരിത്രം. ഇംഗ്ലണ്ടിന് എതിരായ ലീഡ്‌സ് ടെസ്റ്റിൽ കൈവിട്ടകളിയിലൂടെ ഇന്ത്യ 5 വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. പരമ്പരയിൽ തുടർച്ചയായ രണ്ടാം തോൽവിയാണോ ഇന്ത്യയെ കാത്തിരിക്കുന്നത്. അതോ, ഒരു തിരിച്ചുവരവ് ശുഭ്‌മാൻ ഗില്ലും സംഘവും നടത്തുമോ ? ഇത്തവണയെങ്കിലും

Continue Reading
തെലങ്കാന മരുന്നു നിർമാണശാലയിലെ സ്ഫോടനം: 42 ആയി മരണസംഖ്യ
India
0 min read
8.8k

തെലങ്കാന മരുന്നു നിർമാണശാലയിലെ സ്ഫോടനം: 42 ആയി മരണസംഖ്യ

ജൂലൈ 1, 2025
0

തെലങ്കാന മരുന്നുനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പശമൈലാരാത്ത് നടന്ന സ്ഫോടനത്തെ തുടർന്ന്അ വശിഷ്ടങ്ങൾക്കിടയിൽപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ 42 ആയി ഉയർന്നത്. 30 ഓളം പേര്‍ക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സിഗാച്ചി ഫാര്‍മ കമ്പനിയിലെ റിയാക്ടറില്‍ സ്‌ഫോടനം നടന്നത്. രാസപ്രവര്‍ത്തനമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമികവിവരമെന്ന് ആരോഗ്യമന്ത്രി ദാമോദര രാജ നരസിംഹ പറഞ്ഞു. സംഭവസമയത്ത് ഫാക്ടറിയില്‍ 150 പേരുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ സ്‌ഫോടനം നടന്ന

Continue Reading