നാളെ ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ശുഭ്മാൻ ഗില്ലിൻ്റെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻസി അരങ്ങേറ്റ പരമ്പരയി രണ്ടാം പോരാട്ടത്തിനു തുടക്കം. ടെസ്റ്റിൽ ഇതുവരെ ടീം ഇന്ത്യക്കു ഒരു എഡ്ജും ഇല്ലാത്ത മൈതാനമാണ് എജ്ബാസ്റ്റൺ എന്നതാണ് ചരിത്രം.
ഇംഗ്ലണ്ടിന് എതിരായ ലീഡ്സ് ടെസ്റ്റിൽ കൈവിട്ടകളിയിലൂടെ ഇന്ത്യ 5 വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. പരമ്പരയിൽ തുടർച്ചയായ രണ്ടാം തോൽവിയാണോ ഇന്ത്യയെ കാത്തിരിക്കുന്നത്. അതോ, ഒരു തിരിച്ചുവരവ് ശുഭ്മാൻ ഗില്ലും സംഘവും നടത്തുമോ ?
ഇത്തവണയെങ്കിലും എജ്ബാസ്റ്റൺ സ്റ്റേഡിയത്തിലെ തുടർ തോൽവിക്ക് ടീം ഇന്ത്യക്കു വിരാമമിടാൻ സാധിക്കുമോ എന്നതാണ്. കപിൽ ദേവിൻ്റെ ക്യാപ്റ്റൻസിയിൽ 1986ൽ ഇറങ്ങി, ഇംഗ്ലണ്ടിനെതിരേ സമനില നേടിയതാണ് ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ടെസ്റ്റ് ചരിത്രം അന്നു ജൂലൈ 3 ആയിരുന്നു മത്സരം ആരംഭിച്ചത്. ഇത്തവണ ജൂലൈ 2 ന് ആണെന്നു മാത്രം.
ഇതുവരെ എജ്ബാസ്റ്റണിൽ കളിച്ച എട്ട് ടെസ്റ്റിൽ ഇന്ത്യ ഏഴിലും പരാജയപ്പെട്ടു. കഴിഞ്ഞ 58 വർഷമായി ജയമില്ലാത്ത എജ്ബാസ്റ്റണിൽ ഇന്ത്യക്കു കന്നി ജയം നേടാൻ സാധിച്ചാൽ അത് ചരിത്രം. ഇന്ത്യയുടെ എജ്ബാസ്റ്റൺ തോൽവികൾ 1967, 1979, 1996, 2011, 2018, 2022 വർഷങ്ങളിലാണ്.