കേന്ദ്രത്തിൽ കോൺഗ്രസ് ഭരണം വന്നാൽ ആർ.എസ്.എസിനെ നിരോധിക്കും -മന്ത്രി പ്രിയങ്ക് ഖാർഗെ
കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ആർ.എസ്.എസിനെ നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ്, ഐ.ടി, ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. “മതേതര’, ‘സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട മുതിർന്ന ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുടെ പ്രസ്‌താവനയോട് പ്രതികരിക്കവെയാണ് ഖാർഗെ ഈ പരാമർശം നടത്തിയത്. “ഏത് ചിന്താധാരയെയാണ് മിസ്റ്റർ ഹൊസബാലെ പ്രതിനിധാനം ചെയ്യുന്നത്? ആർ.എസ്.എസ് പശ്ചാത്തലത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. സമത്വം,
ആലപ്പുഴയില്‍ അച്ഛന്‍ മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി
അച്ഛന്‍ മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഒമനപ്പുഴയിൽ ഇന്നലെ രാത്രിയാണ് 28കാരിയായ എയ്ഞ്ചൽ ജാസ്മിൻ കൊല്ലപ്പെട്ടത്. പിതാവ് ജിസ്മോൻ എന്ന ഫ്രാൻസിസിനെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് യുവതി കൊല്ലപ്പെട്ടത്. നാട്ടുകാർക്ക് തോന്നിയ സംശയമാണ് കൊലാപതക വിവരം പുറത്തറിയാൻ കാരണമായത്. വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ വീട്ടുകാരും സമീപവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതി ജീവനൊടുക്കിയതാകാം എന്നായിരുന്നു
കൊവിഡ് വാക്‌സിനെതിരേ സിദ്ധരാമയ്യ; കര്‍ണ്ണാടകയിലെ ഹാസനില്‍ 40 ദിവസത്തിനുള്ളില്‍ ഹൃദയാഘാതം കാരണം 21 മരണം
കര്‍ണ്ണാടകയിൽ കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷന് ശേഷം നിരവധി പേര്‍ വളരെ പെട്ടെന്ന് മരണമടഞ്ഞ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് വഴി തുറന്നു. 40 ദിവസത്തിനുള്ളില്‍ കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയില്‍ 21 പേരാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരണമടഞ്ഞത്. മരിച്ച 21 പേരും 30 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. സിദ്ധരാമയ്യ ഇതേ തുടര്‍ന്നാണ്
എഡ്‌ജ്‌ബാസ്റ്റണിൽ ടോസ് ഇന്ത്യയ്‌ക്ക്; ബുംറയ്‌ക്ക് പകരം ആകാശ് ദിപ്, സായ് സുദർശനും ഠാക്കൂറും ഇല്ല
ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. കെ എൽ രാഹുലും ജയ്‌സ്വാളുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്‌തത്. തുടക്കത്തിലേ രാഹുലിനെ (2) ഇന്ത്യയ്‌ക്ക് നഷ്‌ടമായി. ഇംഗ്ളണ്ട് പ്ളേയിംഗ് ഇലവനിൽ നിന്ന് പരിക്കേറ്റ പേസ് ബൗളർ ജോഫ്ര ആർച്ചറെ ഒഴിവാക്കി. ഇന്ത്യ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. ജസ്പ്രീത് ബുംറ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് പ്ലേയിംഗ് ഇലവനിലില്ല. പേസർ ആകാശ്
ആവാമി ലീഗിൻ്റെ നേതാവും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയ്ക്ക് 6 മാസം തടവ്
ആവാമി ലീഗിൻ്റെ നേതാവും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയ്ക്ക് 6 മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍. ബുധനാഴ്ച കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗൊലാം മൊര്‍തുസ മസുംദാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായാണ് ശിക്ഷ നേരിടുന്നത്. ഭരണ വിരുദ്ധ വികാരത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ 2024 ലാണ് രാജ്യത്ത് നിന്ന് ഹസീന പലായനം
ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ‘റെയിൽ വൺ’ ആപ്പിൽ
ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ പുതിയ ‘റെയിൽവൺ’ സൂപ്പർ ആപ്പിൽ ലഭ്യമാകും. റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും യാത്രക്കാർക്കായുള്ള വിവിധ സേവനങ്ങൾക്കുമുള്ള ഏകീകൃത പ്ലാറ്റ്ഫോമായാണ് ഇത് പ്രവർത്തിക്കുക. പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ടിക്കറ്റ് ബുക്കിങ്, പിഎൻആർ, ട്രെയിൻ ട്രാക്കിങ്ങ് എന്നിവയ്ക്ക് പുറമെ കോച്ചിൻ്റെ സ്ഥാനം കണ്ടെത്തൽ, യാത്രാ ഫീഡ്ബാക്ക്, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും. ഇന്ത്യൻ നിലവിൽ റെയിൽവേ യാത്രക്കാർ വിവിധ
അഹമ്മദാബാദ് വിമാനദുരന്തം: കാരണം രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചത്; പഠനം നടത്തി എയർ ഇന്ത്യ
അഹമ്മദാബാദ് വിമാനദുരന്തത്തിന് രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് കാരണമായതെന്ന് സൂചന. എൻജിനുകൾ തകരാറിലായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് എയർ ഇന്ത്യ നടത്തിയ ഫ്ലൈറ്റ് സിമുലേറ്റർ പഠനത്തിൽ കണ്ടെത്തിയെന്നാണ് ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന ഔദ്യോഗിക അന്വേഷണത്തിന് പുറമേയാണ് ഫ്ലൈറ്റ് സിമുലേറ്റർ പരീക്ഷണം നടത്തിയത്. എയർ ഇന്ത്യ പൈലറ്റുമാരെ ഫ്ലൈറ്റ് സിമുലേറ്ററിൽ ഉപയോഗിച്ച് ലാൻഡിംഗ് ഗിയർ, ചിറകുകളുടെ ഫ്ലാപ്പുകൾ എന്നിവയുടെ പ്രവർത്തനം പുനരാവിഷ്കരിച്ചായിരുന്നു പരീക്ഷണം. സാദ്ധ്യമായ
ബെംഗളൂരു ദുരന്തം; ഐ. ജിയുടെ സസ്പെൻഷൻ ട്രൈബ്യൂണൽ റദ്ദാക്കിയത് സർക്കാറിന് തിരിച്ചടി
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ മാസം 4 ന് ആർ.സി.ബി ടീം ഐ.പി.എൽ കിരീടം ചൂടിയതിൻ്റെ ആഘോഷത്തിനിടെ ദുരന്തവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ വികാസ് കുമാർ വികാസിനെതിരെ കൈക്കൊണ്ട സസ്പെൻഷൻ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) റദ്ദാക്കി. വികാസ് കുമാർ വികാസ് ബംഗളുരു സിറ്റി (വെസ്റ്റ്) ഇൻസ്പെക്ടർ ജനറലും അഡീ. പൊലീസ് കമ്മീഷണറുമായി സേവനമനുഷ്ഠിക്കുകയായിരുന്നു. സംസ്ഥാന സർക്കാറിന് സി.എ.ടി ഉത്തരവ് വലിയ തിരിച്ചടിയായി. ജസ്റ്റിസ്
കോവിഡ് വാക്സിനും, യുവാക്കൾക്കിടയിലെ ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം
കോവിഡ് വാക്സിനേഷനും രാജ്യത്ത് ഉയർന്നുവരുന്ന ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. എൻസിഡിസിയുടെയും (National Centre for Disease Control) ഐസിഎംആറിൻ്റെയും( Indian Council of Medical Research) പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹൃദയാഘാതവും കോവിഡ് വാക്‌സിനും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയത്. വിവിധ ഏജൻസികളിലൂടെ രാജ്യത്തെ ഹൃദയാഘാത മരണങ്ങളുടെ വർദ്ധനവിൽ അന്വേഷണം നടത്തിവരികയാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി. സുരക്ഷിതവും ഫലപ്രദവുമാണ് രാജ്യത്ത് വിതരണം ചെയ്‌ത കോവിഡ്
തുടർച്ചയായ രണ്ടാംദിനവും കുതിച്ചുകയറി സ്വർണ്ണവില
തുടർച്ചയായ രണ്ടാംദിനവും സംസ്ഥാനത്ത് കുതിച്ചുകയറി സ്വർണ്ണവില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 72, 520 രൂപയിലും ഗ്രാമിന് 9,065 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 35 രൂപ ഉയർന്ന് 7,435 രൂപയിലെത്തി. രണ്ടു ദിവസത്തിനിടെ ഇതോടെ 1200 രൂപയുടെ വർദ്ധനയാണ് സ്വർണ്ണവിലയിലുണ്ടായത്. ചൊവ്വാഴ്‌ച സ്വർണവില പവന് ഒറ്റയടിക്ക് 840 രൂപയും ഗ്രാമിന് 105 രൂപയും