ബെംഗളൂരുവിൽ സഹപ്രവർത്തകയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ ടെക്കി യുവാവ് അറസ്റ്റിൽ
സഹപ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ബെംഗളൂരുവിൽ ടെക്കി യുവാവ് അറസ്റ്റിലായി. നാഗേഷ് സ്വപ്നിൽ മാലി (30) എന്നയാളാണ് പിടിയിലായത്. ഇത്തരത്തിൽ മറ്റൊരു സഹപ്രവർത്തകയുടെ ദൃശ്യവും പകർത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നത് മാനസിക സംതൃപ്തിക്കായാണ് എന്ന് ഇയാൾ പോലീസിന് മൊഴിനൽകി. 50-ഓളം ഇത്തരത്തിലുള്ള വീഡിയോകള്‍ നാഗേഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിന് ആസ്പദമായ സംഭവം നടന്നത് ജൂൺ 30-നാണ്. ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ്
ഭാരതാംബ വിവാദം; കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ വിമർശനവുമായി മന്ത്രി ആർ. ബിന്ദു
സെനറ്റ് ഹാളിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിസി അമിതാധികാര പ്രയോഗം ഗവർണറുടെ ചുവടുപിടിച്ച് നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. അയോധ്യയിലെ ശിലാന്യാസത്തിൽ പങ്കെടുത്തു വന്നതിനു ശേഷം വിസിയായ ആളാണ് മോഹനൻ കുന്നുമ്മലെന്നും ജനാധിപത്യത്തിനു ചേരുന്ന നിലപാടല്ല അദ്ദേഹത്തിൻ്റേതെന്നും മന്ത്രി വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട ആർഎസ്എസ് സമീപനം സ്വീകരിക്കാൻ മതേതര ഇന്ത്യക്കു കഴിയില്ലന്നും രജിസ്ട്രാർ ഒരു
ചൊവ്വാഴ്ച സ്വകാര്യബസ് പണിമുടക്ക്, 22 മുതൽ അനിശ്ചിതകാല സമരം
ചൊവ്വാഴ്ച (ജൂലൈ 8) സംസ്ഥാനത്ത് പണിമുടക്കാനുള്ള തീരുമാനത്തിലുറച്ച് സ്വകാര്യ ബസുടമകൾ. വിദ്യാർഥികളുടെ കൺസഷൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് 8 ന് പണിമുടക്ക് സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 22 തീയതി മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിച്ചിരുന്നു. സർക്കാർ പണിമുടക്ക് നടത്താനുള്ള ബസുടമകളുടെ തീരുമനത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ആവശ്യങ്ങളും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോയിട്ടും സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് പണിമുടക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നതെന്ന് ബസുടമകൾ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണ് 3 പേർക്ക് പരിക്ക്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നുനില കെട്ടിടം തകർന്നു വീണു. ആശുപത്രിയുടെ 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. ഒരു കുട്ടി ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. അകത്ത് ആരെങ്കിലും കുടുങ്ങികിടപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്. മന്ത്രി വിഎൻ വാസവൻ അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തി. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
എയ്ഞ്ചലിൻ്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാർ; വീട്ടിലും ഉപദ്രവം, പിന്നാലെ കൊലപാതകം
അച്ഛൻ മകളെ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നിൽ രാത്രി യാത്രയുമായി ബന്ധപ്പെട്ട തർക്കം. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. പിതാവ് ഫ്രാൻസിസിനെ സംഭവത്തിൽ (ജോസ് മോൻ, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കഡിയിലെടുത്തിരുന്നു. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
തൃശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം
കെഎസ്ആർടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. . കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയും കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടി സി ബസുമാണ് കൂടിയിടിച്ചത്. കണ്ടക്ടറും ബസ് ഡ്രൈവറും ഉൾപ്പടെ 12 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. 3 പേരുടെ പരിക്ക് ഗുരുതരമാണ്. തൃശൂർ പന്നിത്തടത്ത് വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി 2 കടകളും തകർന്നു. കെഎസ്ആർടിസി ഡ്രൈവർക്ക്
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിസ്മയ കേസ് പ്രതി കിരൺകുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി
കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിൻ്റെ ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു. കോടതി കിരണ്‍കുമാറിന് ജാമ്യവും നല്‍കി. വിസ്മയയുടെ മരണത്തില്‍ തനിക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും അതിനാല്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരണ്‍ കുമാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. കിരണിന് ഹൈക്കോടതി വിധി വരുന്നതു വരെയാണ് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നല്‍കാന്‍
ഇറാൻ ആണവോർജ ഏജൻസിയുമായി സഹകരിക്കില്ല; പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ ഉത്തരവിട്ടു
ആണവകേന്ദ്രങ്ങൾക്ക് യുഎസ് വ്യോമാക്രമണത്തിൽ നാശനഷ്ടം സംഭവിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി(ഐഎഇഎ) യുമായുള്ള സഹകരണം നിർത്തിവെക്കാൻ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ ഉത്തരവിട്ടു. ഇറാൻ പാർലമെൻ്റ് സഹകരണം നിർത്തിവെക്കുന്നതിന് പാസാക്കിയ നിയമത്തെ തുടർന്നാണ് തീരുമാനം. ഇതിന് ഭരണഘടനാപരമായ നിരീക്ഷണ സമിതിയുടെ അംഗീകാരവും ലഭിച്ചിരുന്നു. ദീർഘകാലമായി വിയന്ന ആസ്ഥാനമായുള്ള ഐഎഇഎ ഇറാൻ ആണവ പദ്ധതി നിരീക്ഷിച്ചു വരികയായിരുന്നു. നിയമം പാസായതിന് ശേഷം ഇറാനിലെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിനായിരുന്നു ബിൽ നടപ്പാക്കുന്നതിൻ്റെ
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ
സെനറ്റ് ഹാളിൽ ജൂൺ 25-ന് നടന്ന പരിപാടിയിൽ ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവർത്തിച്ചതാ പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ രജിസ്ട്രാർ ഡോ: കെ. എസ്. അനികുമാറിനെ യൂണിവേഴ്‌സിറ്റി നിയമ പ്രകാരമുള്ള വിസി യുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് വിസി ഡോ:മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടു. ഗവർണർ വിശ്വനാഥ്‌ആർലേക്കർ കേരള യൂണിവേഴ്‌സിറ്റിയിൽ പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളിൽ രജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് വൈസ്