റോഷൻ കോന്നി സാംവിധാനം നിർവഹിച്ച യുവതലമുറയുടെ തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം ‘കിരാത’ പൂർത്തിയായി
റോഷൻ കോന്നി സാംവിധാനം യുവതലമുറയുടെ തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം ‘കിരാത’ ചിത്രീകരണം പൂർത്തിയായി. അച്ചൻകോവിൽ, കോന്നി, എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. അച്ചൻകോവിലാറിൻ്റെ നിഗൂഢതകളിലേക്ക് പാട്ടും ആട്ടവുമായി ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികൾക്ക് നേരിടേണ്ടി വന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കൊടുംകാടിൻ്റെ മനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും സംഘട്ടനവും ഭീകരതയുമെല്ലാം പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതുമ സമ്മാനിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. കോന്നിയുടെ ദൃശ്യ മനോഹാരിതയും ഗ്രാമഭംഗിയും വിഷ്വൽ ട്രീറ്റിൻ്റെ വിസ്മയ കാഴ്ച്ചകളാണ്
ബംഗളൂരുവിൽ പട്ടികജാതി സർവേ ജൂലൈ 6 വരെ നീട്ടി
ബംഗളുരുവിൽ പട്ടികജാതിക്കാർക്കിടയിലെ ആഭ്യന്തര സംവരണം പരിഷ്കരിക്കുന്നതിന് മുന്നോടിയായി നടത്തുന്ന പട്ടികജാതി സർവേക്ക് ജൂലൈ 6 വരെ സമയം നീട്ടി നൽകി. സർവേ നയിക്കുന്നത് ജസ്റ്റിസ് എച്ച്.എ ൻ. നാഗമോഹൻദാസ് നേത്യത്വം നൽകുന്ന കമ്മീഷനാണ്. സംസ്ഥാനത്ത് ബംഗളൂരു നഗര പരിധിയിലൊഴികെ മറ്റിടത്തെല്ലാം ജൂൺ 30 ന് സർവേ അവസാനിപ്പിച്ചിരുന്നു. 91.84 ശതമാനം ജനങ്ങളിൽ നിന്നാണ് വിവരം ശേഖരിച്ചത്. അതേസമയം, ബംഗളുരുവിൽ ലക്ഷ്യമിട്ടതിൻ്റെ 52 ശതമാനം മാത്രമേ പൂർത്തീകരിക്കാനായുള്ളൂവെന്നതിനാലാണ് സർവേ തീയതി വീണ്ടും
ഘാനയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
ഘാനയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. വിശിഷ്ട രാഷ്ട്രതന്ത്രജ്ഞതയ്ക്കും സ്വാധീനമുള്ള ആഗോള നേതൃത്വത്തിനും ഉള്ള അംഗീകാരമായാണ് ഈ ബഹുമതി. ഘാന പ്രസിഡൻ്റ് ജോൺ ഡ്രമാനി മഹാമയിൽ നിന്ന് ജൂലൈ 2 നാണ് മോദി പുരസ്കാരം ഏറ്റുവാങ്ങിയത്. ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന ലഭിച്ചതിൽ താൻ അഭിമാനിക്കുന്നു
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ആണ്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. വൃക്കകളുടെ പ്രവർത്തനവും രക്ത സമ്മർദ്ദവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ
വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ല: ഹൈക്കോടതി
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പാലക്കാട് ആലത്തൂർ സ്വദേശിയായ എസ്. സായൂജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി.വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഹർജിക്കാരനെതിരായ പരാതി. തുടർന്ന് ജൂൺ 13 ന്
കോട്ടയം മെഡിക്കൽ കോളജ് അപകടം; ‘ഉത്തരവാദിത്തം മന്ത്രിമാർ ഏറ്റെടുക്കണം, രാജിവച്ചു ഇറങ്ങിപ്പോകണം’: വി.ഡി. സതീശൻ
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിമാരുടെ പ്രസ്‌താവനയെ തുടർന്നാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ആരോപിച്ചു.ആളുകൾ ഇന്നു രാവിലെ വരെ ഉപയോഗിച്ച കെട്ടിടമാണിത്. കെട്ടിടത്തിൽ ആരുമില്ലെന്നും ഉപയോഗിക്കുന്ന കെട്ടിടമല്ലെന്നും മന്ത്രിമാർ പറഞ്ഞത് എന്തു വിവരത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാർ മരണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്. ആരോഗ്യ മന്ത്രിയുടേത് ഗുരുതര തെറ്റാണ്. മന്ത്രി രാജിവച്ചു ഇറങ്ങിപ്പോകണമെന്നും സതീശൻ
സാമൂഹിക മാധ്യമത്തില്‍ സൂംബക്കെതിരെ കുറിപ്പ്; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
സാമൂഹിക മാധ്യമത്തില്‍ സൂംബ ഡാന്‍സിനെതിരായി പോസ്റ്റിട്ട അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് എടത്തനാട്ടുകര ടിഎഎംയുപി സ്‌കൂള്‍ അധ്യാപകനായ ടി.കെ. അഷ്റഫിനെയാണ് അന്വേഷണവിധേയമായി മാനേജ്‌മെൻ്റ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച വിദ്യാഭ്യാസവകുപ്പിൻ്റെ ശക്തമായ ഇടപെടലുണ്ടായതോടെയാണ് സ്‌കൂളില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിന് നടപടിയെടുത്തതായി കാണിച്ച് അധ്യാപകന് നല്‍കിയ കത്തിൻ്റെ പകര്‍പ്പ് കൈമാറിയതായി സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. സൂംബ ഡാന്‍സിനെതിരെ ടി.കെ. അഷ്‌റഫ് കഴിഞ്ഞദിവസമാണ് സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടത്.
കോട്ടയം മെഡിക്കൽ കോളജ് അപകടം; രക്ഷാപ്രവർത്തനത്തിൽ ഗുരുതര വീഴ്ച
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിലുണ്ടായത് ഗുരുതരമായ വീഴ്ച. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. പൊളിഞ്ഞു വീണ കെട്ടിടത്തിൽ രണ്ടര മണിക്കൂറോളമാണ് ബിന്ദു കുടുങ്ങികിടന്നത്. തകർന്നു വീണ കെട്ടിടം ഉപയോഗശൂന്യമായിരുന്നെന്നും അടച്ചിട്ടിരിക്കുകയാണ് എന്നുമാണ് അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി വി.എൻ.വാസനും പ്രതികരിച്ചത്. ഇതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതെന്ന് വ്യാപക വിമർശനമുയരുന്നു.
മെഡിക്കൽ കോളേജ് അപകടം; ശുചിമുറിയിലേക്ക് പോയ ബിന്ദുവിനെ പുറത്തെടുത്തത് രണ്ടരമണിക്കൂറിന് ശേഷം
മകൾക്ക് കൂട്ടിരിപ്പിനെത്തിയ യുവതി മരിച്ചത് കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ. തകർന്നു വീണ കെട്ടിടത്തിൻ്റെ മുകൾനിലയിലെ ശുചിമുറിയിലേക്കാണ് 52 കാരിയായ ബിന്ദു പോയത്. കെട്ടിടം തകർന്നു വീണതോടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആരും ഇല്ലെന്ന നിഗമനത്തിൽ വൈകിയ രക്ഷാപ്രാർത്തനവും വില്ലനായി. പുറത്തെടുത്തപ്പോഴേക്കും ബിന്ദു മരിച്ചിരുന്നു. മകൾ നവമിക്ക് കൂട്ടിരിക്കാൻ വന്നതാണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു. മകൾ അമ്മയെ കാണാനില്ലെന്ന് അറിയിച്ചതിനേ തുടർന്നാണ് ബിന്ദുവിന് വേണ്ടി തിരച്ചിൽ ആരംഭിച്ചത്. സംഭവത്തിൽ ഭർത്താവ്
ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തില്‍ കൊല്ലപ്പെട്ടു
സ്പെയിനിലെ സമോറയില്‍ വെച്ച് ഉണ്ടായ കാർ അപകടത്തില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് ലിവർപൂള്‍ താരം ഡിയോഗോ ജോട്ട (28) കൊല്ലപ്പെട്ടു. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറില്‍ ജോട്ടയുടെ സഹോദരൻ ആന്ദ്രെ സില്‍വയും ഉണ്ടായിരുന്നതായും കാർ പൂർണമായും കത്തിനശിച്ചെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ലംബോർഗിനിയായിരുന്നു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിൽ കാറിൻ്റെ ടയർ പൊട്ടിത്തെറിക്കുകയും വാഹനത്തിന് തീപിടിക്കുകയുമായിരുന്നു. ജോട്ട ലിവർപൂളിൻ്റെ ഭാഗമാകുന്നത് 2020ലാണ്.