കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ അപകീർത്തി കേസിൽ സ്റ്റേ
കെ.പി.സി.സി അധ്യക്ഷനും ബെംഗളൂരു ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിരെ ബി.ജെ.പി കർണാടക യൂണിറ്റ് നൽകിയ അപകീർത്തി കേസിൽ ഇടക്കാല സ്റ്റേ അനുവദിച്ച് കർണാടക ഹൈകോടതി. 2023 ലെ കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ്’കാർഡ് പരസ്യമാണ് കേസിനിടയാക്കിയത്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും ശിവകുമാറിനുമെതിരായ നടപടികൾ ഹൈകോടതി ഇടക്കാല ഉത്തരവുമൂലം താൽക്കാലികമായി തടഞ്ഞു. ജൂലൈ 29നകം ഇതു സംബന്ധിച്ച് കക്ഷികൾക്ക് നോട്ടീസ് അയച്ച ജസ്റ്റിസ്
കർണാടക യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കർണാടക യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിലെ മുഖ്യ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവർത്തകൻ അബ്ദുൽ റഹ്‌മാനാണ് എൻഐഎയുടെ പിടിയിലായത്. ഖത്തറിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. 2 വർഷത്തോളമായി ഇയാൾ ഖത്തറിൽ ഒളിവിൽ കഴിയുകയായിരുന്നു. കേസുമായി ബന്ധമുള്ള അബ്ദുൽ റഹ്‌മാനുൾപ്പെടെ ആറുപേരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് എൻഐഎ 4 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രവീൺ നെട്ടാരു 2022
ബിജെപി നേതാവ് ഗോപാല്‍ ഖേംകയെ വെടിവച്ചു കൊന്നു
ബിജെപി നേതാവ് ഗോപാല്‍ ഖേംകയെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഗാന്ധി മൈതാനത്തെ വീടിന് സമീപം വച്ചാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ബിഹാർ ബിജെപി നേതാവായ ഖേംക വെടിയേറ്റ അപ്പോള്‍ തന്നെ മരിച്ചെന്ന് പോലിസ് അറിയിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സിസിവിടി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും സിറ്റി എസ്പി ദീക്ഷ പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. പ്രദേശത്തെ ബിസിനസുകാരന്‍ കൂടിയായ ഖേംകയുടെ മകന്‍ ഗുഞ്ചന്‍ ഖേംകയെ 3 വര്‍ഷം
അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളിൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടതില്ല: സുപ്രീംകോടതി
ഇൻഷുറൻസ് കമ്പനികൾ അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളിൽ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി. അമിത വേഗത്തിൽ കാറോടിച്ച് അപകടത്തിൽപ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന് 80 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം തള്ളികൊണ്ടാണ് കോടതിയുടെ പ്രസ്താവന. ആർ മാധവൻ, പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് തീരുമാനത്തിനു പിന്നിൽ. നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് അപകടത്തിൽ മരിച്ച ആളുടെ ബന്ധുക്കൾ നൽകിയ ഹർജി നിരസിച്ച കർണാടക ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി
റഷ്യയ്ക്കെതിരെയുള്ള ട്രംപിന്‍റെ താരിഫ് യുദ്ധം ഇന്ത്യയ്ക്കേറ്റ പ്രഹരം
ഒരു തരത്തിൽ ഇന്ത്യയ്ക്ക് ലാഭമായിരുന്നു റഷ്യ യുക്രെയ്ൻ യുദ്ധം. ഈ യുദ്ധം ഇന്ത്യയുടെ ഇന്ധന അപര്യാപ്തതയെ ഒരുപരിധി വരെ ഇല്ലാതാക്കി എന്ന് വേണം കരുതാൻ. റഷ്യൻ ഇന്ധനത്തിന് പടിഞ്ഞാറൻ രാജ്യങ്ങളെല്ലാം വിലക്കേർപ്പെടുത്തിയ അവസരം ഇന്ത്യ നന്നായി ഉപയോഗിച്ചിരുന്നു.ഇന്ധനത്തിന് നിരോധനം വന്നതോടെ ഡിസ്കൗണ്ട് നിരക്കിൽ ഓയിൽ വില്പന നടത്താൻ റഷ്യ നിർബന്ധിതരായി. ഇന്ത്യയ്ക്ക് ഇത് കുറഞ്ഞ വിലയിൽ ക്രൂഡ് ലഭിക്കാൻ വഴിതുറന്നു. എന്നാൽ ഇപ്പോൾ യുഎസ് ഇടപെടൽ ഇന്ത്യയെ ബാധിക്കുമെന്ന ആശങ്കയിലാണ്
മകന് ജോലി നൽകും; സഹായധനം കെെമാറി; ബിന്ദുവിന്‍റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി വാസവൻ
ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞു വീണ് കോട്ടയം മെഡിക്കൽ കോളേജിൽ ഡി ബിന്ദു(52) മരിച്ച സംഭവത്തിൽ ബിന്ദുവിൻ്റെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതനേയും അമ്മയേയും മന്ത്രി ആശ്വസിപ്പിച്ചു. ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാനെത്തിയകതായിരുന്നു ബിന്ദു. പഴയ ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. കോട്ടയം തലയോലപ്പറമ്പിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ബിന്ദു. മന്ത്രിക്കൊപ്പം ജില്ലാ കളക്ടറടക്കം വീട്ടിലെത്തി. കുടുംബത്തിൻ്റെ
ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു; സംഭവം ഡൽഹിയിൽ
ഡൽഹി ലജ്പത് നഗറിനെ നടുക്കി ഇരട്ട കൊലപാതകം. ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക സെവാനിയും, പതിനാലുകാരനായ മകൻ കൃഷ് സെവാനിയുമാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പ്രതിയെ പൊലീസ് പിടികൂടി. സംഭവം നടന്നതു കഴിഞ്ഞ ദിവസം രാത്രി 9.30 നാണ്. ഡൽഹി ലജ്പത് നഗറിലെ മാർക്കറ്റിൽ തുണിക്കട നടത്തുകയാണ് രുചികയുടെ ഭർത്താവ് കുൽദീപ് സെവാനി. തുണിക്കടയിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി വാതിലിൽ മുട്ടിയിട്ടും ഭാര്യ കതക്
48 മണിക്കൂറിനുള്ളിൽ ഇന്ത്യ–യുഎസ് വ്യാപാരക്കരാർ ഒപ്പുവയ്ക്കുമെന്ന് സൂചന
ഇന്ത്യയും യുഎസും ഇടക്കാല വ്യാപാരക്കരാർ 48 മണിക്കൂറിനുള്ളിൽ ഒപ്പു വയ്ക്കുമെന്ന് റിപ്പോർട്ട്. വാഷിങ്ടണിൽ വ്യാപാരക്കരാർ ചർച്ചയ്ക്കായി എത്തിയ രാജേഷ് അഗർവാൾ നേതൃത്വം നൽകുന്ന ഇന്ത്യൻ സംഘം മടങ്ങുന്നത് നീട്ടിവച്ചിട്ടുണ്ട്. യുഎസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ തീരുവ മരവിപ്പിച്ചതിൻ്റെ അവസാനദിനമായ ജൂലൈ 9നു മുൻപ് കരാറിൽ തീരുമാനത്തിലെത്താനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യ വിപണി ജനിതക മാറ്റം വരുത്തിയ വിളകൾക്കായി തുറന്നുകൊടുക്കണമെന്ന യുഎസിൻ്റെ ആവശ്യത്തിലുൾപ്പെടെ അഭിപ്രായവ്യത്യാസം ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യ ജനിതകമാറ്റം വരുത്തിയ
ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
രക്‌തസമ്മർദം കൂടിയതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. മന്ത്രിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിക്ക് ഡ്രിപ്പ് നൽകി അരമണിക്കുറിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.
എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ശക്തമായ നിലയില്‍; ശുഭ്മാന്‍ ഗില്ലിന് ഇരട്ട സെഞ്ച്വറി
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി. നായകൻ്റെ തകർപ്പൻ ഇന്നിംഗ്സിൻ്റെ മികവിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ശക്തമായ നിലയിലാണ്. 2 സിക്‌സറുകളും 21 ബൗണ്ടറികളും സഹിതമാണ് ഗിൽ ഇരട്ട സെഞ്ച്വറി തികച്ചത്. നായകൻ 472-6 എന്ന നിലയിലാണ് ഇരട്ട സെഞ്ച്വറി തികയിക്കുമ്പോൾ ഇന്ത്യൻ സ്കോർ. ഒരു ഇന്ത്യൻ ബാറ്റർ 23 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേട്ടം കൈവരിക്കുന്നത്. സുനിൽ ഗവാസ്‌കർ,