കർണാടക യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിലെ മുഖ്യ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവർത്തകൻ അബ്ദുൽ റഹ്‌മാനാണ് എൻഐഎയുടെ പിടിയിലായത്. ഖത്തറിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. 2 വർഷത്തോളമായി ഇയാൾ ഖത്തറിൽ ഒളിവിൽ കഴിയുകയായിരുന്നു.

കേസുമായി ബന്ധമുള്ള അബ്ദുൽ റഹ്‌മാനുൾപ്പെടെ ആറുപേരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് എൻഐഎ 4 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രവീൺ നെട്ടാരു 2022 ജൂലൈ 26നാണ് കൊല ചെയ്യപ്പെടുന്നത്. ബെല്ലാരയ്ക്ക് സമീ പം കോഴിക്കട ഉടമയായ പ്രവീൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അബ്ദുൽ റഹ്‌മാൻ ഖത്തറിൽ ഒളിവിലായിരുന്നു.

Related Posts