കെ.പി.സി.സി അധ്യക്ഷനും ബെംഗളൂരു ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിരെ ബി.ജെ.പി കർണാടക യൂണിറ്റ് നൽകിയ അപകീർത്തി കേസിൽ ഇടക്കാല സ്റ്റേ അനുവദിച്ച് കർണാടക ഹൈകോടതി. 2023 ലെ കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ്’കാർഡ് പരസ്യമാണ് കേസിനിടയാക്കിയത്.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും ശിവകുമാറിനുമെതിരായ നടപടികൾ ഹൈകോടതി ഇടക്കാല ഉത്തരവുമൂലം താൽക്കാലികമായി തടഞ്ഞു. ജൂലൈ 29നകം ഇതു സംബന്ധിച്ച് കക്ഷികൾക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യത്തിൽ പ്രതികരണമറിയിക്കാൻ ആവശ്യപ്പെട്ടു
കോൺഗ്രസ് ബി.ജെ.പി സർക്കാറിനെതിരെ പ്രയോഗിച്ച ‘അഴിമതി റേറ്റ് കാർഡ്’ പ്രചാരണങ്ങൾ ഏറെ ജന ശ്രദ്ധ നേടിയിരുന്നു. വകുപ്പുകൾ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും സ്ഥലം മാറ്റങ്ങൾ നിശ്ചിത നിരക്കും കമ്മീഷനുംവെച്ച് തീരുമാനിക്കപ്പെട്ടിരുന്നതായും കോൺഗ്രസ് ആരോപണമുയർത്തിയിരുന്നു.