ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി. നായകൻ്റെ തകർപ്പൻ ഇന്നിംഗ്സിൻ്റെ മികവിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ശക്തമായ നിലയിലാണ്. 2 സിക്സറുകളും 21 ബൗണ്ടറികളും സഹിതമാണ് ഗിൽ ഇരട്ട സെഞ്ച്വറി തികച്ചത്. നായകൻ 472-6 എന്ന നിലയിലാണ് ഇരട്ട സെഞ്ച്വറി തികയിക്കുമ്പോൾ ഇന്ത്യൻ സ്കോർ.
ഒരു ഇന്ത്യൻ ബാറ്റർ 23 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേട്ടം കൈവരിക്കുന്നത്. സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ് എന്നിവർ മാത്രമാണ് ഇതിന് മുമ്പ് ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.
ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ 310 ന് 5 എന്ന നിലയിലാണ് രണ്ടാം ദിനം കളി പുനരാരംഭിച്ചത്. രണ്ടാം ദിനം ഇന്ത്യക്ക് രവീന്ദ്ര ജഡേജ (89)യുടെ വിക്കറ്റ് മാത്രമാണ് ഇതുവരെ നഷ്ടമായിട്ടുള്ളത്. യശ്വസി ജയസ്വാൾ (87). കെഎൽ രാഹുല് (2), കരുൺ നായർ (31), വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (25), നിധീഷ് കുമാർ റെഡ്ഡി (1) എന്നിവരുടെ വിക്കറ്റുകൾ ഒന്നാം ദിനത്തിൽ ഇന്ത്യക്ക് നഷ്ടമായിരുന്നു.
ക്രിസ് വോക്സ് രണ്ട് വിക്കറ്റുകൾ ഇംഗ്ലണ്ടിന് വേണ്ടി വീഴ്ത്തിയപ്പോൾ, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ബ്രൈഡൻ കാഴ്സ്, ജോഷ് ടംഗ്, ഷൊയ്ബ് ബഷീർ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 5 മത്സര പരമ്പരയിലെ ആദ്യ കളി വിജയിച്ച ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.