സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിലും കായികമേള തിരുവനന്തപുരത്തും നടക്കും
Kerala
0 min read
10.6k

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിലും കായികമേള തിരുവനന്തപുരത്തും നടക്കും

ജൂലൈ 5, 2025
0

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. അടുത്ത വർഷത്തെ സംസ്ഥാന സ്കൂ‌ൾ കായികമേള തിരുവനന്തപുരത്തും നടക്കും. ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്പെഷ്യൽ സ്‌കൂൾ കലോത്സവം മലപ്പുറത്തും നടക്കും. തൃശൂരാണ് കഴിഞ്ഞ കലോത്സവത്തിൽ ചാമ്പ്യൻമാരായത്.

Continue Reading
മന്ത്രി വാസവന് നേരെ അങ്കമാലിയിൽ കരിങ്കൊടി പ്രതിഷേധം
Kerala
0 min read
11.3k

മന്ത്രി വാസവന് നേരെ അങ്കമാലിയിൽ കരിങ്കൊടി പ്രതിഷേധം

ജൂലൈ 5, 2025
0

അങ്കമാലിയിൽ മന്ത്രി വാസവന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘനകൾ രംഗത്തെത്തിയത് .

Continue Reading
അമേരിക്കയിലെ ടെക്‌സാസിൽ മിന്നൽ പ്രളയം; 24 പേർ മരിച്ചു
World
0 min read
11.5k

അമേരിക്കയിലെ ടെക്‌സാസിൽ മിന്നൽ പ്രളയം; 24 പേർ മരിച്ചു

ജൂലൈ 5, 2025
0

കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അമേരിക്കയിലെ ടെക്‌സാസിൽ 24 പേർ മരിച്ചു. സമ്മർ ക്യാമ്പിനെത്തിയ 25 പെൺകുട്ടികൾ ഉൾപ്പടെ നിരവധി പേരെ കാണാതായി. ടെക്‌സാസിലെ കെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഗ്വാഡൽപെ നദി വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത കനത്ത മഴയിൽ കര കവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന് കാരണമായത്. കനത്ത പ്രളയം ഉണ്ടായത് ടെക്സാസിലെ സാൻ അന്റോണിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ്. 24 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു. മരങ്ങളും

Continue Reading
സംസ്ഥാന വ്യാപക പ്രതിഷേധം; ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് BJP പ്രതിഷേധമാർച്ച്
Kerala
0 min read
8.7k

സംസ്ഥാന വ്യാപക പ്രതിഷേധം; ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് BJP പ്രതിഷേധമാർച്ച്

ജൂലൈ 5, 2025
0

ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ മാർച്ച്. പോലീസ് മാർച്ച് ചെയ്തവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്‌തു. സർക്കാരിനെതിരെയും മന്ത്രി വീണാ ജോർജിനെതിരെയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജില്ലാഭരണകൂടത്തിന്‍റെ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സമരവുമുണ്ടായി. കണ്ണൂരും എറണാകുളത്തും ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Continue Reading
വൈക്കം മുഹമ്മദ് ബഷീർ ഓര്‍മ്മയായിട്ട് ഇന്നേക്ക് 31 വര്‍ഷം
Kerala
0 min read
11.3k

വൈക്കം മുഹമ്മദ് ബഷീർ ഓര്‍മ്മയായിട്ട് ഇന്നേക്ക് 31 വര്‍ഷം

ജൂലൈ 5, 2025
0

മലയാളത്തിന്‍റെ സുൽത്താൻ ബഷീറിന്‍റെ ഓർമകൾക്ക് ഇന്ന് 31 വയസ്. 1994 ജൂലൈ 5 നാണ് അദ്ദേഹം അന്തരിച്ചത്. എളുപ്പത്തിൽ മനസ്സിലാവുന്ന ഭാഷ, സമാനതകളില്ലാത്ത രചനാശൈലി, ആഴ്ന്നിറങ്ങുന്ന കഥാപാത്രങ്ങൾ എന്നിവ അദ്ദേഹത്തെ ബേപ്പൂർ സുൽത്താനാക്കി. ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് ഈ ദിനം ഒരിക്കലും മറക്കാന്‍ ആകില്ല. മലയാളിയുടെ നാവിന് തുമ്പില്‍ ഭാഷയുടെ മാധുര്യം ആവോളം എത്തിച്ച, ചിരിയും ചിന്തയും ഒരുമിച്ച് തൂലികയില്‍ ജനിപ്പിച്ച, നഗ്നസത്യങ്ങള്‍ കഥകളിലൂടെ ഉറക്കെപ്പറഞ്ഞ നവോത്ഥാന മാനവികതയ്ക്കും അപ്പുറത്തേക്ക്

Continue Reading
ഉത്തർ പ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പ്രതിശ്രുതവരൻ ഉൾപ്പെടെ 8 പേർ മരിച്ചു
India
0 min read
11.1k

ഉത്തർ പ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പ്രതിശ്രുതവരൻ ഉൾപ്പെടെ 8 പേർ മരിച്ചു

ജൂലൈ 5, 2025
0

വിവാഹവേദിയിലേക്ക് പുറപ്പെട്ട കാർ അപകടത്തിൽപ്പെട്ട് പ്രതിശ്രുതവരനുൾപ്പെടെ ഒരു കുടുംബത്തിലെ 8പേർക്ക് ദാരുണാന്ത്യം. 2 പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ ആറരയോടെ ഉത്തർ പ്രദേശിലെ സംഭാൽ ജില്ലയിലെ ജെവനായി ഗ്രാമത്തിലാണ് സംഭവം. വിവാഹവേദിയിലേക്ക് പുറപ്പെട്ട കാറിൽ10 പേരാണ് ഉണ്ടായിരുന്നത്. അമിത വേഗത്തിലായിരുന്ന എസ് യുവി കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് സമീപത്തെ ഒരു കോളേജിൻ്റെ ചുറ്റുമതിലിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രതിശ്രുതവരൻ സൂരജ് (24) അവിടെ വെച്ചുതന്നെ മരിച്ചു.

Continue Reading
ഹമാസ് വെടിനിർത്തലിന് തയ്യാറായി; ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും
World
0 min read
10.3k

ഹമാസ് വെടിനിർത്തലിന് തയ്യാറായി; ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

ജൂലൈ 5, 2025
0

ഹമാസ് ഇസ്രായേലുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ചു. ഹമാസ് ബന്ദികളെ മോചിപ്പിക്കാനുമുള്ള നിർദ്ദേശത്തോടും അനുകൂല നിലപാടാണ് അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. ഹമാസ് ഇക്കാര്യം അറിയിച്ചത് മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനോടും ഖത്തറിനോടുമാണ്. 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കാൻ ഹമാസ് അറിയിച്ചുവെന്ന് ഇസ്രയേലിന്‍റെ പ്രധാന മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്‍റ് ​ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കുമെന്നും പത്ത് തടവുകാരെയും 18 മൃതദേഹവും

Continue Reading
സ്വർണ്ണ വില വീണ്ടും കൂടി: ഒരു പവന് 72,480 രൂപ
Kerala
0 min read
11.1k

സ്വർണ്ണ വില വീണ്ടും കൂടി: ഒരു പവന് 72,480 രൂപ

ജൂലൈ 5, 2025
0

സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. സംസ്ഥനത്ത് കാര്യമായ വർധനവ് സംഭവിച്ചിലെങ്കിലും ആഭരണപ്രേമികൾ നിരാശരാണ്. കഴിഞ്ഞ ഏതാനും നാളുകളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണ്ണ വിലയിൽ ഇന്നലെയാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഒരു പവന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 72,480 രൂപയായി. ഒരു ഗ്രാമിന് 10 രൂപ വർധിച്ച് 9060 രൂപയിലെത്തി. ജൂൺ 26ന് ശേഷം അടുത്ത കുറച്ച് ദിവസങ്ങൾ സ്വർണ്ണ വില 71000ത്തിൽ തന്നെ

Continue Reading
കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസണ്‍ റെക്കോഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്
Sports
0 min read
9.8k

കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസണ്‍ റെക്കോഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്

ജൂലൈ 5, 2025
0

ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി കളിക്കും. കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത് കെസിഎല്ലിലെ റെക്കോഡ് തുകയായ 26.80 ലക്ഷത്തിനാണ്. ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും സഞ്ജുവിന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ കൊച്ചിയുടെ വലിയ തുകയ്ക്ക് മുന്നില്‍ ശേഷിക്കുന്ന ടീമുകള്‍ മുട്ടുമടക്കുകയായിരുന്നു. സഞ്ജുവിന്‍റെ അടിസ്ഥാന വില മൂന്ന് ലക്ഷമായിരുന്നു. സഞ്ജുവിന്‍റെ ആദ്യ കെസിഎല്‍ സീസണാണിത്. സഞ്ജുവിനുള്ള

Continue Reading
കോട്ടയം മെഡിക്കൽ കോളേജ് അപകടം; ജുഡീഷ്യൽ അന്വേഷണം വേണം: ചാണ്ടി ഉമ്മൻ
Kerala
0 min read
10.4k

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ജുഡീഷ്യൽ അന്വേഷണം വേണം: ചാണ്ടി ഉമ്മൻ

ജൂലൈ 5, 2025
0

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പിണറായി വിജയൻ സർക്കാർ കേരളത്തെ ഭീതിപ്പെടുത്തി ഭരിക്കുന്ന സർക്കാരായി മാറികഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കളക്ട‌റുടെ അന്വേഷണമല്ല സംഭവത്തിൽ പകരം ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ബിന്ദുവിന്‍റെ കുടുംബത്തിന് സ്ഥിര ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ഡോക്‌ടർ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ ദുരവസ്ഥയെ കുറിച്ച്

Continue Reading