സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. സംസ്ഥനത്ത് കാര്യമായ വർധനവ് സംഭവിച്ചിലെങ്കിലും ആഭരണപ്രേമികൾ നിരാശരാണ്. കഴിഞ്ഞ ഏതാനും നാളുകളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണ്ണ വിലയിൽ ഇന്നലെയാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഒരു പവന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 72,480 രൂപയായി. ഒരു ഗ്രാമിന് 10 രൂപ വർധിച്ച് 9060 രൂപയിലെത്തി. ജൂൺ 26ന് ശേഷം അടുത്ത കുറച്ച് ദിവസങ്ങൾ സ്വർണ്ണ വില 71000ത്തിൽ തന്നെ നിലനിന്നിരുന്നു.

ജൂൺ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയതും 30നായിരുന്നു. ഇതോടെ, സ്വർണ്ണവില കുറയുമെന്ന് പ്രതീക്ഷ ഉയർന്നെങ്കിലും വീണ്ടും കുതിപ്പ് തുടരുകയാണ്. വിവാഹ സീസൺ വരാനിരിക്കെ സാധാരണ ജനങ്ങളിൽ ഇത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചന പ്രകാരം വരും ദിവസങ്ങളിൽ ഇനിയും സ്വർണ്ണവില ഉയരാനാണ് സാധ്യത

Related Posts