വിവാഹവേദിയിലേക്ക് പുറപ്പെട്ട കാർ അപകടത്തിൽപ്പെട്ട് പ്രതിശ്രുതവരനുൾപ്പെടെ ഒരു കുടുംബത്തിലെ 8പേർക്ക് ദാരുണാന്ത്യം. 2 പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ ആറരയോടെ ഉത്തർ പ്രദേശിലെ സംഭാൽ ജില്ലയിലെ ജെവനായി ഗ്രാമത്തിലാണ് സംഭവം. വിവാഹവേദിയിലേക്ക് പുറപ്പെട്ട കാറിൽ10 പേരാണ് ഉണ്ടായിരുന്നത്. അമിത വേഗത്തിലായിരുന്ന എസ് യുവി കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് സമീപത്തെ ഒരു കോളേജിൻ്റെ ചുറ്റുമതിലിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രതിശ്രുതവരൻ സൂരജ് (24) അവിടെ വെച്ചുതന്നെ മരിച്ചു. സൂരജിൻ്റെ സഹോദരൻ്റെ ഭാര്യ ആശ(26), സഹോദരന്‍റെ മകൾ ഐശ്വര്യ(2), മകൻ വിഷ്‌ണു(6), ബന്ധുക്കളായ 4 പേർ എന്നിവരാണ് അപകടത്തിൽപെട്ട മറ്റുള്ളവർ.

Related Posts