സാമൂഹിക മാധ്യമത്തില്‍ സൂംബ ഡാന്‍സിനെതിരായി പോസ്റ്റിട്ട അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് എടത്തനാട്ടുകര ടിഎഎംയുപി സ്‌കൂള്‍ അധ്യാപകനായ ടി.കെ. അഷ്റഫിനെയാണ് അന്വേഷണവിധേയമായി മാനേജ്‌മെൻ്റ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച വിദ്യാഭ്യാസവകുപ്പിൻ്റെ ശക്തമായ ഇടപെടലുണ്ടായതോടെയാണ് സ്‌കൂളില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിന് നടപടിയെടുത്തതായി കാണിച്ച് അധ്യാപകന് നല്‍കിയ കത്തിൻ്റെ പകര്‍പ്പ് കൈമാറിയതായി സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.

സൂംബ ഡാന്‍സിനെതിരെ ടി.കെ. അഷ്‌റഫ് കഴിഞ്ഞദിവസമാണ് സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടത്. സംഭവം വിവാദമായതോടെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍, 3 ദിവസം സമയം വേണമെന്ന് മാനേജ്‌മെൻ്റ് കത്തു നല്‍കിയെങ്കിലും വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചില്ല. ഇതിനുശേഷമാണ് വ്യാഴാഴ്ച രാവിലെ സസ്‌പെന്‍ഡ് ചെയ്തതായുള്ള ഉത്തരവ് കൈമാറിയത്.

Related Posts