മകൾക്ക് കൂട്ടിരിപ്പിനെത്തിയ യുവതി മരിച്ചത് കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ. തകർന്നു വീണ കെട്ടിടത്തിൻ്റെ മുകൾനിലയിലെ ശുചിമുറിയിലേക്കാണ് 52 കാരിയായ ബിന്ദു പോയത്. കെട്ടിടം തകർന്നു വീണതോടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആരും ഇല്ലെന്ന നിഗമനത്തിൽ വൈകിയ രക്ഷാപ്രാർത്തനവും വില്ലനായി. പുറത്തെടുത്തപ്പോഴേക്കും ബിന്ദു മരിച്ചിരുന്നു. മകൾ നവമിക്ക് കൂട്ടിരിക്കാൻ വന്നതാണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു. മകൾ അമ്മയെ കാണാനില്ലെന്ന് അറിയിച്ചതിനേ തുടർന്നാണ് ബിന്ദുവിന് വേണ്ടി തിരച്ചിൽ ആരംഭിച്ചത്. സംഭവത്തിൽ ഭർത്താവ് വിശ്രുതൻ പരാതി നൽകി.

Related Posts