സഹപ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ബെം​ഗളൂരുവിൽ ടെക്കി യുവാവ് അറസ്റ്റിലായി. നാ​ഗേഷ് സ്വപ്നിൽ മാലി (30) എന്നയാളാണ് പിടിയിലായത്. ഇത്തരത്തിൽ മറ്റൊരു സഹപ്രവർത്തകയുടെ ദൃശ്യവും പകർത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നത് മാനസിക സംതൃപ്തിക്കായാണ് എന്ന് ഇയാൾ പോലീസിന് മൊഴിനൽകി. 50-ഓളം ഇത്തരത്തിലുള്ള വീഡിയോകള്‍ നാ​ഗേഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കേസിന് ആസ്പദമായ സംഭവം നടന്നത് ജൂൺ 30-നാണ്. ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് മറ്റാരുടെയോ നിഴല്‍ യുവതിയുടെ ശ്രദ്ധയില്‍ പ്പെടുന്നത്. ആരാണെന്നറിയാനായി യുവതി ക്ലോസറ്റിന് മുകളില്‍ കയറി നിന്ന് നടത്തിയ പരിശോധനയില്‍ ഒരാൾ വിവസ്ത്രനായി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണ് കണ്ടത്. തന്നെ യുവതി കണ്ടെന്ന് മനസിലാക്കിയതോടെ പ്രതി പലതവണ മാപ്പപേക്ഷിച്ചു. യുവതി അറിയിച്ചതിനുസരിച്ച് സഹപ്രവര്‍ത്തകര്‍ എത്തിയാണ് നാഗേഷിനെ പിടികൂടിയത്. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.

Related Posts