നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ദുബൈ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് പുറപ്പെടാനായില്ല. പുലര്‍ച്ചെ 5 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. യന്ത്രത്തകരാര്‍ കണ്ടെത്തിയത് പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങവെയാണ്. വിമാനം പുറപ്പെടുന്നതിന് മുമ്പാണ് ബോര്‍ഡിങ് പൂര്‍ത്തിയായി യന്ത്രത്തകരാര്‍ കണ്ടെത്തുന്നത്. യാത്രക്കാര്‍ക്ക് അതുകൊണ്ട് തന്നെ മുന്നറിയിപ്പുണ്ടായിരുന്നില്ല. യാത്രക്കാര്‍ അപ്രതീക്ഷിത വൈകലില്‍ പ്രതിസന്ധിയിലാണെങ്കിലും ബദല്‍ ക്രമീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Posts