ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ കൂടെ താമസിച്ചത് 6 ദിവസം; സംഭവം കോയമ്പത്തൂരിൽ
ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ കൂടെ താമസിച്ചത് 6 ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിൽ അബ്‌ദുൽ ജബ്ബാർ (48) ആണു മരിച്ചത്. വീട്ടിൽ നിന്നു ദുർഗന്ധമുയർന്നതിനെത്തുടർന്ന് അയൽവാസികൾ പരാതി പറഞ്ഞപ്പോൾ മകനെത്തി പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. ഉടനെ പൊലീസിനെ വിവരമറിയിച്ചു. ബിഗ് ബസാർ പോലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചിട്ട് 5-6 ദിവസമായെന്നു കണ്ടെത്തിയത്. അബ്‌ദുൽ ജബ്ബാർ ജോലിക്കൊന്നും പോകാത്ത മദ്യപനായിരുന്നെന്നും മനോദൗർബല്യമുള്ള ഭാര്യ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇവരുടെ
ബെംഗളൂരുവിൽ മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ ദർശൻ കേസ് മാതൃകയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു
ബെംഗളൂരുവിൽ മുൻ കാമുകിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. നടൻ ദർശൻ ഉൾപ്പെട്ട രേണുകാ സ്വാമി കൊലക്കേസ് മാതൃകയാക്കിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. 10 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഈ ക്രൂരകൃത്യത്തിന്‍റെ വീഡിയോ പ്രതികളിലൊരാൾ ചിത്രീകരിക്കുകയും ചെയ്തു. അക്രമികൾ കുശാൽ എന്ന യുവാവിനെയാണ് ക്രൂരമായി മർദിച്ചത്. തുടര്‍ന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിക്കുകയും ചെയ്യുന്ന സംഭവം വീഡിയോയിലുണ്ട്. മർദ്ദനത്തിനിടയിൽ
വിദേശത്ത് നിന്ന് കൊണ്ടുവരുന്ന ആയുർവേദ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിന് ലൈസൻസ് നിർബന്ധം: മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി വിദേശത്ത് നിന്ന് കൊണ്ടുവരുന്ന ആയുർവേദ മരുന്നിനുൾപ്പെടെ ഇറക്കുമതി ലൈസൻസ് നിർബന്ധമാക്കി. വേദന സംഹാരിയായി ഉപയോഗിക്കുന്ന ആക്സ് ഓയിൽ (കോടാലി തൈലം) ഇറക്കുമതിയെച്ചൊല്ലിയുള്ള കേസിലാണ് ഹൈക്കോടതി ഉത്തരവ്. കോടാലി തൈലം സുപ്രീം കോടതി ഉത്തരവ് പ്രകാരം കസ്റ്റംസ് തീരുവയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ആയുർവേദ മരുന്നുകൾക്ക് ലൈസൻസിനായി അപേക്ഷിക്കുന്നതിനുള്ള പഴയ നിയമങ്ങൾ ഉചിതമായി ഭേദഗതി ചെയ്യണമെന്ന് കോടതി നിർദേശിച്ചു. പരിശോധനയ്ക്ക് ശേഷം കൂടാതെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത
ചിക്കമഗളൂരു ജില്ലക്ക് മന്ത്രി കെ.ജെ ജോർജിന്റെ ബസ്
ചിക്കമഗളൂരു ജില്ല ചുമതലയുള്ള ഊർജമന്ത്രി കെ.ജെ. ജോർജ് ചിക്കമഗളൂരു ജില്ല ആരോഗ്യ, ഇൻഫർമേഷൻ വകുപ്പുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബസ് സംഭാവന ചെയ്തു. ചിക്കമഗളൂരു ജില്ല കലക്ടറേറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ മന്ത്രി വാഹനം ഉദ്ഘാടനം ചെയതു. ആരോഗ്യ, ഇൻഫർമേഷൻ വകുപ്പുകളുടെ പ്രയോജനത്തിനായി കെ.പി.ടി.സി.എല്ലിന്‍റെ സി.എസ്.ആർ ഫണ്ട് വഴി, 25 ലക്ഷം രൂപയുടെ ബസ് നൽകി. പൊതു സേവന വിതരണം മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ജന കേന്ദ്രീകൃത സംരംഭങ്ങളെ
ഇലോൺ മസ്‌കിന്‍റെ ‘അമേരിക്ക പാർട്ടി’യെ പരിഹസിച്ച് ട്രംപ്
ഇലോൺ മസ്കിൻ്റെ വാഷിംഗ്‌ടൺ ഡിസി രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തെ പരിഹസിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്കിന്‍റെ നീക്കം അസംബന്ധവും അപഹാസ്യവുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചു. മസ്കിന്‍റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്‍റെ കുറിപ്പിലുണ്ട്. മൂന്നാം കക്ഷി ഒരിക്കലും അമേരിക്കയിൽ വിജയിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു. തന്‍റെ ബിസിനസിൽ മസ്‌ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റും പറഞ്ഞു. പ്രമുഖരായ മൂന്ന്
ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ചരിത്രജയം; ഇത് ക്യാപ്റ്റന്‍ ഗില്‍ പൊരുതി നേടിയ വിജയം
ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ മൈതാനത്ത് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ടെസ്റ്റ് ജയം. അതും 336 റൺസിന്. ഇന്ത്യ ഉയർത്തിയ 608 റൺസ് എന്ന അപ്രാപ്യമായ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്‌സിൽ ക്രീസിലെത്തിയ ഇംഗ്ലണ്ട് 68.1 ഓവറിൽ 271നു പുറത്ത്. 8 ടെസ്റ്റ് ഇതിനു മുമ്പ് ഈ മൈതാനത്തു കളിച്ചെങ്കിലും ഒരു ജയം ഇന്ത്യക്ക് അവകാശപ്പെടാൻ ഇല്ലായിരുന്നു. സ്കോർ: ഇന്ത്യ 587, 427/6 ഡിക്ലയേർഡ്. ഇംഗ്ലണ്ട് 407, 271, രണ്ടാം ഇന്നിംഗ്‌സിൽ
മെജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണം; കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ടെൻഡർ ക്ഷണിച്ചു
പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിൽ മെജസ്റ്റിക് ബസ് സ്റ്റാൻഡ് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രാരംഭ പ്രവർത്തനങ്ങൾക്ക് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. ബസ്സ്റ്റാൻഡിലെ ഗതാഗതം, പദ്ധതി മേഖല, വാണിജ്യപരമായ സാധ്യത, സാമൂഹിക ആഘാത വിലയിരുത്തൽ, പരിസ്ഥിതി എന്നിവയുൾപ്പെടെ സാധ്യതാ റിപ്പോർട്ട് തയാറാക്കുന്നതിനായി സാങ്കേതിക ഉപദേഷ്ടാക്കളെ നിയമിക്കുന്നതിനാണ് കെ.എസ്.ആർ.ടി.സി ടെൻഡറുകൾ ക്ഷണിച്ചത്. കർണാടക സർക്കാർ ലക്ഷ്യമിടുന്നത് മെജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരിക്കുക വഴി ഹൈടെക് ഇൻ്റർമോഡൽ ട്രാൻസ്പോർട്ട് ഹബ്ബാക്കി മാറ്റാനാണ്. മുപ്പത്
അയൽക്കൂട്ടത്തിന്‍റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന കറൻസിയിൽ വ്യാജനോട്ടുകൾ
അയൽക്കൂട്ടത്തിന്‍റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന കറൻസിയിൽ വ്യാജനോട്ടുകൾ. കോഴിക്കോട് നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിൻ്റെ കുറ്റിയിൽ താഴം ശാഖയിലെത്തിച്ച കറൻസിയിലാണ് 500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തിയത്. സംഭവം ജൂൺ 20-ന് ആണ്. സേവിങ്സ് ബാങ്ക് നിക്ഷേപമുള്ള അക്കൗണ്ടിലേക്ക് സ്ഥലത്തെ അയൽക്കൂട്ടത്തിന്‍റെ പേരിൽ പണമെത്തിച്ചപ്പോഴാണ് ഇത്രയും തുക വ്യാജമാണെന്ന് കണ്ടെത്തിയത്. ജൂലായ് 2 ന് വ്യാജനോട്ടുകൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും സഹകരണ ബാങ്കിന്‍റെ ജനറൽ മാനേജരുടെ പരാതിയിൽ കസബ പോലീസ്
ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടികളുമായി മലയാളി ദമ്പതിമാർ മുങ്ങി
മലയാളി ദമ്പതിമാര്‍ ബംഗളൂരുവില്‍ ചിട്ടിക്കമ്പനിനടത്തി മുങ്ങിയെന്ന് പരാതി. ബംഗളൂരിലെ രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ വി ടോമി, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്കെതിരെയാണ് പേരിലാണ് പരാതി. രാമമൂര്‍ത്തി നഗര്‍ പോലിസ് ഇവരുടെ പേരില്‍ കേസെടുത്തു. ഇവരെ ബുധനാഴ്ച മുതല്‍ കാണാതായെന്നാണ് പരാതി. വാഹനവും വീടും വിറ്റശേഷം മുങ്ങിയതാണെന്നു പറയുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. ഏതാനും ജീവനക്കാർ
സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ; രണ്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു; പോസ്റ്റുമോർട്ടം ഇന്ന്
കോഴിക്കോട് കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ച് സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇന്നലെയാണ് ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകൻ മരിച്ചത്. സ്വകാര്യ ക്ലിനിക്കിനെതിരെ സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രാവിലെ 10 മണിയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങുക.