കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ കാലപ്പഴക്കമുള്ള സംരക്ഷണഭിത്തി ഇടിഞ്ഞു വീണു
കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ ഡെന്‍റല്‍ കോളേജിനോട് ചേര്‍ന്ന, സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കാലപ്പഴക്കമുള്ള സംരക്ഷണ ഭിത്തിയാണിത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കല്ലുകള്‍ വീണ് കേടുപാടുകള്‍ ഉണ്ടായി. 2 കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്‌കൂളിലെ കുട്ടികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ പകല്‍സമയത്ത് കടന്നുപോകുന്ന ഇടവഴിയാണിതെന്നും നാട്ടുകാർ പറഞ്ഞു. മതില്‍ ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണെന്ന് മുന്‍പേ പരാതി ഉയര്‍ന്നിരുന്നെങ്കിലും നടപടികളൊന്നും
ആരോഗ്യമേഖലയെ തകർക്കാൻ മന്ത്രി വീണ ജോർജിനെ ബലിയാടാക്കുന്നു: സജി ചെറിയാൻ
പൊതുജനാരോഗ്യമേഖലയെ തകർക്കാനുള്ള ഗൂഡാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും അതിനുവേണ്ടി മന്ത്രി വീണാജോർജിനെ ബലിയാടാക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ. ‘സാധാരണക്കാർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രികളിലെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. ഗൂഢാലോചനയിൽ വീണ ജോർജിനെ ബലിയാടാക്കിയിരിക്കുകയാണ്. വ്യക്തിപരമായി ആരോഗ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചാൽ സംരക്ഷിക്കാനുള്ള കഴിവ് ഇടതുപക്ഷത്തിനുണ്ട്. പാവം സ്ത്രീ അവരെന്തു ചെയ്തു. ഞങ്ങൾ അതൊന്നും അംഗീകരിച്ചുകൊടുക്കില്ല. സർക്കാർ സംവിധാനങ്ങളെയും വീണജോർജിനെയും ഞങ്ങൾ സംരക്ഷിക്കും’ അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട കോന്നി ഹിറ്റാച്ചിയുടെ മുകളിലേക്ക് പാറ വീണ അപകടത്തിൽ ഒരു മരണം; മൃതദേഹം പുറത്തെടുത്തു
പത്തനംതിട്ട കോന്നി പാറമടയിലുണ്ടായ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാറമടയ്ക്കടിയിൽ ഒരാൾ കൂടി കുടുങ്ങിക്കിടപ്പുണ്ട്. പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. പാറ ഇടിഞ്ഞു വീഴുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്. 2 തൊഴിലാളികൾ കൂടി പാറ ഇടിഞ്ഞു വീണതിൻ്റെ മറുവശത്ത് കുടുങ്ങിയിട്ടുണ്ടെന്നും അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പാറ വീണതിനെ തുടർന്ന് മറുവശത്തേക്ക് എത്താൻ കഴിയാതെ നിൽക്കുകയായിരുന്നു തൊഴിലാളികൾ. പണി നടക്കുന്നതിനിടെ ഹിറ്റാച്ചിയുടെ മുകളിലേക്ക് കൂറ്റൻ പാറകൾ
സാമ്പത്തിക തട്ടിപ്പുകേസ്; സൗബിനെ ചോദ്യംചെയ്ത് വിട്ടയച്ചു
നടനും ചിത്രത്തിന്‍റെ നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനേയും സഹനിര്‍മാതാക്കളേയും ‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. പോലീസിനോട് എല്ലാകാര്യങ്ങളും കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം സൗബിന്‍ പ്രതികരിച്ചു. സൗബിനും ബാബു ഷാഹിറും ഷോണ്‍ ആന്‍റണിയും തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. 2 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. തിങ്കളാഴ്ചയും ആവശ്യമെങ്കില്‍ ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന്
കനത്ത മഴ: ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി
കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ യാത്ര മുടങ്ങി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണം. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ ഡോ. സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കൊച്ചിയിലെത്തിയത്. കൊച്ചി
ടെക്‌സസിലെ മിന്നല്‍ പ്രളയത്തിൽ മരണം 82ആയി; വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് ട്രംപ്
ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 82 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ 41 പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുണ്ട്. വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ‘ഇത് നൂറ്റാണ്ടിലെ ദുരന്തമാണെന്നും ഇത് കാണാൻ ഭയാനക’മാണെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രളയത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ അടുത്ത മണിക്കൂറിനുള്ളിൽ കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ
ചര്‍ച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
സംസ്ഥാനത്ത് നാളെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സൂചന പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. പണിമുടക്കിന് ആഹ്വാനം കൊടുത്തത് ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, യഥാസമയം പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക, ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. തുടർചർച്ചകൾ നടത്തി
തൃശൂർ പൂരം അലങ്കോലമാക്കൽ; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
തൃശൂർ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. അന്വേഷണ സംഘത്തിന്‍റെ തലവൻ ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുവച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കൽ പൂർത്തിയായിട്ടില്ലെന്നും നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. പൂരം അലങ്കോലമായതിൻ്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക്
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
സ്വർണ്ണ വിലയിൽ ഇടിവ്. ഇന്ന് സംസ്ഥാനത്ത് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 72,080 ആയി. 72,480 രൂപയിലാണ് രണ്ടു ദിവസമായി സ്വർണ്ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് വില 9,010ലെത്തി. 5 ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തോളം രൂപ നൽകേണ്ടി വരും. പവന് 24 കാരറ്റിന് 78,632 രൂപയും ഗ്രാമിന് 9,829 രൂപയുമാണ് വില. പവന് 18 കാരറ്റിന് 58,976 രൂപയും
കാളികാവിൽ കൂട്ടിലായ നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിച്ചു
കഴിഞ്ഞ ദിവസം മലപ്പുറം കാളികാവില്‍ കൂട്ടിലായ കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിച്ചു. ഇനി കടുവയെ 21 ദിവസം പാര്‍ക്കിലെ ക്വാറന്റൈൻ സെന്‍ററില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. പുത്തൂരിലേക്കാണ് കാട്ടില്‍ നിന്ന് പിടികൂടുന്ന മൃഗങ്ങളെ പൊതുവെ എത്തിക്കുക. വേണ്ട വിധത്തിലുള്ള പരിശീലനം ഇവിടെ നിന്ന് നല്‍കുകയും ശേഷം പുറത്തിറക്കുകയും ചെയ്യും. ടാപ്പിങ് തൊഴിലാളിയെ നിലവില്‍ കൂട്ടിലായ കടുവ തന്നെയാണ് കടിച്ചു കൊന്നതെന്നാണ് നിഗമനം. പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് വനംവകുപ്പ് സ്ഥാപിച്ച