നടനും ചിത്രത്തിന്‍റെ നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനേയും സഹനിര്‍മാതാക്കളേയും ‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. പോലീസിനോട് എല്ലാകാര്യങ്ങളും കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം സൗബിന്‍ പ്രതികരിച്ചു. സൗബിനും ബാബു ഷാഹിറും ഷോണ്‍ ആന്‍റണിയും തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. 2 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. തിങ്കളാഴ്ചയും ആവശ്യമെങ്കില്‍ ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.

Related Posts