കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട് പ്രിൻസിപ്പൽ അസിസ്റ്റൻ്റ് സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴിമാറ്റിയതും തിരിച്ചടിയായി.
കേസിലാസ്‌പദമായ സംഭവം നടക്കുന്നത് 2022 ലാണ്. ഡി. വൈ.എഫ് ഐ പ്രവർത്തകരായ 7 പേരായിരുന്നു പ്രതികൾ. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ അരുൺ ഉൾപ്പെടെ ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. സുരക്ഷ ജീവനക്കാരെ സന്ദർശനത്തിനു എത്തിയ ആളുകളെ തടഞ്ഞതിനെ തുടർന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചത്. 3 ജീവനക്കാരെയാണ് മർദിച്ചത്.