ചിക്കമഗളൂരു ജില്ല ചുമതലയുള്ള ഊർജമന്ത്രി കെ.ജെ. ജോർജ് ചിക്കമഗളൂരു ജില്ല ആരോഗ്യ, ഇൻഫർമേഷൻ വകുപ്പുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബസ് സംഭാവന ചെയ്തു. ചിക്കമഗളൂരു ജില്ല കലക്ടറേറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ മന്ത്രി വാഹനം ഉദ്ഘാടനം ചെയതു.
ആരോഗ്യ, ഇൻഫർമേഷൻ വകുപ്പുകളുടെ പ്രയോജനത്തിനായി കെ.പി.ടി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ട് വഴി, 25 ലക്ഷം രൂപയുടെ ബസ് നൽകി. പൊതു സേവന വിതരണം മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ജന കേന്ദ്രീകൃത സംരംഭങ്ങളെ ഞങ്ങളുടെ സർക്കാർ തുടർന്നും പിന്തുണക്കും എന്ന് മന്ത്രി ജോർജ് പറഞ്ഞു.
പൊലീസ് സൂപ്രണ്ട് ഡോ. വിക്രം അമതെ, ഡെപ്യൂട്ടി കമ്മീഷണർ സി.എൻ. മീന നാഗരാജ്, ജില്ല പഞ്ചായത്ത് സി.ഇ.ഒ എച്ച്.എസ്. കീർത്തന, ജില്ല ഹെൽത്ത് ഓഫിസർ ഡോ. അശ്വതബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സീനിയർ അസിസ്റ്റന്റ്റ് ഡയറക്ടർ ജെ. മഞ്ചഗൗഡ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.