കർണാടകയിലെ ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് ജനവിധി രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക്. രണ്ടു മണ്ഡലങ്ങളിലും സുഗമമായ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബുധനാഴ്‌ച വൈകിട്ടോടെ പോളിങ് ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങളുൾപ്പെടെയുള്ള സാമഗ്രികളുമായി പോളിങ് സ്റ്റേഷനുകളിലെത്തി.

284 പോളിങ് ബൂത്തുകളാണ് ദാവണഗെരെ സൗത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 2,32,564 വോട്ടർമാരാണ് ഇവിടെ വിധി നിർണയിക്കാനുള്ളത്. ഇതിൽ 1,18,355 സ്ത്രീകളും 1,14,165 പുരുഷന്മാരുമാണ്. 44 ട്രാൻസ്ജെൻഡർമാരുമുണ്ട്.

319 പോളിങ് ബൂത്തുകളാണ് ബാഗൽകോട്ട് മണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 2,58,118 വോട്ടർമാരാണ് വിധി നിർണയിക്കുക. 1,31,863 സ്ത്രീകളും 1,26,233 പുരുഷന്മാരും 22 ട്രാൻസ്ജെൻഡർമാരുമാണ്.

Related Posts