മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്തു; ഇന്ന് പോസ്റ്റ്‌മോര്‍ട്ടം
മലപ്പുറം കോട്ടയ്ക്കല്‍ കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരൻ ഹൗസിൽ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ ഇസെന്‍ ഇര്‍ഹാൻ്റെ ജീവന്‍ പൊലിഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ച ആ കുഞ്ഞിന് വേണ്ടത് ചികിത്സയായിരുന്നു. കരുതലും സ്‌നേഹവുമാവേണ്ട മാതാപിതാക്കള്‍ തന്നെ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. വീട്ടിൽ വെച്ചാണ് ഇസെനിനെ പ്രസവിച്ചത്. ഇതുവരെ കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പുകളൊന്നും നൽകിയിട്ടുമില്ല. കുഞ്ഞിന് ദിവസങ്ങൾക്കു മുൻപേ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് മരിച്ചത്. ഡോക്ടറെ സ്വകാര്യാശുപത്രിയിൽ നിന്ന് കൊണ്ടുവന്ന്
ശസ്ത്രക്രിയ മുടങ്ങിയതായി അറിവില്ല, പ്രശ്നം സർക്കാരിൻ്റെ മുന്നിലെത്തിയിട്ടില്ല: ആരോഗ്യമന്ത്രി വീണാ ജോർജ്
ഡോ. ഹാരിസ് ചിറക്കലിൻ്റെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിസന്ധിയെന്ന ആരോപണം സമഗ്രമായി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാരിന് ഡോക്ടറുടെ ആരോപണം പരാതിയായി എത്തിയിട്ടില്ല. സാങ്കേതിക പ്രശ്നം കാരണം ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. യൂറോളജി വിഭാഗത്തിൽ മേയിൽ 312 ശസ്ത്രക്രിയ നടന്നതായി ഡിഎംഇ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മുൻ മാസങ്ങളിലെ കണക്കുകളിലും വലിയ വ്യ ത്യാസമില്ല. 4 ശസ്ത്രക്രിയയാണ് ഡിഎംഇ നൽകിയ വിവര പ്രകാരം
തൃശൂരിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
തൃശൂരിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. തൃശൂർ അകമലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം.ഷൊർണൂരിനും തൃശൂരിനും ഇടയിൽ ഇതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിൽ വീണ മണ്ണും കല്ലും മാറ്റാൻ ശ്രമം തുടരുകയാണ്. മണ്ണ് മാറ്റാനായി മണ്ണ് മാന്തി യന്ത്രം എത്തിച്ചിട്ടുണ്ട്.
നിലമ്പൂര്‍ വിജയത്തില്‍ ആശ സമരത്തിനുള്ള പിന്തുണയുമുണ്ട്: ആര്യാടന്‍ ഷൗക്കത്ത്
ആശ സമരത്തിനുള്ള പിന്തുണകൂടി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ ഉണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് എം എംല്‍ എ. സത്യപ്രതിജ്ഞ ചെയ്തശേഷം ആശ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആശ പ്രവർത്തകർ നടത്തുന്നത് നീതിക്കുവേണ്ടിയുള്ള സമരമാണ്. ഇവരുടെ മാനുഷിക പ്രശ്നങ്ങൾ സഭക്കകത്തും പുറത്തും ഉന്നയിക്കാൻ തനിക്ക് കിട്ടുന്ന ഏതവസരവും വിനിയോഗിക്കുമെന്നും അറിയിച്ചു. നഗരസഭാ ചെയർമാനുമാനും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നതിനാൽ ആശ വളണ്ടിയർമാരുടെ പ്രധാന്യം നന്നായറിയാം.
പാക്കിസ്ഥാനിൽ ചാവേറാക്രമണം; 13 സൈനികർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. ആക്രമണമുണ്ടായത് പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വയിലാണ്. സൈനിക വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുതു നിറച്ച വാഹനം ഇടിച്ച് കയ റ്റുകയായിരുന്നു. പരിക്കേറ്റവരിൽ 6 പേർ കുട്ടികളാണ്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2 വീടുകളുടെ മേൽക്കുരകൾ സ്ഫോടനത്തിൽ തകർന്നു.
ചുരുളി സിനിമ വിവാദം; നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി
നടൻ ജോജു ജോർജിനെതിരായ ചുരുളി സിനിമ വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് നൽകിയ ശമ്പളത്തിൻ്റെ വിവരങ്ങളടങ്ങുന്ന രേഖകൾ അടക്കം പങ്കുവെച്ച ലിജോ സിനിമ ചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഉറപ്പായും ഒരവസരമുണ്ടായാൽ ചുരുളി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ലിജോ കുറിച്ചിരുന്നു. ഈ പോസ്റ്റാണ് ലിജോ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ജോജു ജോർജും ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സിനിമയിൽ
യുക്രൈനിൽ റഷ്യൻ ഡ്രോണാക്രമണം; 2 മരണം, 14 പേർക്ക് പരിക്ക്
യുക്രൈനിൽ റഷ്യൻ ഡ്രോണാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഉക്രെയ്‌നിലെ ഒഡെസയിൽ ഒരു റെസിഡൻഷ്യൽ ഏര്യിയലെ 21 നില കെട്ടിടത്തിലേക്കാണ് ഡ്രോൺ ഇടിച്ചുകയറിയത്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നതും 21 നില കെട്ടിടത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നതും സ്റ്റേറ്റ് എമർജൻസി സർവീസ് പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ കാണാം. റഷ്യ-യുക്രൈൻ യുദ്ധം
കാവേരി ആരതി പദ്ധതിയെ ചോദ്യം ചെയ്ത് കർണാടക സർക്കാറിന് ഹൈകോടതി നോട്ടീസ്
കാവേരി ആരതി എന്ന നിർദിഷ്ട പദ്ധതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈകോടതി വെള്ളിയാഴ്‌ച സംസ്ഥാന സർക്കാറിന് നോട്ടീസയച്ചു. പാരിസ്ഥിതികവും സുരക്ഷാപരവുമായ അപകട ആശങ്കാജനകമാണ് ഈ പദ്ധതിയെന്ന ഹരജിക്കാരൻ സുനന്ദ ജയറാമിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആർ. രാജണ്ണയുടെ പ്രാഥമിക വാദങ്ങൾ പരിഗണിച്ചശേഷമാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മറുപടി രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു.
സൂംബ ഡാൻസ്; മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി
സ്കൂളുകളിൽ നടത്തുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരേ എതിർപ്പുയരുന്നതിനിടെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകുമെന്ന് മന്ത്രി പ്രതികരിച്ചു. ലഹരിയെക്കാൾ കൊടിയ വിഷമാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ. കുട്ടികൾ സ്‌കൂളിൽ യൂണിഫോമിലാണ് സുംബ ചെയ്യുന്നത്. മതസംഘടനകൾ ആടിനെ പട്ടി യാക്കുന്ന നിലപാട് സ്വീകരിക്കുന്നു. വർഗീയത വളർത്താനെ അത് ഉപകരിക്കൂവെന്നും മന്ത്രി പറഞ്ഞു. കായിക വിനോദങ്ങൾ നടത്തുന്നത് ഡ്രസ് കോഡ് പാലിച്ചാണ്.
വാക്‌സിൻ എടുത്തിട്ടും പേവിഷബാധ; ചികിത്സയിലായിരുന്ന 5 വയസുകാരൻ മരിച്ചു
കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 5 വയസുകാരൻ മരിച്ചു. സേലം സ്വദേശി മണിയുടെ മകൻ ഹരിത്ത് ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. കുട്ടിയെ കഴിഞ്ഞ മേയ് 31നാണ് തെരുവുനായ കടിച്ചത്. വാടക ക്വാട്ടേഴ്‌സിന് സമീപത്തുവച്ച് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തായിരുന്നു കടിയേറ്റത്. അന്ന് തന്നെ കണ്ണൂർ ജില്ലാശുപത്രിയിൽ എത്തി ഇവർ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം പേവിഷബാധയുടെ