റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിൻ്റെ എഫ്-16 വിമാനം തകര്‍ന്നു; പൈലറ്റ് കൊല്ലപ്പെട്ടു
World
1 min read
7.7k

റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിൻ്റെ എഫ്-16 വിമാനം തകര്‍ന്നു; പൈലറ്റ് കൊല്ലപ്പെട്ടു

ജൂൺ 29, 2025
0

യുക്രൈനിൻ്റെ യുദ്ധവിമാനം റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു വീണത്. 60 മിസൈലുകളുമടക്കം 477 ഡ്രോണുകളും യുക്രൈനിൽ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും യുക്രൈന്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും റഷ്യ അയച്ച മിസൈലുകളില്‍ ഭൂരിഭാഗവും ലക്ഷ്യം കണ്ടു. യുക്രൈനിൻ്റെ എഫ്-16 യുദ്ധവിമാനം ഈ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് തകർന്നതെന്ന് യുക്രൈൻ അറിയിച്ചു. ഇത് മൂന്നാമത്തെ തവണയാണ് യുദ്ധത്തിനിടെ

Continue Reading
യുക്രൈനിൽ വ്യാപക ആക്രമണം; മിസൈലുകളും ഡ്രോണുകളുമായി കടന്നാക്രമിച്ച് റഷ്യ
World
1 min read
9.5k

യുക്രൈനിൽ വ്യാപക ആക്രമണം; മിസൈലുകളും ഡ്രോണുകളുമായി കടന്നാക്രമിച്ച് റഷ്യ

ജൂൺ 29, 2025
0

റഷ്യ യുക്രൈന് നേരെ രൂക്ഷമായ ഡ്രോണാക്രമണം നടത്തി. ശനിയാഴ്ച്‌ച രാത്രിയാണ് ആക്രമണം നടന്നത്. 60 മിസൈലുകളും 477 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന, യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും പ്രത്യേകിച്ച് കിഴക്കൻ യുക്രൈനിലും ആക്രമണം നടന്നു. യുക്രൈനുമായി അതിർത്തിപങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിർത്തി സംരക്ഷിക്കാൻ യുദ്ധവിമാനങ്ങളെ അണിനിരത്തി. ഖേഴ്‌സണില്‍ ഒരാള്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുക്രൈനിലെ മധ്യമേഖലയിലെ പ്രവിശ്യയായ ചുര്‍കാസിയിലും ആക്രമണം നടന്നു. ഒരു കുട്ടിയുള്‍പ്പെടെ ഇവിടെ 6

Continue Reading
ആലപ്പുഴയിൽ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Kerala
1 min read
10.0k

ആലപ്പുഴയിൽ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ജൂൺ 29, 2025
0

ആലപ്പുഴ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫൻ്റെ (റോക്കി-56) മൃതദേഹമാണ് കണ്ടെത്തിയത്. പൊങ്ങുവള്ളത്തില്‍ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. ഞായറാഴ്ച രാവിലെ കാണാതായ സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ തെക്കുമാറി പുറക്കാട് തീരത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധന വകുപ്പിൻ്റെ രക്ഷാബോട്ടില്‍ തോട്ടപ്പള്ളി തുറമുഖത്ത് കൊണ്ടുവന്ന മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തോട്ടപ്പള്ളി തീരദേശ പോലീസ് മേല്‍

Continue Reading
ക്ലാസിൽ ദിവസവും പത്രം വായിക്കണം ചർച്ച ചെയ്യണം; സ്കൂളുകൾക്ക് സർക്കാർ മാർഗരേഖ
Kerala
0 min read
7.7k

ക്ലാസിൽ ദിവസവും പത്രം വായിക്കണം ചർച്ച ചെയ്യണം; സ്കൂളുകൾക്ക് സർക്കാർ മാർഗരേഖ

ജൂൺ 29, 2025
0

സ്കൂൾ കുട്ടികളുടെ മാതൃഭാഷ പഠനവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളിൽ പത്ര വായന നിർബന്ധമാക്കി. ദിവസവും ക്ലാസ്‌ മുറികളിൽ ഗ്രൂപ്പായി പത്ര വായനക്കുള്ള നിർദേശം വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർ പ്ലാനിലാണ്. കൂടാതെ മലയാളം കംപ്യൂട്ടിങിനും കുട്ടികളെ പ്രാപ്തരാക്കും. ഈ വർഷം അക്കാദമിക ഗുണമേന്മ വർഷമായി ആചരിക്കാനാണ് മാർഗരേഖ. തനത്‌ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഓരോ സ്കൂളും പരിപാടികൾ ആസൂത്രണം ചെയ്യണം. പത്ര വായനക്ക് 10 ഗ്രേസ് മാർക്ക്

Continue Reading
നവജാത ശിശുക്കളെ കുഴിച്ചിട്ടു; അവിവാഹിതരായ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ
Kerala
0 min read
9.7k

നവജാത ശിശുക്കളെ കുഴിച്ചിട്ടു; അവിവാഹിതരായ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ

ജൂൺ 29, 2025
0

കാമുകിയും കാമുകനും ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിൽ. തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. 3 വർഷം മുമ്പാണ് സംഭവം. അവിവാ​ഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും പറഞ്ഞു. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ

Continue Reading
മെഡിക്കൽ കോളേജിൽ ഉപകരണ ക്ഷാമം; ഡോ.ഹാരിസ് സത്യസന്ധൻ, പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും മന്ത്രി വീണാ ജോർജ്
Kerala
0 min read
9.1k

മെഡിക്കൽ കോളേജിൽ ഉപകരണ ക്ഷാമം; ഡോ.ഹാരിസ് സത്യസന്ധൻ, പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും മന്ത്രി വീണാ ജോർജ്

ജൂൺ 29, 2025
0

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണ ക്ഷാമം കാരണം ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും തുറന്നടിച്ച ഡോ. ഹാരിസിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോ.ഹാരിസ് ചിറയ്ക്കൽ സത്യസന്ധനാണെന്നും പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ട‌റാണ് ഹാരിസ്. സിസ്റ്റത്തിന്റെ പ്രശ്നമാണ്ഡോക്ട‌ർ പറഞ്ഞത്. രോഗികളുടെ ബാഹുല്യമുണ്ട് നമ്മുടെ ആശുപത്രികളിൽ. കൂടുതൽ തസ്തികകൾ അനുവദിച്ചിട്ടുണ്ട്. സർക്കാർ പ്രശ്ന‌ങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. ഒരു വർഷം 1600 കോടി സംസ്ഥാനം നൽകിയെന്നും മന്ത്രി

Continue Reading
കോഴിക്കോട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
Kerala
0 min read
9.5k

കോഴിക്കോട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

ജൂൺ 29, 2025
0

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം. ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം ആണ് സംഭവം. പ്രദേശത്തെ അശാസ്ത്രീയ നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞ് വീണു. നിർമ്മാണത്തിന് സ്ഥലത്ത് സ്റ്റേ ഓർഡർ ഉള്ളതായി നാട്ടുകാർ പറയുന്നു.

Continue Reading
തൃശ്ശൂരിൽ സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Kerala
0 min read
7.7k

തൃശ്ശൂരിൽ സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ജൂൺ 29, 2025
0

തൃശൂർ വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്‍ സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെങ്ങാനെല്ലൂര്‍ സ്വദേശി മിഥുന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് അപകടം. ഉടന്‍തന്നെ നാട്ടുകാരും പോലിസും ചേര്‍ന്ന് മിഥുനെ ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading
ആര്‍സിബി താരത്തിനെതിരേ പരാതിയുമായി യുവതി; വിവാഹ വാഗ്ദാനം നല്‍കി ചൂഷണം, മറ്റ് സ്ത്രീകളുമായും ബന്ധം
Sports
1 min read
8.1k

ആര്‍സിബി താരത്തിനെതിരേ പരാതിയുമായി യുവതി; വിവാഹ വാഗ്ദാനം നല്‍കി ചൂഷണം, മറ്റ് സ്ത്രീകളുമായും ബന്ധം

ജൂൺ 29, 2025
0

ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് താരമായ 27-കാരൻ യാഷ് ദയാൽ വിവാഹ വാഗ്‌ദാനം നൽകി ചൂഷണം ചെയ്‌തുവെന്ന പരാതിയുമായി യുവതി. മുഖ്യമന്ത്രിയുടെ ഓൺലൈൻ പരാതി പരിഹാര പോർട്ടലായ ഐജിആർഎസിലാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതി പരാതി നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിനോട് പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 21 വരെ ഐജിആർഎസിൽ സമർപ്പിച്ച പരാതി പരിഹരിക്കാൻ

Continue Reading
നടി ഷെഫാലി ജാരിവാലയുടെ മരണം; മരണകാരണം വാർദ്ധക്യം തടയാന്‍ ഉപയോഗിച്ച മരുന്നുകളെന്ന സംശയത്തില്‍ പൊലീസ്
India
1 min read
9.7k

നടി ഷെഫാലി ജാരിവാലയുടെ മരണം; മരണകാരണം വാർദ്ധക്യം തടയാന്‍ ഉപയോഗിച്ച മരുന്നുകളെന്ന സംശയത്തില്‍ പൊലീസ്

ജൂൺ 29, 2025
0

നടി ഷെഫാലി ജാരിവാലയുടെ മരണകാരണം വാർദ്ധക്യം തടയാന്‍ ഉപയോഗിച്ച മരുന്നുകളാണോയെന്ന സംശയത്തില്‍ മുംബൈ പൊലീസ്. ഹിന്ദി നടി ഷെഫാലി പതിവായി ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചിരുന്നുവെന്നും വെള്ളിയാഴ്ച്ച കുത്തിവെപ്പിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ഭര്‍ത്താവായ ബോളിവുഡ് നടന്‍ പരാഗ് ത്യാഗി പൊലീസിന് മൊഴി നൽകി. ആശുപത്രി അധികൃതർ മരണ കാരണം ഹൃദയാഘാതമാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്തെന്നതിലാണ് അന്വേഷണം നടക്കുന്നത്.  അന്ദേരിയിലെ വീട്ടില്‍ രാത്രി അബോധാവസ്ഥയില്‍ കണ്ട നടിയെ ഉടന്‍

Continue Reading