ബെംഗളൂരു നഗരത്തില്‍ മാലിന്യലോറിയില്‍ യുവതിയുടെ മൃതദേഹം കൈയും കാലും കെട്ടി ചാക്കില്‍നിറച്ച് തള്ളിയ നിലയില്‍ കണ്ടെത്തി
Karnataka
1 min read
10.1k

ബെംഗളൂരു നഗരത്തില്‍ മാലിന്യലോറിയില്‍ യുവതിയുടെ മൃതദേഹം കൈയും കാലും കെട്ടി ചാക്കില്‍നിറച്ച് തള്ളിയ നിലയില്‍ കണ്ടെത്തി

ജൂൺ 30, 2025
0

അജ്ഞത സ്ത്രീയുടെ മൃതദേഹം കൈയും കാലും കെട്ടി ചാക്കില്‍നിറച്ച് തള്ളിയ നിലയില്‍ ബെംഗളൂരു കോര്‍പ്പറേഷൻ്റെ (ബിബിഎംപി) മാലിന്യലോറിയില്‍ കണ്ടെത്തി. 30-നും 35-നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനായിട്ടില്ല. ബെംഗളൂരു ബനശങ്കരിക്കടുത്ത് ചെന്നമ്മനകെരെ അച്ചുകാട്ട് മൈതാനത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ഞായറാഴ്‌ച പുലർച്ചെ 1.45-ഓടെയാണ് മൃതദേഹം കണ്ടത്. ഒരു സ്വകാര്യ കമ്പനിയുടെ യൂണിഫോമായ ടി ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്. കൊലപാതകത്തിനു മുൻപ് ലൈംഗിക പീഡനത്തിനിരയായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.

Continue Reading
വി.എസ്. അച്യുതാനന്ദൻ്റെ നില ഗുരുതരം
Kerala
0 min read
9.4k

വി.എസ്. അച്യുതാനന്ദൻ്റെ നില ഗുരുതരം

ജൂൺ 30, 2025
0

വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും സാധാരണനിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിഎസിൻ്റെ ആരോഗ്യനില ഇന്നു രാവിലെ 11ന് മെഡിക്കൽ ബോർഡ് ചേർന്ന് വിലയിരുത്തിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വി.എസ്. അച്യുതാനന്ദനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Continue Reading
രുദ്രപ്രയാഗ് ബസ് അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി
India
0 min read
8.4k

രുദ്രപ്രയാഗ് ബസ് അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി

ജൂൺ 30, 2025
0

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. രാജാസ്ഥാൻ ഗോഗുണ്ട സ്വദേശി ലളിത് കുമാറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 6 ആയി. അപകടം നടന്ന സ്ഥലത്ത് നിന്ന് 150 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടം ഉണ്ടായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. 18 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്ക് ബസ് മുകളിലേക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്

Continue Reading
ഡി കെ ശിവകുമാർ 3 മാസത്തിനകം ക‌ർണാടക മുഖ്യമന്ത്രി; കോൺഗ്രസ് എംഎൽഎ സൂചന നൽകി
Karnataka
1 min read
9.3k

ഡി കെ ശിവകുമാർ 3 മാസത്തിനകം ക‌ർണാടക മുഖ്യമന്ത്രി; കോൺഗ്രസ് എംഎൽഎ സൂചന നൽകി

ജൂൺ 30, 2025
0

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഹൈക്കമാൻഡ് മുൻപെടുത്ത തീരുമാനം അനുസരിച്ച് ഉടനെ മുഖ്യമന്ത്രിയാകുമെന്ന് വാദവുമായി കോൺഗ്രസ് എംഎൽഎ. 3 മാസത്തിനകം ഡി കെ ശിവകുമാർ കർണാടകയുടെ മുഖ്യമന്ത്രിയാകും എന്ന് വ്യക്തമാക്കിയത് രാമനഗര എംഎൽഎ ഇഖ്‌ബാൽ ഹുസൈനാണ്. ‘ന്യൂഡൽഹിയിൽ അന്ന് തീരുമാനം എടുത്തപ്പോൾ ഡി കെ ശിവകുമാറും ഞാനും ഒരുമിച്ചുണ്ടായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർ സിദ്ധരാമയ്യ രണ്ടര വർഷം

Continue Reading
സംസ്ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ
Kerala
1 min read
9.0k

സംസ്ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ

ജൂൺ 30, 2025
0

പുതിയ കേരളപോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തീരുമാനിച്ചത്. യുപിഎസ്‍സി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയിൽ രണ്ടാം പേരുകാരനായിരുന്നു റവാഡ. ഐബിയിൽ സ്പെഷ്യൽ ഡയറക്ടറാണ് നിലവിൽ റവാഡ ചന്ദ്രശേഖർ. ഇന്ന് നിലവിലെ ഡിജിപി ഷേയ്ഖ് ദർവേസ് സാഹിബ് സർവീസിൽ നിന്ന് വിരമിക്കും. 15 വ‍ർഷത്തെ സേവനത്തിനുശേഷമാണ് കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ റവാഡ ചന്ദ്രശേഖർ കേരള പോലീസ് മേധാവിയുടെ കേസേരയിലെത്തുന്നത്. 1991

Continue Reading
ഹേമചന്ദ്രന്‍ വധക്കേസ്; ഹേമചന്ദ്രനെ കണ്ടെത്താനാവില്ലെന്ന് പ്രതികളുടെ വാട്സാപ്പ് സന്ദേശം; ഒടുവിൽ പൂട്ടി പോലീസ്
Kerala
0 min read
7.8k

ഹേമചന്ദ്രന്‍ വധക്കേസ്; ഹേമചന്ദ്രനെ കണ്ടെത്താനാവില്ലെന്ന് പ്രതികളുടെ വാട്സാപ്പ് സന്ദേശം; ഒടുവിൽ പൂട്ടി പോലീസ്

ജൂൺ 30, 2025
0

കോഴിക്കോട്ടു നിന്ന് ഒന്നരവര്‍ഷം മുന്‍പ് കാണാതായ ഹേമചന്ദ്രനെ കൊലചെയ്തത് വയനാട് ബത്തേരിയിലെ ഒരു വീട്ടില്‍ വച്ചെന്ന് പോലിസ്. കേസിലെ പ്രതിയായ നൗഷാദിനെ വില്‍പ്പനയ്ക്കായി മറ്റൊരാള്‍ ഏല്‍പ്പിച്ച വീട്ടില്‍ രണ്ടുദിവസം പൂട്ടിയിട്ട് മര്‍ദിച്ചശേഷമാണ് കൊന്നതെന്നാണ് വിവരം. മൃതദേഹം അതിന് ശേഷമാണ് തമിഴ്‌നാട്ടിലെ വനമേഖലയിലുള്ള ചതുപ്പില്‍ കുഴിച്ചുമൂടിയത്. നൗഷാദ് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്‌കുമാറിനെയും അജേഷിനെയും വിളിച്ചു വരുത്തിയത് മൃതദേഹം രഹസ്യമായി കുഴിച്ചുമൂടാനാണ്. അതിനുപറ്റിയ സ്ഥലംകണ്ടെത്താന്‍ ജ്യോതിഷ്‌കുമാറും അജേഷും പലയിടത്തും പോയി നോക്കിയിരുന്നു.

Continue Reading
കാസർഗോഡ് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
Kerala
0 min read
8.6k

കാസർഗോഡ് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ജൂൺ 29, 2025
0

തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കാസർഗോഡ് പടന്നയില്‍ വടക്കേപ്പുറത്ത് ദിവാകരന്‍ ആണ് മരിച്ചത്. കായലിലേക്ക് ഞായറാഴ്ച പുലര്‍ച്ചെ ഒറ്റയ്ക്ക് മത്സ്യബന്ധനത്തിനായി പോയതായിരുന്നു ദിവാകരന്‍. കായലില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവാകരന്‍ ഇന്ന് രാവിലെ 5 മണിയോടെയാണ് സ്വന്തം ചെറുവള്ളത്തില്‍ കായലിലേക്ക് പോയത്. ഇയാള്‍ ഉച്ചയായിട്ടും തിരിച്ചു വരാതായതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. തിരച്ചിലില്‍ കായലിൻ്റെ തീരത്തു നിന്ന് ദിവാകരൻ്റെ തോണി കണ്ടെത്തി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കായലില്‍ വലയിട്ട്

Continue Reading
നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം: മറ്റൊരാളെ വിവാഹം കഴിക്കാന്‍ മുതിര്‍ന്നത് സത്യം വെളിപ്പെടാന്‍ കാരണമെന്ന് പോലിസ്
Kerala
0 min read
10.1k

നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം: മറ്റൊരാളെ വിവാഹം കഴിക്കാന്‍ മുതിര്‍ന്നത് സത്യം വെളിപ്പെടാന്‍ കാരണമെന്ന് പോലിസ്

ജൂൺ 29, 2025
0

നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. പ്രതികളായ ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ അനീഷ (22) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മറ്റൊരാളെ വിവാഹം കഴിക്കാന്‍ അനീഷ സാധ്യതയുണ്ടെന്ന് സംശയിച്ചതിനാലാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികള്‍ തെളിവാക്കി സ്റ്റേഷനില്‍ എത്തിയത്. അനീഷ ഭവിനോട് പറഞ്ഞത് ആദ്യത്തെ കുട്ടി ഗര്‍ഭത്തില്‍ വെച്ചുതന്നെ മരിച്ചിരുന്നുവെന്നാണ്. രണ്ടാമത്തെ കുട്ടിയെ ജനിച്ചതിന് ശേഷം

Continue Reading
നിയമ വിദ്യാര്‍ത്ഥിനി കൊല്‍ക്കത്തയില്‍ പീഡിപ്പിക്കപ്പെട്ട സംഭവം; സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു
India
0 min read
9.0k

നിയമ വിദ്യാര്‍ത്ഥിനി കൊല്‍ക്കത്തയില്‍ പീഡിപ്പിക്കപ്പെട്ട സംഭവം; സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

ജൂൺ 29, 2025
0

കൊല്‍ക്കത്തയിലെ ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തിട്ട് 1 വര്‍ഷം പോലും ആയിട്ടില്ല. ഒരു നിയമ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചത് ഈ സാഹചര്യത്തില്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കേസില്‍ ഉയരുന്ന വിവിധ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വിദ്യാര്‍ത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുറത്തുവന്ന ദാരുണമായ

Continue Reading
ട്രെയിൻ ടിക്കറ്റ് ബുക്കിങ്: ജൂലൈ 1 മുതൽ സുപ്രധാന മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ
India
0 min read
8.2k

ട്രെയിൻ ടിക്കറ്റ് ബുക്കിങ്: ജൂലൈ 1 മുതൽ സുപ്രധാന മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

ജൂൺ 29, 2025
0

ഇന്ത്യൻ റെയിൽവേ മാറ്റങ്ങൾക്കൊരുങ്ങുകയാണ്. ടിക്കറ്റ് നിരക്ക് വർധനയും ടിക്കറ്റ് ബുക്കിങ്ങിലെ പുതിയ മാറ്റങ്ങളും യാത്രക്കാരെ അധികമായി ബാധിക്കാത്ത രീതിയിൽ ഉടൻ നിലവിൽ വരും. ഘട്ടം ഘട്ടമായി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ വ്യക്തമാക്കിയിരുന്നു. യാത്രകൾ സുഗമവും സുഖകരവുമായി ഒരുക്കുന്നതിനായുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. 2025 ജൂലൈ 1 മുതൽ റെയിൽവേ ടിക്കറ്റ് നിരക്കുകളിലെ നേരിയ മാറ്റം

Continue Reading