പുതിയ കേരളപോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തീരുമാനിച്ചത്. യുപിഎസ്‍സി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയിൽ രണ്ടാം പേരുകാരനായിരുന്നു റവാഡ. ഐബിയിൽ സ്പെഷ്യൽ ഡയറക്ടറാണ് നിലവിൽ റവാഡ ചന്ദ്രശേഖർ. ഇന്ന് നിലവിലെ ഡിജിപി ഷേയ്ഖ് ദർവേസ് സാഹിബ് സർവീസിൽ നിന്ന് വിരമിക്കും.
15 വർഷത്തെ സേവനത്തിനുശേഷമാണ് കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ റവാഡ ചന്ദ്രശേഖർ കേരള പോലീസ് മേധാവിയുടെ കേസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് റവാഡ. സർവീസ് തുടക്കം തലശേരി എഎസ്പിയായിട്ടാണ് . കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായി.
സർവീസിൽ തിരിച്ചെത്തി പിന്നീട് വിവിധ ജില്ലകളിൽ റവാഡ പോലിസ് മേധാവിയുടെ റോളിൽ തിളങ്ങി. തിരുവനന്തപുരത്ത് കമ്മീഷണറായും പ്രവർത്തിച്ചു. ഇടക്ക് യുഎൻ ഡെപ്യൂട്ടഷനിൽ പോയി. മടങ്ങിയെത്തി ശേഷം എസ്‌സിആർബിയിൽ ഐജിയായി. വൈകാതെ ഐബിയിലേക്ക് വീണ്ടും ഡെപ്യൂട്ടേഷനിൽ പോയി. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട – സ്തുത്യർഹ മെഡലുകള്‍ റവാഡയ്ക്ക് ലഭിച്ചിട്ടുണ്ട്.